ബെംഗളൂരു: രണ്ടാം തരംഗത്തിൽ കോവിഡ് നഗരത്തിൽ പിടിമുറുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ള ജില്ലയായി ബെംഗളൂരു നഗര ജില്ല മാറി. വെള്ളിയാഴ്ച വരെ ഉള്ള കണക്കുകൾ പ്രകാരം 1.5 ലക്ഷത്തിൽ താഴെ ആക്റ്റീവ് കോവിഡ് കേസുകൾ നഗര ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ബെംഗളൂരു ജില്ലയിൽ വെള്ളിയാഴ്ച 16,662 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽനിലവിൽ മൊത്തം 1,49,624 ആക്റ്റീവ് കോവിഡ് കേസുകൾ ഉണ്ട്. വെള്ളിയാഴ്ച വരെ 1.1 ലക്ഷം ആക്റ്റീവ് കേസുകളുള്ള പൂനെ ആണ് രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ളത്. ദില്ലിയിൽ ആക്റ്റീവ് കോവിഡ്…
Read MoreTag: Covid 19 Bangalore
നമ്മ മെട്രോ സർവീസുകൾ നിർത്തുന്നു.
ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ 2021 മെയ് 4 വരെ വാരാന്ത്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ശനി, ഞായർ ദിവസങ്ങളിൽ ട്രെയിനുകൾ ഓടിക്കില്ലെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ (ഏപ്രിൽ 26 മുതൽ മെയ് 4 വരെ) രാവിലെ 7 മണിക്ക് ട്രെയിനുകൾ പതിവുപോലെ പ്രവർത്തിക്കുന്നതാണ്. എന്നിരുന്നാലും, ടെർമിനൽ സ്റ്റേഷനുകളായ നാഗസന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മൈസുരു റോഡ്, ബയപ്പനഹള്ളി സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവീസുകൾ രാത്രി 7.30 ന് ആയിരിക്കും…
Read Moreറെയിൽവേ സ്റ്റേഷനുകളിൽ ഇനി കോവിഡ് -19 അസ്സിസ്റ്റൻസ് കിയോസ്‌ക്കുകൾ
ബെംഗളൂരു: നഗരത്തിൽ പകർച്ചവ്യാധിയുടെ വ്യാപനം രൂക്ഷമായതോടെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും അവരെ സഹായിക്കുന്നതിനായിയും സൗത്ത് വെസ്റ്റേൺ റെയിൽവേ വ്യാഴാഴ്ച ബെംഗളൂരുവിലെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ കോവിഡ് -19 സഹായ കിയോസ്കുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. കെ എസ് ആർ ബെംഗളൂരു , യശ്വന്ത്പൂർ, ബെംഗളൂരു കന്റോൺമെന്റ് എന്നീ മൂന്ന് സ്റ്റേഷനുകളിലാണ് കിയോസ്കുകൾ വെച്ചിട്ടുള്ളത്. “ഈ കിയോസ്‌കുകളിൽ, സംസ്ഥാനത്തെ കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറുകൾ, ടെസ്റ്റിംഗ് സെന്ററുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, ആംബുലൻസുകളെ ബന്ധപ്പെടാനുള്ള നമ്പറുകൾ ആശുപത്രികൾ, കിടക്ക ലഭ്യത വിവരങ്ങൾ , കോവിഡ് 19 കർണാടക മാർഗ്ഗനിർദ്ദേശങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ച പ്രധാന…
Read Moreഎല്ലാ ആശുപത്രികളിലെയും 80 ശതമാനം കിടക്കകളും, ഐസിയു സൗകര്യങ്ങളും കോവിഡ് ചികിത്സക്കായി മാറ്റിവെക്കാനൊരുങ്ങി സർക്കാർ
ബെംഗളൂരു: കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിൽ പുതിയ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും നിരക്ക് കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും മൊത്തം കിടക്കകളുടെ 80 ശതമാനവും കർണാടക സർക്കാർ കോവിഡ് രോഗബാധിതരായ രോഗികളെ ചികിത്സിക്കുന്നതിനായി നീക്കിവയ്ക്കും എന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. മുപ്പതിലധികം കിടക്കകളുള്ള സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും 80 ശതമാനം കിടക്കകളും ഐസിയുസൗകര്യവും കോവിഡ് 19 രോഗികൾക്കായി മാത്രമായി നീക്കിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡയാലിസിസ് രോഗികൾ, അമ്മ ശിശു സംരക്ഷണം, മറ്റ് ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കിടക്കകൾ ഇതിൽ പെടുന്നില്ല എന്ന്…
Read Moreബാംഗ്ലൂർ സർവകലാശാല ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു
ബെംഗളൂരു: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാംഗ്ലൂർ സർവകലാശാല ബുധനാഴ്ച മുതൽ അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിച്ചു. മെയ് 4 വരെ ഓൺലൈൻ ക്ലാസുകൾ എടുക്കാൻ അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അധ്യാപനേതര ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 30 വരെ വീട്ടിൽ നിന്നും ജോലി തുടരാമെന്ന് വൈസ് ചാൻസലർ വേണുഗോപാൽ കെ ആർ പുറപ്പെടുവിച്ച ഉത്തരവിൽപറയുന്നു. “ടീച്ചിംഗ് സ്റ്റാഫ് ഗൂഗിൾ ഫോമുകൾ വഴി ബന്ധപ്പെട്ട വകുപ്പിന്റെ ചെയർപേഴ്‌സൺ മുഖേന ദിവസേനയുള്ള ജോലിയുടെ വിവരങ്ങൾ സർവകലാശാലക്ക് സമർപ്പിക്കും. അവശ്യ സേവനങ്ങളുടെ ഉദ്യോഗസ്ഥർ അതത്ഓഫീസുകളിൽ നിന്ന് തുടർന്നും പ്രവർത്തിക്കും,” എന്ന്…
Read Moreബെംഗളൂരുവിലെ കോവിഡ് 19 രോഗികളിൽ ഭൂരിഭാഗവും രോഗ ലക്ഷണങ്ങളില്ലാത്തവർ.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ കോവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് ദിനം പ്രതി വർധിച്ചു വരുകയാണ്. കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ 95.9 ശതമാനം കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പുക്കുന്നു. ബെംഗളൂരു നഗരത്തിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത കേസുകളുടെ എണ്ണം സംസ്ഥാനത്തേക്കാളും കൂടുതലാണ്. നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന 99.4 ശതമാനം കേസുകളിലും രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് സംസ്ഥാനത്തെ കോവിഡ് 19 വാർ റൂമിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലാൻസെറ്റ്സ് കോവിഡ് 19 കമ്മീഷൻ ഇന്ത്യ ടാസ്‌ക് ഫോഴ്‌സിന്റെ അഭിപ്രായത്തിൽ കോവിഡ്…
Read Moreകർണാടകയിൽ ലോക്ക് ഡൗൺ ഉണ്ടോ ? നാളെയറിയാം…
ബെംഗളൂരു: എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന സർവ കക്ഷി യോഗത്തിലെ ചൂടേറിയ ചർച്ചകൾക്ക് ശേഷം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനുള്ള അന്തിമ തീരുമാനം ചൊവ്വാഴ്ച സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ആർ അശോകയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ വിർച്വൽ ആയിപങ്കെടുത്തു. കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സർക്കാറിന്റെ തെറ്റായ നടത്തിപ്പിനെ പ്രതിപക്ഷം യോഗത്തിൽ കുറ്റപ്പെടുത്തി. “എല്ലാം നന്നായി കൈകാര്യം ചെയ്യുന്നു” എന്ന അവകാശവാദങ്ങൾ ശരിയല്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞതിനെ തുടർന്ന് പകർച്ചവ്യാധി പടരുന്നത് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെ സംബന്ധിച്ച്…
Read Moreറവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ പ്രത്യേക കോവിഡ് 19 മീറ്റിങ്.
ബെംഗളൂരു: നഗരത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനവുമായിബന്ധപ്പെട്ട് സ്ഥിതിഗതികൾ വിശദീകരിക്കാൻ റവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ നിന്നുള്ള എല്ലാ എം പി മാരും നിയമസഭാംഗങ്ങളും മന്ത്രിമാരും അടങ്ങുന്ന യോഗം ഏപ്രിൽ 19 ന് വിധാന സൗധയിൽ വെച്ച് ചേരും. കോവിഡ് 19 ബാധിച് ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ നിർദേശപ്രകാരമാണ് യോഗം ചേരുന്നത്. “മുഖ്യമന്ത്രി മിക്കവാറും വിർച്വൽ ആയി യോഗത്തിൽ പങ്കെടുക്കും,” എന്ന് മന്ത്രി അശോക പറഞ്ഞു. കർണാടകയിലെ സജീവമായ കോവിഡ് 19 കേസുകളിൽ 75 ശതമാനവും ബെംഗളൂരുവിൽ…
Read Moreകോവിഡ് 19 ചെലവുകൾക്ക് ബി.ബി.എം.പി.ക്ക് 300 കോടി രൂപ.
ബെംഗളൂരു: കോവിഡുമായി ബന്ധപ്പെട്ട ചെലവുകൾക്കായി ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 300 കോടി രൂപബിബിഎംപിക്ക് അടുത്ത കുറച്ച് മാസങ്ങളിലായി വിട്ടുകൊടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കോവിഡ് 19 വാർ റൂം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചെലവുകൾക്കായും കോവിഡ് രോഗികളെ നിരീക്ഷിക്കുക, പകർച്ചവ്യാധി സമയത്ത് നിയമിച്ച മെഡിക്കൽ പ്രൊഫഷണലുകളുടെ ശമ്പളം നൽകുക, റെഡ് സോണിലെ തെരുവുകളുടെ ശുചീകരണം, രണ്ടാമത്തെ തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിലും വിവാഹഹാളുകളിലും ക്വാറന്റീൻ സൗകര്യം ഒരുക്കൽ , സീൽ–ഡൗൺ, റാൻഡം ടെസ്റ്റിംഗ് മുതലായ ആവശ്യങ്ങൾക്കായും 300 കോടി രൂപ ആവശ്യപ്പെട്ട് ഏപ്രിൽ 8 ന്…
Read Moreനഗരത്തിലെ 90% ഐ.സി.യു കിടക്കകളും രോഗികളെ കൊണ്ട് നിറഞ്ഞു!.
ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി വൻതോതിൽ വൈറസ് വ്യാപനം ഉണ്ടായ സാഹചര്യത്തിൽതീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) കിടക്കകളുടെ ലഭ്യതയെക്കുറിച്ച് ആശങ്ക പടർത്തുന്ന റിപ്പോർട്ടുകളാണ് വരുന്നത്. കോവിഡ് 19 ബെഡ് മാനേജ്‌മെന്റ് സിസ്റ്റത്തെ സംബന്ധിച്ച വിവരങ്ങൾ അനുസരിച്ച്, ബെംഗളൂരു നഗരത്തിലുടനീളമുള്ള എല്ലാ ആശുപത്രികളിലെയും നിലവിൽ ലഭ്യമായ ഐസിയു കിടക്കകളുടെയും ഐസിയുവെന്റിലേറ്റർ കിടക്കകളുടെയും 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്. ബെംഗളൂരുവിലെ അകെ ഉള്ള കിടക്കകളിൽ 65 ശതമാനം കിടക്കകളും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഐസിയു കിടക്കകളുടെയും ഐസിയു വെന്റിലേറ്റർ കിടക്കകളുടേയും ഒക്യുപ്പൻസി നിരക്ക് യഥാക്രമം 90 ശതമാനവും 92…
Read More