റവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ പ്രത്യേക കോവിഡ് 19 മീറ്റിങ്.

ബെംഗളൂരു: നഗരത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനവുമായിബന്ധപ്പെട്ട്  സ്ഥിതിഗതികൾ വിശദീകരിക്കാൻ റവന്യൂ മന്ത്രി ആർ അശോകയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ നിന്നുള്ള എല്ലാ എം പി മാരും നിയമസഭാംഗങ്ങളും മന്ത്രിമാരും അടങ്ങുന്ന യോഗം ഏപ്രിൽ 19 ന് വിധാന സൗധയിൽ വെച്ച് ചേരും.

കോവിഡ് 19 ബാധിച് ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ നിർദേശപ്രകാരമാണ് യോഗം ചേരുന്നത്. “മുഖ്യമന്ത്രി മിക്കവാറും വിർച്വൽ ആയി യോഗത്തിൽ പങ്കെടുക്കും,” എന്ന് മന്ത്രി അശോക പറഞ്ഞു.

  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

കർണാടകയിലെ സജീവമായ കോവിഡ് 19 കേസുകളിൽ 75 ശതമാനവും ബെംഗളൂരുവിൽ നിന്നുമാണ് . അതിനാൽ ബെംഗളൂരു നഗര ജില്ലയിൽ വൈറസ് പടരുന്നത് തടയാൻ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ നിർണ്ണയിക്കുന്നതിന് പ്രസ്തുത യോഗം നിർണായകമാകും. ആളുകൾ കൂടിവരുന്ന പൊതു സ്ഥലങ്ങൾ അടയ്ക്കുന്നതുൾപ്പെടെയുള്ള ചില നിയന്ത്രണങ്ങൾ സർക്കാർ പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമാണ്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഒരു സർവ്വ കക്ഷി യോഗം ചേരാൻ മുഖ്യമന്ത്രി യെദിയൂരപ്പ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതിനാലാണ് പ്രസ്തുതയോഗം മാറ്റിവെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts