ബെംഗളൂരു: എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന സർവ കക്ഷി യോഗത്തിലെ ചൂടേറിയ ചർച്ചകൾക്ക് ശേഷം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനുള്ള അന്തിമ തീരുമാനം ചൊവ്വാഴ്ച സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
റവന്യൂ മന്ത്രി ആർ അശോകയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ വിർച്വൽ ആയിപങ്കെടുത്തു.
കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സർക്കാറിന്റെ തെറ്റായ നടത്തിപ്പിനെ പ്രതിപക്ഷം യോഗത്തിൽ കുറ്റപ്പെടുത്തി.
“എല്ലാം നന്നായി കൈകാര്യം ചെയ്യുന്നു” എന്ന അവകാശവാദങ്ങൾ ശരിയല്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞതിനെ തുടർന്ന് പകർച്ചവ്യാധി പടരുന്നത് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ആരോഗ്യ–വിദ്യാഭ്യാസ മന്ത്രി കെ സുധാകർ യോഗത്തിൽ സംസാരിച്ചു.
യോഗത്തിൽ പങ്കെടുത്ത മിക്ക പ്രതിനിധികളും സംസ്ഥാന തലസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെതിരായിരുന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ ആദ്യം ഉറപ്പാക്കണമെന്ന് ബിടിഎം ലേഔട്ട് എംഎൽഎ രാമലിംഗ റെഡ്ഡി ചർച്ചയിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.