കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശുപാർശ ചെയ്ത് കോവിഡ് സാങ്കേതിക ഉപദേശക സമിതി.

ബെംഗളൂരു: 1.5 ലക്ഷത്തിന് അടുത്ത് ആക്റ്റീവ് കോവിഡ് 19 വൈറസ് കേസുകൾ ബെംഗളൂരുവിൽ രേഖപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് -19 കർണാടക ടാസ്ക് അഡ്വൈസറി കമ്മിറ്റി, നഗരത്തിൽ സമ്പർക്കം കുറക്കാനും വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കുവാനും വേണ്ടി 14 ദിവസത്തേക്ക് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

രാജ്യത്തെ ഏറ്റവും കൂടുതൽ ആക്റ്റീവ് കോവിഡ് കേസുകൾ നിലവിലുള്ള നഗരവും ജില്ലയുമാണ് ബെംഗളൂരു.

ചികിത്സ പ്രതിസന്ധിയെ നേരിടാൻ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാനും പാനൽ അംഗങ്ങൾ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

ഒക്ടോബർനവംബർ മാസങ്ങളിൽ കോവിഡ് മൂന്നാം തരംഗ സാധ്യതയും ടി സി അംഗങ്ങൾ മുൻകൂട്ടി കാണുന്നുണ്ട് അതനുസരിച്ച്, അടുത്ത തരംഗത്തിന് മുമ്പ് ദുർബലരായ പ്രായക്കാർക്കുള്ള കുത്തിവയ്പ്പ് സർക്കാർ പൂർത്തിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
[masterslider id="10"]

Related posts