കോവിഡ് 19 ചെലവുകൾക്ക് ബി.ബി.എം.പി.ക്ക് 300 കോടി രൂപ.

ബെംഗളൂരു: കോവിഡുമായി ബന്ധപ്പെട്ട ചെലവുകൾക്കായി ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 300 കോടി രൂപബിബിഎംപിക്ക് അടുത്ത കുറച്ച് മാസങ്ങളിലായി വിട്ടുകൊടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

കോവിഡ് 19 വാർ റൂം തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചെലവുകൾക്കായും കോവിഡ് രോഗികളെ നിരീക്ഷിക്കുക, പകർച്ചവ്യാധി സമയത്ത് നിയമിച്ച മെഡിക്കൽ പ്രൊഫഷണലുകളുടെ ശമ്പളം നൽകുക, റെഡ് സോണിലെ  തെരുവുകളുടെ ശുചീകരണം, രണ്ടാമത്തെ തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിലും വിവാഹഹാളുകളിലും ക്വാറന്റീൻ സൗകര്യം ഒരുക്കൽ , സീൽഡൗൺ, റാൻഡം ടെസ്റ്റിംഗ് മുതലായ ആവശ്യങ്ങൾക്കായും  300 കോടി രൂപ ആവശ്യപ്പെട്ട് ഏപ്രിൽ 8 ന് ബിബിഎംപി സർക്കാരിന് ഒരു നിർദ്ദേശം സമർപ്പിച്ചിരുന്നു.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്ക് വേതനം കൊടുക്കുന്നതിനും ആംബുലൻസ് വാടക, അടിയന്തര സംഭരണത്തിനുള്ള പണമടയ്ക്കൽ എന്നിവയ്ക്കായും 300 കോടി രൂപ വിട്ടുകൊടുക്കുകയാണെന്ന്ഏപ്രിൽ 17 ലെ ഉത്തരവിൽ സർക്കാർ വ്യക്തമാക്കി. കരാർ തൊഴിലാളികൾക്കുള്ള വേതനം നൽകുന്നതിന് മുൻഗണന നൽകണം എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts