ഈ മാസം ഇതുവരെ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് ആയിരത്തിൽ അധികം കോവിഡ് മരണങ്ങൾ

ബെംഗളൂരു: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം 1093 കോവിഡ് മരണങ്ങൾ മാസം നഗരത്തിൽ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 15 നും 24 നും ഇടയിൽ 760 മരണങ്ങൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ആദ്യരണ്ടാഴ്ചയ്ക്കുള്ളിൽ 333 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് നഗരത്തിൽ ആയിരത്തിലധികം മരണങ്ങൾ ഒരു മാസത്തിൽ  റിപ്പോർട്ട് ചെയ്യുന്നത് . 971 മരണങ്ങൾ ആണ് ഇതിന് മുൻപ് നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന  പ്രതിമാസ മരണസംഖ്യ. 2020 സെപ്റ്റംബറിൽ ആയിരുന്നു ഇത്.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

മാസത്തിൽ ഇനിയും 6 ദിവസങ്ങൾ കൂടെ ബാക്കി ഉണ്ട് എന്നതിനാൽ തന്നെ കണക്കുകൾ ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്.

ബെംഗളൂരുവിൽ ഇന്നലെ 149 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ഇത് വരെ രേഖപെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കായിരുന്നു ഇത് . വെള്ളിയാഴ്ച 124 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts