പ്രണയബന്ധത്തിന് എതിര് നിന്ന സഹോദരനെ കൊന്ന് ശരീര ഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു;കന്നഡ നടി അറസ്റ്റിൽ.

ബെംഗളൂരു : പ്രണയത്തിന് തടസം നിന്ന സഹോദരനെ കാമുകൻ്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടിയും മോഡലുമായ ഷനായ കത്വെ (24) അടക്കം 5 പേർ ഹുബ്ബളളിയിൽ പിടിയിലായി.

സഹോദരനായ രാകേഷ് കത്വെ (32) യുടെ മൃതദേഹം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ദേവരഗുഡിഹാൽ വനത്തിൽ നിന്ന് കണ്ടെത്തിയത്.

നടിയുടെ കാമുകൻ നിയാസ് അഹമ്മദ് കാട്ടിഗർ (21) ,തൗസിഫ് (21), അൽതാഫ് മുല്ല (24), അമാൻ ഗിരാണി വാലെ (19) എന്നിവരെയാണ് ഹുബ്ബളളി പോലീസ് അറസ്റ്റ് ചെയ്തത്.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

നിയാസുമായുള്ള ബന്ധം രാകേഷ് വിലക്കിയതോടെ സഹോദരനെ ഇല്ലാതാക്കാൻ കാമുകൻ്റെ സഹായം തേടുകയായിരുന്നു നടി.

ഏപ്രിൽ 9 ന് ഹുബ്ബളളിയിലെ വീട്ടിലെത്തിയ രാകേഷിന് നിയാസ് കുത്തിക്കൊല്ലുകയും ശരീര ഭാഗങ്ങൾ മറ്റ് 3 പേരുടെ സഹായത്തോടെ ചാക്കിലാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ സമയത്ത് നടി മറ്റ് സ്ഥലങ്ങളിൽ ഷൂട്ടിൽ ആയിരുന്നു.ഇരുവരുടേയും ഫോൺ പരിശോധിച്ചതിൽ നിന്നാണ് കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts