കോവിഡ് 19 രോഗി നഗരത്തിലെ ആശുപത്രിയിൽ ആത്മഹത്യ ചെയ്തു

ബെംഗളൂരു: 61 കാരനായ കോവിഡ് രോഗിയെ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെ വിജയനഗർ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രോഗിയെ വെള്ളിയാഴ്ച ഐസിയുവിൽ നിന്ന് മാറ്റിയിരുന്നു. “രാത്രി 11.30 ന് രോഗിയുടെ അറ്റൻഡർ വീട്ടിലേക്ക് പോയിരുന്നു. അതിന് ശേഷം അയാൾ മുറി അകത്ത് നിന്നും പൂട്ടിയതിന് ശേഷം അത്മഹത്യ ചെയ്യുകയായിരുന്നു. മരുന്നുകൾ നൽകാനായി ഞങ്ങളുടെ സ്റ്റാഫ് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയപ്പോൾ, മുറി അകത്ത് നിന്നും പൂട്ടിയിട്ടതായി കണ്ടെത്തി തുടർന്ന് ഞങ്ങൾ  വാതിൽ ബലമായി തുറന്നപ്പോളാണ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പോലീസ് അന്വേഷണം നടത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് “,…

Read More
Click Here to Follow Us