ബെംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണം. ഏതാനും ദിവസമായി കേസുകളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് കര്‍ഫ്യൂ. നിയന്ത്രണം 20ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.
ഈ സമയത്ത് സംസ്ഥാനത്തിന് അകത്തും അന്തര്‍സംസ്ഥാന യാത്രകളും നിരോധിച്ചിരിക്കുന്നതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
രാത്രിയില്‍ അതിര്‍ത്തികള്‍ അടയ്ക്കും. എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നു മുതല്‍ കേരളം കൊവിഡ് പരിശോധന നടത്തും.
ആരോഗ്യ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പ്രവേശനം അനുവദിക്കൂ.
ഇ – ജാഗ്രതാ പോര്‍ട്ടലില്‍ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച് രജിസ്‌റ്റര്‍ ചെയ്യണം.
- വാക്സീനെടുത്തവര്‍ ഉള്‍പ്പടെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം
- ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവാണെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളത്തില്‍ കഴിയാം.
- കേരളത്തില്‍ വെച്ച് പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശീ വേദന തുടങ്ങിയ കൊവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സ തേടണം
കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസിലെ യാത്ര വാളയാര്‍വരെ മാത്രം:
ബസുകളില്‍ തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇ – പാസോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ പരിശോധിക്കുന്നില്ല. ഇ-പാസ് പരിശോധന നടക്കുന്നത് സ്വന്തം വാഹനങ്ങളിലെത്തുന്നവർക്കാണ്. അതിനാൽ പലരും പൊതുഗതാഗതത്തെ ആശ്രയിക്കാനും തുടങ്ങി.
അതിര്‍ത്തിയില്‍ തമിഴ്നാട് ഇ-പാസ് പരിശോധനാ കേന്ദ്രത്തിന് സമീപമുള്ള തമിഴ്നാട് ബസ് സ്റ്റോപ്പുവരെ മാത്രമാണ് കേരളത്തില്‍നിന്നുള്ള ബസുകള്‍ക്ക് അനുമതി.
കോയമ്ബത്തൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവര്‍ വാളയാറില്‍ ഇറങ്ങി തമിഴ്നാട് സര്‍ക്കാരിന്റെ ബസില്‍ യാത്ര തുടരണം.
പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്ന് പുലര്‍ച്ചെ നാലുമുതല്‍ വാളയാര്‍വരെയുള്ള ഷട്ടില്‍ സര്‍വീസ് തുടങ്ങും. ഒരോ 20 മിനിറ്റിലും വാളയാര്‍ അതിര്‍ത്തിവരെ കെഎസ്‌ആര്‍ടിസി ബസുണ്ടാകും.
തമിഴ്‌നാട്ടിൽ റോഡുമാർഗം സ്വന്തം വാഹനങ്ങളിൽ പോകുന്നവരെ കേരള, കർണാടക അതിർത്തികളിൽ പരിശോധിക്കുന്നുണ്ടെങ്കിലും ബസുകളിലും തീവണ്ടികളിലും എത്തുന്നവരെ പരിശോധിക്കാനോ നിരീക്ഷിക്കാനോ ആവശ്യമായ സംവിധാനം ശക്തമാക്കിയിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.