നഗരത്തിൽ നിന്നുള്ള കോവിഡ് രോഗികൾ ചികിത്സക്കായ്‌ മംഗളൂരുവിലേക്കും

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ  നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത കുറവ്, ചില കോവിഡ് രോഗികളെ ദക്ഷിണ കന്നഡയിൽ ചികിത്സ തേടാൻ നിർബന്ധിതരാക്കുന്നു.

ഇത്തരത്തിൽ നഗരത്തിൽ നിന്നും ചികിത്സതേടി എത്തിയ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉള്ളതായി ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിരീക്ഷിച്ചു. “ഞങ്ങൾ അവർക്ക് ചികിത്സ നിഷേധിക്കുന്നില്ല. എന്നാൽ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള രോഗികളുടെ എണ്ണം കൂടുന്നത് ഇവിടുത്തെ ചികിത്സ സംവിധാനത്തെ ബാധിക്കാൻ സാധ്യതയുണ്ട്, ” എന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര പറഞ്ഞു.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

ബെംഗളൂരു, പൂനെ, ദില്ലി എന്നിവിടങ്ങളിൽ നിന്നുള്ള കോവിഡ് 19 രോഗികൾക്ക് ചികിത്സ നൽകിയതായി കെ.എസ്. ഹെഗ്‌ഡെ ആശുപത്രി വക്താവ് അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബെംഗളൂരു സ്വദേശിയായ വൃദ്ധ ദമ്പതികൾക്ക് ചികിത്സ നൽകിയതായും ചില രോഗികളെ ഇതിനോടകം ഡിസ്ചാർജ് ചെയ്തു എന്നും വക്താവ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
[masterslider id="10"]

Related posts