റണ്‍മഴ കണ്ട പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു

കൊല്‍ക്കത്ത: ഐപിഎല്ലിലെ റണ്‍മഴ കണ്ട പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 10 റണ്‍സിന്റെ നേരിയ ജയവുമായാണ് ആര്‍സിബി തടിതപ്പിയത്. ഈ സീസണില്‍ ആര്‍സിബിയുടെ രണ്ടാം വിജയമാണിത്.

214 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 203 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറുകളിലെ വെടിക്കെട്ടുമായി റസ്സൽ കൊൽക്കത്തയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ബാംഗ്ലൂർ തിരിച്ചുവന്നു. 25 പന്തിൽ രണ്ട് ഫോറും ഒമ്പത് സിക്സും സഹിതം 65 റൺസെടുത്ത റസ്സൽ ബാംഗ്ലൂരിന് വൻ ഭീഷണിയാണ് ഉയർത്തിയത്. എന്നാൽ അവസാന ഓവറിൽ റസ്സൽ റൺഔട്ടായതോടെ ബാംഗ്ലൂർ വിജയമുറപ്പിച്ചു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

46 പന്തിൽ ഒമ്പത് ഫോറും അഞ്ചു സിക്സും സഹിതം 85 റൺസുമായി നിധീഷ് റാണ പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ റാണയും റസ്സലും ചേർന്ന് 118 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ശുഭ്മാൻ ഗില്ലും റോബിൻ ഉത്തപ്പയും ഒമ്പത് റൺസ് വീതം നേടി. ബാംഗ്ലൂരിനായി സ്റ്റെയ്ൻ രണ്ടും സായ്നിയും സ്റ്റോയിൻസും ഒരു വിക്കറ്റ് വീതവും നേടി.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാലു വിക്കറ്റിന് 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (100) തകര്‍പ്പന്‍ സെഞ്ച്വറിയും മോയിന്‍ അലിയുടെ (68) വെടിക്കെട്ട് ഇന്നിങ്‌സുമാണ് ആര്‍സിബിക്കു വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. 58 പന്തില്‍ ഒമ്പത് ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അലിയാവട്ടെ വെറും 28 പന്തില്‍ ആറു സിക്‌സറുകളുടെയും അഞ്ചു ബൗണ്ടറികളുടെയും കമ്പടിയോടെയാണ് 68 റണ്‍സ് വാരിക്കൂട്ടിയത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

പാര്‍ഥീവ് പട്ടേല്‍ (11), അക്ഷ്ദീപ് നാഥ് (13) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. എട്ടു പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 17 റണ്‍സോടെ മാര്‍ക്കസ് സ്‌റ്റോയ്ണിസ് പുറത്താവാതെ നിന്നു. ഇന്നിങ്‌സിലെ അവസാന പന്തിലാണ് കോലി ഔട്ടായത്. മൂന്നാം വിക്കറ്റില്‍ കോലി-അലി സഖ്യം ചേര്‍ന്നെടുത്ത 90 റണ്‍സാണ് ആര്‍സിബിയുടെ ഇന്നിങ്‌സിനു അടിത്തറയിട്ടത്. ടോസിനു ശേഷം കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts