ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ഗിദ്ദനഹള്ളിക്കടുത്തുള്ള തവാരകെരെയിൽ ഒരു പുതിയ ഓപ്പൺ എയർശ്മശാനം ഞായറാഴ്ച തുറന്നു.
ശ്മശാനത്തിൽ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥല സൗകര്യം ഉണ്ട്. ശവസംസ്‌കാരം അവസാനിക്കുന്നതുവരെ പരേതന്റെ ബന്ധുക്കൾക്ക് ഇരിക്കുവാൻ താൽക്കാലിക വിശ്രമ കേന്ദ്രവും ഇവിട ഒരുക്കിയിട്ടുണ്ട്.
മൃതദേഹങ്ങൾ കത്തിക്കാൻ ആവശ്യമായ വിറക് വനം വകുപ്പാണ് എത്തിച്ച് നൽകുന്നത്. 40 മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ കഴിയുന്ന മറ്റൊരു ശ്മശാനം കൂടെ സമീപത്ത് സ്ഥാപിക്കും എന്ന് സംസ്ഥാന റവന്യു മന്ത്രി ആർഅശോക പറഞ്ഞു.
കോവിഡ് 19 രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് മരണങ്ങൾ ദിനംപ്രതി വർധിച്ചു വരുന്നതിനാൽ രോഗികളുടെ മൃതദേഹങ്ങൾ കൊണ്ട് ബെംഗളൂരുവിലുടനീളം വൈദ്യുത ശ്മശാനങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ശ്മശാനം സ്ഥാപിച്ചിരിക്കുന്നത്.
മരണപ്പെട്ടവരുടെ ബന്ധുക്കൾ ശവസംസ്കാരത്തിനായി ഏറെ സമയം കാത്തിരിക്കേണ്ടി വരുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. മിക്ക കേസുകളിലും, പലർക്കും സ്ലോട്ടുകൾ പോലും ലഭിക്കുന്നില്ല എന്നും പരാതിയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.