അബദ്ധത്തിൽ വോട്ട് കുത്തിയത് ബി.ജെ.പി.യ്ക്ക്; അപരാധത്തിൽ മനംനൊന്ത് വിരൽമുറിച്ച് പ്രായശ്ചിത്തം!!

ബുലന്ദ്ഷഹർ: വോട്ട് ചെയ്യുന്ന തിരക്കിനിടയിൽ അബദ്ധത്തിൽ കുത്തിയത് ബി.ജെ.പി.സ്ഥാനാർഥിക്ക്. പൊറുക്കാനാവാത്ത അപരാധത്തിൽ മനംനൊന്ത് വിരൽതന്നെ മുറിച്ചുമാറ്റി. ബി.എസ്.പി. പ്രവർത്തകനായ പവൻകുമാറാണ് ബി.ജെ.പി.യുടെ സിറ്റിങ് എം.പി. ഭോലാ സിങ്ങിന് വോട്ടുചെയ്തതിന് സ്വയം ശിക്ഷിച്ചത്.

“വോട്ടിങ് യന്ത്രത്തിൽ ആനയ്ക്ക് കുത്തേണ്ടതിനുപകരം താമരയ്ക്കാണ് കുത്തിയത്. പിന്നെയൊന്നും ആലോചിച്ചില്ല” -ശിക്കാർപുരിലെ ഹുലാസൻ സ്വദേശിയായ പവൻകുമാർ പറഞ്ഞു. യോഗേഷ് വർമ ആയിരുന്നു ഇവിടെ എസ്.പി.-ബി.എസ്.പി. സഖ്യ സ്ഥാനാർഥി. യു.പി.യിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ 67.55 ശതമാനമാണ് പോളിങ്. ശേഷിക്കുന്ന 64 സീറ്റുകളിലേക്ക് അടുത്ത അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts