ബെംഗളൂരു യൂണിവേഴ്സിറ്റിയുടെ ചന്ദന സമ്പത്ത് കൊള്ളയടിക്കുന്നു

ബെംഗളൂരു : ബെംഗളൂരു യൂണിവേഴ്സിറ്റിയുടെ ജ്ഞാനഭാരതി കാമ്പസിൽ ചന്ദനക്കടത്തുകാര് തമ്പടിക്കുകയും , മരങ്ങൾ ഇഷ്ടാനുസരണം വെട്ടിമാറ്റുകയും ചെയ്യുന്നു, “കർക്കശമായ” സുരക്ഷാ-നിരീക്ഷണ നടപടികളെ പരിഹസിച്ചു കൊണ്ടാണ് അവരുടെ പ്രവർത്തനം. ഒരു മുതിർന്ന സിൻഡിക്കേറ്റ് പറയുന്നത്, കഴിഞ്ഞ രണ്ട് മാസത്തിനിടെ 25 ചന്ദനമരങ്ങളെങ്കിലും കാമ്പസിൽ നിന്ന് കാണാതായി. ഒക്ടോബറിലെ ഒരു ദിവസം ബയോളജി ഡിപ്പാർട്ട്‌മെന്റ് വളപ്പിൽ നിന്ന് രണ്ടെണ്ണം മോഷണം പോയിരുന്നു.കാമ്പസിലേക്ക് പൊതുജനങ്ങൾക്ക് “തടസ്സമില്ലാതെ” പ്രവേശനമുള്ളതിനാൽ അവിടെ നിസ്സഹായരാണെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നുത്.ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് വിഷയം ചർച്ചയായത്.

Read More

ബാംഗ്ലൂർ യൂണിവേഴ്സിറ്റി 500 താൽക്കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചു

ബെംഗളൂരു : ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ 500 താൽക്കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചു. പിരിച്ചുവിട്ടവരിൽ ഭൂരിഭാഗവും ഗ്രൂപ്പ് സി, ഡി തലത്തിലുള്ള അനധ്യാപക ജീവനക്കാരാണ്,ഇവർ വിവിധ ഡിപ്പാർട്മെന്റുകളിലായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനാൽ ആണ് സംസ്ഥാന സർവകലാശാലകളിലെ താൽക്കാലിക ജീവനക്കാരെ നീക്കം ചെയ്യാനുള്ള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം, തുടർന്ന് വെള്ളിയാഴ്ച്ച ആണ് നീക്കം, സർവകലാശാല വകുപ്പിന്റെ അനുമതി വാങ്ങാതെ ആണ് തീരുമാനം. യൂണിവേഴ്സിറ്റി താൽക്കാലിക നിയമനം നടത്തിയ ജീവനക്കാർക്ക് തസ്തികയിൽ യോഗ്യരല്ലെന്നാണ് യൂണിവേഴ്സിറ്റി സ്രോതസ്സുകളിൽ നിന്ന് പുറത്തു വരുന്ന വിവരങ്ങൾ. .

Read More

ബാംഗ്ലൂർ സർവകലാശാല ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു

ബെംഗളൂരു: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാംഗ്ലൂർ സർവകലാശാല ബുധനാഴ്ച മുതൽ അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും  വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിച്ചു. മെയ് 4 വരെ ഓൺ‌ലൈൻ ക്ലാസുകൾ എടുക്കാൻ അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അധ്യാപനേതര ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 30 വരെ വീട്ടിൽ നിന്നും ജോലി തുടരാമെന്ന് വൈസ് ചാൻസലർ വേണുഗോപാൽ കെ ആർ പുറപ്പെടുവിച്ച ഉത്തരവിൽപറയുന്നു. “ടീച്ചിംഗ് സ്റ്റാഫ് ഗൂഗിൾ ഫോമുകൾ വഴി ബന്ധപ്പെട്ട വകുപ്പിന്റെ ചെയർപേഴ്‌സൺ മുഖേന ദിവസേനയുള്ള ജോലിയുടെ വിവരങ്ങൾ സർവകലാശാലക്ക് സമർപ്പിക്കും. അവശ്യ സേവനങ്ങളുടെ ഉദ്യോഗസ്ഥർ അതത്ഓഫീസുകളിൽ നിന്ന് തുടർന്നും പ്രവർത്തിക്കും,” എന്ന്…

Read More
Click Here to Follow Us