നരേന്ദ്രമോദിയെ ഡൽഹിയിൽനിന്ന് ഒഴിവാക്കാൻ ജനങ്ങൾ തീരുമാനിച്ചു; രാഹുൽഗാന്ധി

ബെംഗളൂരു: രാജ്യത്തെ ജനങ്ങൾ നരേന്ദ്രമോദിയെ ഡൽഹിയിൽനിന്നൊഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് സർക്കാർ രൂപവത്കരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു.

കോടിക്കണക്കിന് യുവാക്കളെ തൊഴിൽരഹിതരാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തില്ലെന്നോർക്കണം. രാജ്യസുരക്ഷയെക്കുറിച്ചുമാത്രമാണ് മോദി എപ്പോഴും പറയുന്നത്. വടക്കൻ കർണാടകയിലെ സംവരണമണ്ഡലമായ റായ്ച്ചൂരിൽ കോൺഗ്രസ്-ജെ.ഡി.എസ്. സംയുക്തറാലിയിൽ രാഹുൽ പറഞ്ഞു.

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

അനിൽ അംബാനിക്ക് 30,000 കോടി രൂപയാണ് മോദി കൊടുത്തത്. എന്നാൽ, രാജ്യത്തെ കർഷകർക്ക് ഒരുരൂപപോലും നൽകിയില്ല. അധികാരത്തിലെത്തിയാൽ എല്ലാ മാസവും പാവപ്പെട്ട കർഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപവീതം നിക്ഷേപിക്കും. കാർഷികകടം എഴുതിത്തള്ളുന്നതിനുവേണ്ടി നീരവ് മോദി, മെഹുൽചോക്സി, വിജയ് മല്യ തുടങ്ങിയവരുടെ പണം ഉപയോഗിക്കും എന്ന് രാഹുൽഗാന്ധി പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts