ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിനിടയിൽ, മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ ആളുകളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും കോവിഡ് വാർ റൂമും ആരംഭിക്കാൻ സംസ്ഥാന കോൺഗ്രസ്സ് യൂണിറ്റ് തീരുമാനിച്ചു. മെഡിക്കൽ കോളേജുകളും ആശുപത്രികളും സ്വന്തമായുള്ള നേതാക്കൾ 100 കിടക്കകൾ കോവിഡിനായി നീക്കിവക്കുകയും ചെയ്തിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയുടെ നിർദേശത്തെത്തുടർന്നാണ് കൊണ്‍ഗ്രെസ്സ് സംസ്ഥാനത്ത് കോവിഡ് വാർ റൂം സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത്. വാർ റൂം പോലെ പ്രവർത്തിക്കുന്ന ഹെല്പ്ലൈൻ എത്രയും പെട്ടന്ന് നിലവിൽ വരും എന്നും ഇതിൽ ടെലിമെഡിസിൻ, കൺസൾട്ടേഷൻ, കൗൺസിലിംഗ്, ഫുഡ് ഡെലിവറി, ആശുപത്രി കിടക്കകൾക്കുള്ളസോഴ്‌സിംഗ്…
Read MoreTag: Covid 19 Bangalore
നഗരത്തിൽ 16 ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് കേസുകൾ
ബെംഗളൂരു: സംസ്ഥാനത്ത് ബെംഗളൂരു നഗര ജില്ലയിലും കലബുർഗിയിലും ജനിതക മാറ്റം സംഭവിച്ച ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് ബി.1.617 റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഇത്തരത്തിൽ ഉള്ള അകെ 20 കേസുകളിൽ 16 എണ്ണവും ബെംഗളൂരുവിലാണ്. ഒറ്റവീടുകളും അപ്പാർട്ടുമെന്റുകളും ഉൾപ്പെടുന്ന നാല് ക്ലസ്റ്ററുകളിലാണ് ഇത് കണ്ടെത്തിയത്. ദസറഹള്ളി മേഖലയിൽ രണ്ട് കേസുകളും പടിഞ്ഞാറൻ മേഖലയിൽ അഞ്ച് കേസുകളും തെക്കൻ മേഖലയിൽ നാല് കേസുകളും ബോമ്മനഹള്ളി മേഖലയിൽ അഞ്ച് കേസുകളുമുണ്ട്. “കുറച്ചുപേർ ഹോം ക്വാറന്റീനിലും മറ്റുള്ളവർ ആശുപത്രികളിലുമാണ്. ഇവരിൽ ഒരാൾ നേപ്പാളിൽ നിന്നുള്ളയാളാണ്, ഇയാൾ മഹാരാഷ്ട്ര സന്ദർശിച്ചിരുന്നു. ഞങ്ങൾക്ക് ഡാറ്റ ലഭിച്ചത് ഉച്ചതിരിഞ്ഞ്…
Read Moreകോവിഡ് പരിശോധനാ ഫലങ്ങളിലെ കാലതാമസം രോഗികളെ ആശുപത്രി കിടക്കകൾക്കായി കൂടുതൽ സമയം കാത്തിരിക്കാൻ നിർബന്ധിതരാകുന്നു.
ബെംഗളൂരു: നഗരത്തിൽ ദിവസേനയുള്ള കോവിഡ് 19 കേസുകളുടെ എണ്ണം 20,000 ന് മുകളിൽ ഉയർന്ന സാഹചര്യത്തിൽ പരിശോധനാ ഫലങ്ങൾ പുറത്തുവിടുന്നതിലെ കാലതാമസം ആശുപത്രി കിടക്കകൾ തേടുന്ന രോഗികളെ കൂടുതൽ സമയം കാത്തിരിപ്പിന് നിർബന്ധിതരാകുന്നു. സ്വകാര്യ ലാബുകൾ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ആരോപിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പോർട്ടലിൽ ഫലങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് മുതൽ സ്വാബ് ശേഖരണം വരെയുള്ള കാര്യങ്ങൾ ബി ബി എം പി സ്വകാര്യലാബുകളിൽ ആരോപിക്കുന്നുണ്ട്. ഉയർന്ന അളവിലുള്ള ടെസ്റ്റുകൾ കാരണമാണ് ഇത് സംഭവിക്കുന്നത് എന്ന് ലാബുകൾ പറഞ്ഞു. ഒരു രോഗി പോസിറ്റീവ്…
Read Moreനഗരത്തിൽ പുതിയ ഓപ്പൺ എയർ ശ്മശാനം സ്ഥാപിച്ചു
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ഗിദ്ദനഹള്ളിക്കടുത്തുള്ള തവാരകെരെയിൽ ഒരു പുതിയ ഓപ്പൺ എയർശ്മശാനം ഞായറാഴ്ച തുറന്നു. ശ്മശാനത്തിൽ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥല സൗകര്യം ഉണ്ട്. ശവസംസ്‌കാരം അവസാനിക്കുന്നതുവരെ പരേതന്റെ ബന്ധുക്കൾക്ക് ഇരിക്കുവാൻ താൽക്കാലിക വിശ്രമ കേന്ദ്രവും ഇവിട ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ കത്തിക്കാൻ ആവശ്യമായ വിറക് വനം വകുപ്പാണ് എത്തിച്ച് നൽകുന്നത്. 40 മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ കഴിയുന്ന മറ്റൊരു ശ്മശാനം കൂടെ സമീപത്ത് സ്ഥാപിക്കും എന്ന് സംസ്ഥാന റവന്യു മന്ത്രി ആർഅശോക പറഞ്ഞു. കോവിഡ് 19 രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് മരണങ്ങൾ ദിനംപ്രതി വർധിച്ചു വരുന്നതിനാൽ രോഗികളുടെ മൃതദേഹങ്ങൾ…
Read Moreപി.എം.എസ്.എസ്.വൈ ആശുപത്രിയെ കോവിഡ് ചികിത്സക്കായ് മാറ്റിവെക്കാനൊരുങ്ങി സർക്കാർ.
ബെംഗളൂരു: വിക്ടോറിയ ആശുപത്രിയോട് ചേർന്ന് കിടക്കുന്ന 200 കിടക്കകളുള്ള ബെംഗളൂരു മെഡിക്കൽ കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ പ്രത്യേക കോവിഡ്19 ആശുപത്രിയാക്കി മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് ബെംഗളൂരുവിൽ കോവിഡ് കിടക്കകൾക്കായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് സഹായകമാകും പ്രധാനമന്ത്രി സ്വസ്ത്യ സുരക്ഷാ യോജന (പിഎംഎസ്എസ് വൈ ) പദ്ധതിയുടെ കീഴിൽ ആരംഭിച്ചആശുപത്രിയിൽ ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു), വെന്റിലേറ്ററുകൾ, ഓക്സിജൻ കിടക്കകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. ഈ ആശുപത്രി കോവിഡ് 19 രോഗികൾക്കായി നാല് ദിവസത്തിനുള്ളിൽ തയ്യാറാകും. ഓർത്തോപീഡിക്, ന്യൂറോളജി, കാർഡിയോ, പീഡിയാട്രിക്, മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള കേസുകളുടെ ചികിത്സക്കായി നിരവധി…
Read Moreഈ മാസം ഇതുവരെ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് ആയിരത്തിൽ അധികം കോവിഡ് മരണങ്ങൾ
ബെംഗളൂരു: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം 1093 കോവിഡ് മരണങ്ങൾ ഈമാസം നഗരത്തിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 15 നും 24 നും ഇടയിൽ 760 മരണങ്ങൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ആദ്യരണ്ടാഴ്ചയ്ക്കുള്ളിൽ 333 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് നഗരത്തിൽ ആയിരത്തിലധികം മരണങ്ങൾ ഒരു മാസത്തിൽ റിപ്പോർട്ട് ചെയ്യുന്നത് . 971 മരണങ്ങൾ ആണ് ഇതിന് മുൻപ് നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിമാസ മരണസംഖ്യ. 2020 സെപ്റ്റംബറിൽ ആയിരുന്നു ഇത്. ഈ മാസത്തിൽ…
Read Moreനഗരത്തിൽ നിന്നുള്ള കോവിഡ് രോഗികൾ ചികിത്സക്കായ് മംഗളൂരുവിലേക്കും
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത കുറവ്, ചില കോവിഡ് രോഗികളെ ദക്ഷിണ കന്നഡയിൽ ചികിത്സ തേടാൻ നിർബന്ധിതരാക്കുന്നു. ഇത്തരത്തിൽ നഗരത്തിൽ നിന്നും ചികിത്സതേടി എത്തിയ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉള്ളതായി ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിരീക്ഷിച്ചു. “ഞങ്ങൾ അവർക്ക് ചികിത്സ നിഷേധിക്കുന്നില്ല. എന്നാൽ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള രോഗികളുടെ എണ്ണം കൂടുന്നത് ഇവിടുത്തെ ചികിത്സ സംവിധാനത്തെ ബാധിക്കാൻ സാധ്യതയുണ്ട്, ” എന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര പറഞ്ഞു. ബെംഗളൂരു,…
Read Moreകോവിഡ് 19 രോഗി നഗരത്തിലെ ആശുപത്രിയിൽ ആത്മഹത്യ ചെയ്തു
ബെംഗളൂരു: 61 കാരനായ കോവിഡ് രോഗിയെ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെ വിജയനഗർ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രോഗിയെ വെള്ളിയാഴ്ച ഐസിയുവിൽ നിന്ന് മാറ്റിയിരുന്നു. “രാത്രി 11.30 ന് രോഗിയുടെ അറ്റൻഡർ വീട്ടിലേക്ക് പോയിരുന്നു. അതിന് ശേഷം അയാൾ മുറി അകത്ത് നിന്നും പൂട്ടിയതിന് ശേഷം അത്മഹത്യ ചെയ്യുകയായിരുന്നു. മരുന്നുകൾ നൽകാനായി ഞങ്ങളുടെ സ്റ്റാഫ് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയപ്പോൾ, മുറി അകത്ത് നിന്നും പൂട്ടിയിട്ടതായി കണ്ടെത്തി തുടർന്ന് ഞങ്ങൾ വാതിൽ ബലമായി തുറന്നപ്പോളാണ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പോലീസ് അന്വേഷണം നടത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് “,…
Read Moreസർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകൾ എല്ലാ കിടക്കകളും കോവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കണം: ആരോഗ്യ മന്ത്രി.
ബെംഗളൂരു: മൂന്ന് നാല് ദിവസത്തിനുള്ളിൽ കോവിഡ് രോഗികൾക്കായി കിടക്കകൾ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ എല്ലാ സ്വകാര്യ, സർക്കാർ മെഡിക്കൽ കോളേജുകളോടും ആവശ്യപ്പെട്ടു എന്നിരുന്നാലും, അടിയന്തിര ചികിത്സക്കും അമ്മ–ശിശു സംരക്ഷണത്തിനും ഡയാലിസിസിനും വേണ്ടിയുള്ള കിടക്കകൾ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 12 സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും നാല് സർക്കാർ ആശുപത്രികൾക്കും ഇത് ബാധകമാണ് (വിക്ടോറിയ, ബോറിംഗ്, ചരക, എച്ച്എസ്ഐഎസ് ഗോഷ) “ഇത് ചെയ്യുന്നതിലൂടെ അധികമായി 7,500 കിടക്കകൾ ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. 30 കിടക്കയിൽ താഴെയുള്ള എല്ലാ ആശുപത്രികളിലും കോവിഡ് ഇതര രോഗികളെ മാത്രമേ പ്രവേശിപ്പിക്കാവൂ.…
Read Moreകൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശുപാർശ ചെയ്ത് കോവിഡ് സാങ്കേതിക ഉപദേശക സമിതി.
ബെംഗളൂരു: 1.5 ലക്ഷത്തിന് അടുത്ത് ആക്റ്റീവ് കോവിഡ് 19 വൈറസ് കേസുകൾ ബെംഗളൂരുവിൽ രേഖപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് -19 കർണാടക ടാസ്ക് അഡ്വൈസറി കമ്മിറ്റി, നഗരത്തിൽ സമ്പർക്കം കുറക്കാനും വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കുവാനും വേണ്ടി 14 ദിവസത്തേക്ക് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും കൂടുതൽ ആക്റ്റീവ് കോവിഡ് കേസുകൾ നിലവിലുള്ള നഗരവും ജില്ലയുമാണ് ബെംഗളൂരു. ചികിത്സ പ്രതിസന്ധിയെ നേരിടാൻ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാനും പാനൽ അംഗങ്ങൾ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഒക്ടോബർ–നവംബർ മാസങ്ങളിൽ കോവിഡ് മൂന്നാം തരംഗ സാധ്യതയും ടി എ സി അംഗങ്ങൾ മുൻകൂട്ടി കാണുന്നുണ്ട് അതനുസരിച്ച്,…
Read More