വോട്ടിംഗ് മെഷീനെ ‘ചലഞ്ച്’ ചെയ്ത വോട്ടറുടെ പേരിൽ കേസ്!!

ബെംഗളൂരു: ചലഞ്ച് വോട്ടിൽ പരാതി തെറ്റാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് നടപടി. വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പുനടന്ന ദക്ഷിണ കന്നഡയിലെ പടുബിദ്രി എല്ലൂരിലെ പോളിങ് ബൂത്തിലാണ് സംഭവം. വിവിപാറ്റ് പ്രദർശിപ്പിച്ച ചിഹ്നം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ‘ചലഞ്ച്’ ചെയ്ത വോട്ടറുടെ പേരിലാണ് കേസ്.

പടുബിദ്രി സ്വദേശി വീരേന്ദ്ര ലാൻസി കുമാർ ഡിസൂസയുടെ പേരിലാണ് പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ പോലീസ് കേസെടുത്തത്. ചിഹ്നത്തിൽ വിരലമർത്തിക്കഴിഞ്ഞാൽ വിവിപാറ്റ് വോട്ടിങ് യന്ത്രത്തിലെ ഡിസ്‌പ്ലേയിൽ ഏഴുസെക്കൻഡ് അത് തെളിയും. എന്നാൽ, താൻ വോട്ടുചെയ്ത സ്ഥാനാർഥിയുടെ ചിഹ്നമല്ല തെളിഞ്ഞതെന്നാണ് വീരേന്ദ്ര ലാൻസി കുമാറിന്റെ പരാതി. അതനുസരിച്ച് അദ്ദേഹം ചലഞ്ച് വോട്ടിന് ആവശ്യപ്പെട്ടു. വീരേന്ദ്ര ലാൻസി കുമാറിന്റെ അനുമതിയോടെ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ വീണ്ടും വോട്ട് രേഖപ്പെടുത്തിയെങ്കിലും അദ്ദേഹം ഉദ്ദേശിച്ച ചിഹ്നമാണ് യന്ത്രത്തിൽ തെളിഞ്ഞത്.

  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം

തുടർന്നാണ് പ്രിസൈഡിങ് ഓഫീസർ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി താലൂക്ക് തിരഞ്ഞെടുപ്പ് ഓഫീസർ നാഗരാജ് അറിയിച്ചു. വോട്ടറുടെ പരാതി ശരിയാണെന്ന് തെളിഞ്ഞാൽ ആ വോട്ടിങ് യന്ത്രം സീൽചെയ്യും. മറ്റൊരു യന്ത്രത്തിലായിരിക്കും പിന്നീടുള്ള വോട്ടുകൾ രേഖപ്പെടുത്തുക. ഫലപ്രഖ്യാപന സമയത്ത് സീൽചെയ്ത യന്ത്രത്തിലെ വോട്ടുകൾ എണ്ണില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts