കോവിഡ് ബാധിച്ച മലയാളിയെ ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല; ഐസൊലേഷനിൽ കഴിയവേ നിര്യാതനായി

ബെംഗളൂരു: കോവിഡ് ബാധിച്ച മലയാളിയെ ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല; ഐസൊലേഷനിൽ കഴിയവേ നിര്യാതനായി.

പാലക്കാട് ഒറ്റപ്പാലം വടക്കേക്കര ഹരിദാസ് (54) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായ ഇദ്ദേഹം കെ.ജി.ഹള്ളിയിലെ വാടകവീട്ടിൽ തനിച്ചായിരുന്നുതാമസം. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കിടക്ക ഒഴിവില്ലാത്തതിനാൽ സാധിച്ചില്ല.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

വെള്ളിയാഴ്ച സുഹൃത്തുക്കൾ ഫോൺ ചെയ്തിട്ടും എടുക്കാഞ്ഞതിനെത്തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി വീട് തുറന്നുപരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

‘കല’ ബെംഗളൂരുവിന്റെ പ്രവർത്തകനായിരുന്നു. 25 വർഷത്തോളമായി ഇദ്ദേഹം നഗരത്തിലാണ് താമസമെങ്കിലും കുടുംബാംഗങ്ങൾ നാട്ടിലാണ്.

കല വെൽഫെയർ അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നഗരത്തിൽ തന്നെ സംസ്കരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം ചൂഷണം ചെയ്ത് ടിക്കറ്റ് തട്ടിപ്പ്; ബെംഗളൂരുവിൽ ലക്ഷങ്ങൾ നഷ്ടമായി, ജാഗ്രതാനിർദ്ദേശവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts