പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ്; ക്രൂരമായി മാനഭംഗപ്പെടുത്തി കത്തിച്ചു കെട്ടിതൂക്കിയെന്ന് വീട്ടുകാർ!

ബെംഗളൂരു: കഴിഞ്ഞ ഏപ്രിൽ 13ന് കാണാതായ 22 കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ഥാനത്ത് റായ്ചൂരിലെ വനമേഖലയിൽ മരത്തില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ച നിലയിലായിരുന്നു, പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷമാണ് കൊല്പപെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വിഷാദ രോഗത്തെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പൊലീസിന്റെ വാദം വീട്ടുകാര്‍ നിഷേധിക്കുകയാണ് ഉണ്ടായത്. പെണ്‍കുട്ടിയുടെ കാമുകനെ കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

പെൺകുട്ടിയുടെ കാമുകനാണ് ഇതിന് പിന്നിലെന്നാണ് വീട്ടുകാര്‍ ആരോപിച്ചു. ചുട്ടുകൊന്ന ശേഷം മരത്തിൽ കെട്ടിത്തൂക്കിയതാണെന്നും അവർ പറഞ്ഞു. സംഭവത്തില്‍ കേസ് മുന്നോട്ട് സജീവമായി നീങ്ങുന്നതിനായി ധർവാദ് സ്വദേശി ഓൺലൈൻ പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്. change.orgയിൽ വന്ന പരാതിക്ക് 1.23 ലക്ഷം ഒപ്പ് ലഭിച്ചു. പെൺകുട്ടി ക്രൂരമായ മാനഭംഗത്തിനിരയായതായി ഇതിൽ പറയുന്നുണ്ട്. അതിനുശേഷം കത്തിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് കെട്ടിത്തൂക്കുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

കൂടുതൽ അന്വേഷണത്തിന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും, പെൺകുട്ടിയുടെ മൃതദേഹം കത്തിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി
[masterslider id="10"]

Related posts