എ.ഐ.എം.എ.ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടത്തി.

ബെംഗളൂരു : ഓൾ  ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക ചാപ്റ്റർ ജനറൽ ബോഡി യോഗവും പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 24/04/2021 ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക്, നാഷണൽ ട്രഷറർ ശ്രീ ആർ കെ ശ്രീധരന്റെ നിരീക്ഷണത്തിൽ, കോവിഡ് മാനദണ്ഡ പ്രകാരം  zoom പ്ലാറ്റഫോംമിൽ നടന്നു.  പ്രസിഡന്റ്‌ ശ്രീ.ബിനു  ദിവാകരൻ അധ്യക്ഷനായിരുന്നു. ഈശ്വര  പ്രാർത്ഥനയോടുകുടി യോഗം ആരംഭിച്ചു. ശ്രീമതി സുകന്യ സ്വാഗതം പറഞ്ഞു. ശ്രീ ബിനു ദിവാകരൻ അധ്യക്ഷ പ്രസംഗം നടത്തി   സെക്രട്ടറി  ശ്രീ. കെ  വി ഗിരീഷ് കുമാർ വാർഷിക റിപ്പോർട്ട്‌…

Read More

സംസ്ഥാനത്ത് കോവിഡ് കേസ് 30000 കടന്ന് മുന്നോട്ട്;നഗര ജില്ലയിൽ 20000 കടന്നു;നഗരത്തിൽ ആകെ ആക്റ്റീവ് കേസുകൾ 180542.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 34804 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.6982 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.70 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 6982 ആകെ ഡിസ്ചാര്‍ജ് : 1062594 ഇന്നത്തെ കേസുകള്‍ : 34804 ആകെ ആക്റ്റീവ് കേസുകള്‍ : 262162 ഇന്ന് കോവിഡ് മരണം : 143 ആകെ കോവിഡ് മരണം : 14426 ആകെ പോസിറ്റീവ് കേസുകള്‍ : 1339201 ഇന്നത്തെ പരിശോധനകൾ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46%;സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്.

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്.…

Read More

2000 ഐ.സി.യു ബെഡുകളും 800 വെൻറിലേറ്ററുകളുമുള്ള താൽക്കാലിക ആശുപത്രി രണ്ടാഴ്ചക്കകം.

ബെംഗളൂരു : നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ 2000 ഐ.സി.യു സംവിധാനമുള്ള കിടക്കകൾ ഉള്ള താൽക്കാലിക ആശുപത്രി സജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ. ഇതിൽ 800 കിടക്കകൾ വെൻ്റിലേറ്റർ സൗകര്യത്തോട് കൂടിയത് ആയിരിക്കും. വെൻ്റിലേറ്റർ അടക്കമുള്ള സാധന സാമഗ്രികൾ ഇറക്കുമതി ചെയ്യേണ്ടി വന്നാലും 2 ആഴ്ചക്കുള്ളിൽ ആശുപത്രി പ്രവർത്തനമാരംഭിക്കും. ശിവമൊഗ്ഗ, ബീദർ, മൈസൂരു, ബെളഗാവി, ഹുബ്ബള്ളി എന്നിവിടങ്ങളിൽ ഇതേ രീതിയിലുള്ള 250 കിടക്കകൾ ഉള്ള ആശുപത്രികളും സ്ഥാപിക്കും. ഇത്തവണ കോവിഡ് ബാധിതരിൽ ശ്വാസം മുട്ടൽ കൂടുതലായി അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം…

Read More

കന്നഡ നടൻ കിരൺ രാജ് കോവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചു.

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിൽസയിലുണ്ടായിരുന്ന മലയാളിയായ കന്നട നടനും സംഗീത സംവിധായകനുമായ കിരൺ രാജ് ( ഉമർഫാറൂഖ്-38) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ബെംഗളൂരു ആർ.സി.പുരം സുജാത തീയേറ്ററിന് സമീപം കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന കിരൺ രാജ് കോവിഡിനെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ശ്വാസതടസം കാരണം ചികിൽസാ സൗകര്യം ലഭ്യമാകാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായി. വെള്ളിയാഴ്ച ആശുപത്രിയിലെത്തിച്ചപ്പോൾ കോവിഡ് നെഗറ്റീവ് ആയിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം നഗരത്തിൽ എത്തിച്ച് ഖബറടക്കി. ഭാര്യ: ആബിദ, മക്കൾ : മുഹമ്മദ് ഫർഹാൽ, മുഹമ്മദ്…

Read More

നഗരത്തിലെ ആശുപത്രികള്‍ക്കു മുന്നിൽ കാണുന്നത് കരളലിയിക്കുന്ന ദൃശ്യങ്ങൾ

ബെംഗളൂരു: രാജ്യത്തിന്റെ ഐ.ടി. തലസ്ഥാനമായ നഗരത്തിൽ രണ്ടാമതൊരിക്കൽക്കൂടി കോവിഡ് അതിന്റെ ഭീകരത പുറത്തെടുക്കുകയാണിപ്പോൾ. ഓക്സിജൻ സൗകര്യമുള്ള ഒരു കിടക്ക ഒഴുവുണ്ടോയെന്നന്വേഷിച്ച് ആംബുലൻസിൽ നഗരത്തിലെ ആറ് ആശുപത്രികൾ കയറിയിറങ്ങിയ 41-കാരൻ മരിച്ചത് അവസാനമെത്തിയ ആശുപത്രിക്കുമുമ്പിൽ. ആശുപത്രിയിൽ  പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് ഉത്‌പാൽ സിൻഹ എന്ന രോഗി (77) ബെന്നാർഘട്ട റോഡിലെ ഒരു സ്വകാര്യ ആശുപത്രി മതിൽക്കെട്ടിന് ഉള്ളിൽ വെച്ചാണ് മരിച്ചത്. ബൊമ്മനഹള്ളി ആരോഗ്യവകുപ്പ് ഓഫീസർ ഡോ. നാഗേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ ആസ്പത്രിക്കെതിരെ പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തു. ശ്വാസതടസ്സമനുഭപ്പെട്ട ഒരു യുവാവ് ആശുപത്രിയുടെ കരുണതേടി…

Read More

പ്രണയബന്ധത്തിന് എതിര് നിന്ന സഹോദരനെ കൊന്ന് ശരീര ഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു;കന്നഡ നടി അറസ്റ്റിൽ.

ബെംഗളൂരു : പ്രണയത്തിന് തടസം നിന്ന സഹോദരനെ കാമുകൻ്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടിയും മോഡലുമായ ഷനായ കത്വെ (24) അടക്കം 5 പേർ ഹുബ്ബളളിയിൽ പിടിയിലായി. സഹോദരനായ രാകേഷ് കത്വെ (32) യുടെ മൃതദേഹം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ദേവരഗുഡിഹാൽ വനത്തിൽ നിന്ന് കണ്ടെത്തിയത്. നടിയുടെ കാമുകൻ നിയാസ് അഹമ്മദ് കാട്ടിഗർ (21) ,തൗസിഫ് (21), അൽതാഫ് മുല്ല (24), അമാൻ ഗിരാണി വാലെ (19) എന്നിവരെയാണ് ഹുബ്ബളളി പോലീസ് അറസ്റ്റ് ചെയ്തത്. നിയാസുമായുള്ള ബന്ധം രാകേഷ് വിലക്കിയതോടെ സഹോദരനെ ഇല്ലാതാക്കാൻ…

Read More

റെംഡിസിവിര്‍ കരിഞ്ചന്തയിൽ; 16 പേർ പിടിയിൽ.

ബെം​ഗളൂരു: കരിഞ്ചന്തയില്‍ റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ വില്‍പ്പന നഗരത്തിൽ സജീവം. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാ‍ഞ്ച് നടത്തിയ പ്രത്യേക പരിശോധനയില്‍ ഇതുവരെ 16 പേര്‍ അറസ്റ്റിലായി. ഇതില്‍ രണ്ടുപേര്‍ മരുന്ന് വിതരണക്കാരാണ്. ഇന്ന് നടത്തിയ പരിശോധനയില്‍ 55 റെംഡെസിവിര്‍ ഇഞ്ചക്ഷനാണ് പിടിച്ചെടുത്തത്. പതിനൊന്നായിരം രൂപയ്ക്കാണ് ഇവര്‍ മരുന്നുകള്‍ മറിച്ചുവിറ്റിരുന്നത്. ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും സിസിബി അറിയിച്ചു. റെംഡെിസിവിര്‍ അടക്കമുള്ള കൊവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കണമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Read More

കോവിഡ് 19 രോഗി നഗരത്തിലെ ആശുപത്രിയിൽ ആത്മഹത്യ ചെയ്തു

ബെംഗളൂരു: 61 കാരനായ കോവിഡ് രോഗിയെ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെ വിജയനഗർ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രോഗിയെ വെള്ളിയാഴ്ച ഐസിയുവിൽ നിന്ന് മാറ്റിയിരുന്നു. “രാത്രി 11.30 ന് രോഗിയുടെ അറ്റൻഡർ വീട്ടിലേക്ക് പോയിരുന്നു. അതിന് ശേഷം അയാൾ മുറി അകത്ത് നിന്നും പൂട്ടിയതിന് ശേഷം അത്മഹത്യ ചെയ്യുകയായിരുന്നു. മരുന്നുകൾ നൽകാനായി ഞങ്ങളുടെ സ്റ്റാഫ് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയപ്പോൾ, മുറി അകത്ത് നിന്നും പൂട്ടിയിട്ടതായി കണ്ടെത്തി തുടർന്ന് ഞങ്ങൾ  വാതിൽ ബലമായി തുറന്നപ്പോളാണ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പോലീസ് അന്വേഷണം നടത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് “,…

Read More

സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകൾ എല്ലാ കിടക്കകളും കോവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കണം: ആരോഗ്യ മന്ത്രി.

ബെംഗളൂരു: മൂന്ന് നാല് ദിവസത്തിനുള്ളിൽ കോവിഡ് രോഗികൾക്കായി കിടക്കകൾ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ എല്ലാ സ്വകാര്യ, സർക്കാർ മെഡിക്കൽ കോളേജുകളോടും ആവശ്യപ്പെട്ടു എന്നിരുന്നാലും, അടിയന്തിര ചികിത്സക്കും അമ്മ–ശിശു സംരക്ഷണത്തിനും ഡയാലിസിസിനും വേണ്ടിയുള്ള കിടക്കകൾ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 12 സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും നാല് സർക്കാർ ആശുപത്രികൾക്കും ഇത് ബാധകമാണ്   (വിക്ടോറിയ, ബോറിംഗ്, ചരക, എച്ച്എസ്ഐഎസ് ഗോഷ) “ഇത് ചെയ്യുന്നതിലൂടെ അധികമായി 7,500 കിടക്കകൾ ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. 30 കിടക്കയിൽ താഴെയുള്ള എല്ലാ ആശുപത്രികളിലും കോവിഡ് ഇതര  രോഗികളെ മാത്രമേ പ്രവേശിപ്പിക്കാവൂ.…

Read More
Click Here to Follow Us