നഗരത്തിൽ 16 ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് കേസുകൾ

ബെംഗളൂരു: സംസ്ഥാനത്ത് ബെംഗളൂരു നഗര ജില്ലയിലും കലബുർഗിയിലും ജനിതക മാറ്റം സംഭവിച്ച ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് ബി.1.617 റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഇത്തരത്തിൽ ഉള്ള അകെ 20 കേസുകളിൽ 16 എണ്ണവും ബെംഗളൂരുവിലാണ്. ഒറ്റവീടുകളും അപ്പാർട്ടുമെന്റുകളും ഉൾപ്പെടുന്ന നാല് ക്ലസ്റ്ററുകളിലാണ് ഇത് കണ്ടെത്തിയത്. ദസറഹള്ളി മേഖലയിൽ രണ്ട് കേസുകളും പടിഞ്ഞാറൻ മേഖലയിൽ അഞ്ച് കേസുകളും തെക്കൻ മേഖലയിൽ നാല് കേസുകളും ബോമ്മനഹള്ളി മേഖലയിൽ അഞ്ച് കേസുകളുമുണ്ട്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

കുറച്ചുപേർ ഹോം ക്വാറന്റീനിലും മറ്റുള്ളവർ ആശുപത്രികളിലുമാണ്. ഇവരിൽ ഒരാൾ നേപ്പാളിൽ നിന്നുള്ളയാളാണ്, ഇയാൾ മഹാരാഷ്ട്ര സന്ദർശിച്ചിരുന്നു. ഞങ്ങൾക്ക് ഡാറ്റ ലഭിച്ചത് ഉച്ചതിരിഞ്ഞ് മാത്രമാണ്. ഞങ്ങൾ അതത് സോണുകളുമായി ഇത് സംബന്ധിച്ച് വേണ്ട ആശയവിനിമയം നടത്തിയിട്ടുണ്ട്, ” എന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

കലബുർഗി ജില്ലയിൽ നാല് കേസുകളുണ്ടെന്ന് കലബുർഗി ഡെപ്യൂട്ടി കമ്മീഷണർ വി വി ജ്യോത്സ്ന സ്ഥിരീകരിച്ചിട്ടുണ്ട്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts