ബെംഗളൂരു: സംസ്ഥാനത്ത് ബെംഗളൂരു നഗര ജില്ലയിലും കലബുർഗിയിലും ജനിതക മാറ്റം സംഭവിച്ച ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് ബി.1.617 റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഇത്തരത്തിൽ ഉള്ള അകെ 20 കേസുകളിൽ 16 എണ്ണവും ബെംഗളൂരുവിലാണ്. ഒറ്റവീടുകളും അപ്പാർട്ടുമെന്റുകളും ഉൾപ്പെടുന്ന നാല് ക്ലസ്റ്ററുകളിലാണ് ഇത് കണ്ടെത്തിയത്. ദസറഹള്ളി മേഖലയിൽ രണ്ട് കേസുകളും പടിഞ്ഞാറൻ മേഖലയിൽ അഞ്ച് കേസുകളും തെക്കൻ മേഖലയിൽ നാല് കേസുകളും ബോമ്മനഹള്ളി മേഖലയിൽ അഞ്ച് കേസുകളുമുണ്ട്. “കുറച്ചുപേർ ഹോം ക്വാറന്റീനിലും മറ്റുള്ളവർ ആശുപത്രികളിലുമാണ്. ഇവരിൽ ഒരാൾ നേപ്പാളിൽ നിന്നുള്ളയാളാണ്, ഇയാൾ മഹാരാഷ്ട്ര സന്ദർശിച്ചിരുന്നു. ഞങ്ങൾക്ക് ഡാറ്റ ലഭിച്ചത് ഉച്ചതിരിഞ്ഞ്…
Read More