അണക്കെട്ടിൽ കയറാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്

ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ അണക്കെട്ടിൽ കയറാൻ ശ്രമിച്ച് സാഹസികതയിൽ ഏർപ്പെടാൻ ശ്രമിച്ച യുവാവിന് 30 അടി ഉയരത്തിൽ നിന്ന് താഴെ വീണു ഗുരുതരമായി പരിക്കേറ്റു. ചിക്കബല്ലാപ്പൂർ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീനിവാസ സാഗര അണക്കെട്ടിലാണ് സംഭവം.

സംഭവത്തിന്റെ വീഡിയോ ഇപ്പോളസമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഡാമിൽ നിന്ന് വെള്ളം കവിഞ്ഞൊഴുകുമ്പോഴും യുവാവ് അണക്കെട്ടിൽ കയറുന്നത് വീഡിയോയിൽ കാണാം. സുഹൃത്തുക്കളുടെ ആർപ്പുവിളികൾക്കിടയിൽ 30 അടി മുകളിലേക്കു കയറിയ അദ്ദേഹം പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട് നിലത്തു വീഴുകയായിരുന്നു.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജില്ലാ അധികാരികൾ സ്ഥലത്ത് സുരക്ഷ ശക്തമാക്കി തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts