കോവിഡ് 19 രോഗി നഗരത്തിലെ ആശുപത്രിയിൽ ആത്മഹത്യ ചെയ്തു

ബെംഗളൂരു: 61 കാരനായ കോവിഡ് രോഗിയെ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെ വിജയനഗർ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രോഗിയെ വെള്ളിയാഴ്ച ഐസിയുവിൽ നിന്ന് മാറ്റിയിരുന്നു.

രാത്രി 11.30 ന് രോഗിയുടെ അറ്റൻഡർ വീട്ടിലേക്ക് പോയിരുന്നു. അതിന് ശേഷം അയാൾ മുറി അകത്ത് നിന്നും പൂട്ടിയതിന് ശേഷം അത്മഹത്യ ചെയ്യുകയായിരുന്നു.

മരുന്നുകൾ നൽകാനായി ഞങ്ങളുടെ സ്റ്റാഫ് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയപ്പോൾ, മുറി അകത്ത് നിന്നും പൂട്ടിയിട്ടതായി കണ്ടെത്തി തുടർന്ന് ഞങ്ങൾ  വാതിൽ ബലമായി തുറന്നപ്പോളാണ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

പോലീസ് അന്വേഷണം നടത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് “, എന്ന് വിജയനഗർ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. എസ്. രാജു പറഞ്ഞു.

ഏപ്രിൽ 20 ന് കടുത്ത ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ രോഗിയെ നേരിട്ട് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും ഇന്നലെ അദ്ദേഹം സുഖം പ്രാപിച്ചതോടെ വാർഡിലേക്ക് മാറ്റി എന്നും ഡോക്ടർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts