ടിപ്പു സുൽത്താനെക്കുറിച്ചുള്ള പുസ്തകം വിൽക്കുന്നതിനുള്ള താൽക്കാലിക സ്റ്റേ ബെംഗളൂരു കോടതി നീക്കി

ബെംഗളൂരു: ടിപ്പു സുൽത്താനെക്കുറിച്ച് രംഗയാന സംവിധായകൻ അദ്ദണ്ട സി കരിയപ്പ രചിച്ച പുതിയ പുസ്തകത്തിന്റെ വിൽപ്പനയ്ക്ക് ഡിസംബർ 8 വ്യാഴാഴ്ച ബെംഗളൂരുവിലെ കോടതി താൽക്കാലിക സ്റ്റേ നൽകിയിരുന്നു. ടിപ്പു നിജ കനസുഗലു’യുടെ രചയിതാവ്, അതിന്റെ പ്രസാധകരായ അയോധ്യ പബ്ലിക്കേഷൻ, പ്രിന്റർ രാഷ്ട്രോത്ഥാന മുദ്രാനാലയ എന്നിവർക്കെതിരെ നേരത്തെ പുറപ്പെടുവിച്ച താൽക്കാലിക വിലക്ക് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി ജെ ആർ മെന്‌ഡോങ്ക ഒഴിവാക്കി. ജില്ലാ വഖഫ് ബോർഡ് കമ്മിറ്റി മുൻ ചെയർമാനും ബെംഗളൂരു സ്വദേശിയുമായ ബി.എസ്.റഫീഉല്ലയുടെ പുസ്തകത്തിനെതിരെ സമർപ്പിച്ച ഹർജി വ്യാഴാഴ്ച കോടതി…

Read More

ഹിജാബ് വിവാദം ; പരീക്ഷ എഴുതാനാകാതെ 1700 വിദ്യാർത്ഥിനികൾ

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കർണാടകയിൽ 17,000 വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചിട്ടില്ലെന്ന് സുപ്രീംകോടതിയിൽ വാദം. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ മുസ്ലിം വിദ്യാർഥികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകനായ ഹുഫേസ അഹ്മദിയാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്. ഹിജാബ് വിലക്കിനെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് എത്ര വിദ്യാർഥികൾ കൊഴിഞ്ഞുപോയി എന്ന് സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കൃത്യമായ കണക്കുകളുണ്ടോ? 20, 30, 40 അല്ലെങ്കിൽ 50 പേർ ആണോ കൊഴിഞ്ഞുപോയത് എന്നും ഹേമന്ദ് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച്…

Read More

പോക്സോ കേസിൽ അറസ്റ്റിലായ സന്യാസിയുടെ ജാമ്യപേക്ഷ കോടതി തള്ളി 

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സന്യാസിയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടി നൽകിയ ജാമ്യഹർജിയാണ് കോടതി തള്ളിയത് . പതിനാല് ദിവസത്തേക്ക് കൂടി ശിവമൂർത്തി മുരുഘ ശരണാരുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രദുർഗയിൽ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. കർണാടകയിലെ നിർണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഉള്ളത്. ലിംഗായത്ത് മഠം തന്നെ നടത്തുന്ന…

Read More

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങി

ബെംഗളൂരു: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങി. കോഴിക്കോട് സ്വദേശി കൃഷ്ണപ്രസാദ് ആണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റിനായി അന്വേഷണ സംഘം ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്. കൃഷ്ണപ്രസാദാണ് ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയെന്ന് പോലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. കൃഷ്ണപ്രസാദ് , കഴിഞ്ഞ ദിവസം റിമാൻഡിലയച്ച അബ്ദുൾ ഗഫൂർ എന്നിവർക്ക് വേണ്ടി അന്വേഷണ സംഘത്തിന് നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മറ്റൊരു പ്രതി ഷബീറിനെ വയനാട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ്…

Read More

കോടതി വളപ്പിൽ ഭാര്യയെ തല അറുത്ത് കൊന്നു

ബെംഗളൂരു: കോടതി വളപ്പിൽ യുവാവ്ത ഭാര്യയെ തല അറുത്ത് കൊലപ്പെടുത്തി. ഹസൻ ഹോളെനരസിപുര സ്വദേശി ചൈത്രയാണ് കൊല്ലപ്പെട്ടത്. 7 വർഷം മുൻപ് വിവാഹിതർ ആയ ഇവർ വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് കോടതിയിൽ എത്തിയത്. പ്രതി ശിവകുമാർ ഇവരുടെ കുഞ്ഞിനേയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കണ്ടു നിന്നവർ ഇടപ്പെട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തി.

Read More

ബെംഗളൂരു സ്ഫോടനകേസ് കർണാടക സർക്കാരിനെതിരെ വെൽഫെയർ പാർട്ടി

കൊല്ലം : ബെംഗളൂരു സ്ഫോടന കേസ് വിചാരണയുടെ അവസാന ഘട്ടത്തില്‍ പുതിയ തെളിവുകള്‍ ഉണ്ടെന്ന പേരില്‍ ക‌ര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് മഅ്ദനിയെ അനന്തകാലം വിചാരണ തടവുകാരനാക്കി ജയിലിലടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു. കര്‍ണാടകയുടെ ഈ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ സാധ്യമാകുന്ന നയപരവും നിയമപരവുമായ ഇടപെടലുകള്‍ നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ ആവശ്യം കര്‍ണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2014ല്‍ സുപ്രീം കോടതി നാലു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ്…

Read More

അനുവാദം  ഇല്ലാതെ വെളുത്തുള്ളി മുറിച്ചു, ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം 

മധ്യപ്രദേശ് : തന്റെ അനുവാദം ഇല്ലാതെ വെളുത്തുള്ളി മുറിച്ചു എന്ന കാരണത്താൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു . വിപാലിപാട സ്വദേശി പ്രകാശ് ഭീല ഭാര്യ കവിതയെ ആണ് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊന്നത്. കണ്‍വന്‍ പോലീസ് സ്‌റ്റേഷനു കീഴിലുള്ള പിപാലിപാഡ ഗ്രാമത്തിലാണ് പ്രതി താമസിക്കുന്നത്. തന്നെ അറിയിക്കാതെ വെളുത്തുള്ളി മുറിച്ചതിന്റെ പേരില്‍ പ്രതി ഭാര്യ കവിതയെ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ വാദം. പൊള്ളലേറ്റ കവിതയെ ചികിത്സയ്‌ക്കായി ഇന്‍ഡോറിലെ എംവൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.100…

Read More

ബിബിഎംപി തിരഞ്ഞെടുപ്പ്: ക്വാട്ട വിഷയത്തിൽ സ്ഥാനാർത്ഥികൾ കോടതിയെ സമീപിച്ചു

ബെംഗളൂരു : കർണാടക സർക്കാരിന്റെ വാർഡ് സംവരണ പട്ടിക പ്രശ്നത്തിലേക്ക് നീങ്ങുന്നു, സംവരണ പട്ടിക പ്രകാരം തിരഞ്ഞെടുപ്പ് നടന്നാൽ മുൻ മേയർമാർ, ഡെപ്യൂട്ടി മേയർമാർ, കൗൺസിലിലെ ഭരണകക്ഷി, പ്രതിപക്ഷ നേതാക്കൾ തുടങ്ങി നിരവധി ബിബിഎംപി സ്ഥാനാർത്ഥികൾക്ക് മത്സരിക്കാൻ കഴിയില്ല. പല സ്ഥാനാഭിലാഷികളെയും വശത്താക്കാൻ സർക്കാർ സ്ത്രീകളെ ആയുധമാക്കിയെന്നാണ് ആരോപണം. ഈ പട്ടിക പലരെയും കോടതിയിൽ വിസമ്മതപത്രം സമർപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. 243 വാർഡുകളിലേക്ക് പുറത്തിറക്കിയ കരട് വിജ്ഞാപനമനുസരിച്ച് 129 വാർഡുകളിൽ പൊതുവിഭാഗം സ്ഥാനാർഥികൾക്കും ജനറൽ വിഭാഗത്തിലെ വനിതകൾക്കും മത്സരിക്കാം. ബിജെപി നേതാക്കൾ ഈ നീക്കം “നല്ലത്”…

Read More

കുടുംബ തർക്കങ്ങൾക്ക് കോടതിയുടെ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യരുത്; കർണാടക ഹൈക്കോടതി

ബെംഗളൂരു: കുടുംബ തർക്കങ്ങൾക്ക് കോടതി നടപടി ദുരുപയോഗം ചെയ്യുന്ന തെറ്റ് ആവർത്തിക്കരുതെന്ന താക്കീത് നൽകി ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തള്ളി. ബംഗളൂരുവിലെ ഉത്തരഹള്ളി സ്വദേശിയായ ഹോംബാലെ ഗൗഡയാണ് തൻറെ ഭാര്യ ശ്വേതയെ തട്ടിക്കൊണ്ടുപോയതെന്ന് അവകാശപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ സുബ്രഹ്മണ്യപുര പൊലീസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2022 ഏപ്രിൽ 27ന് വൈകിട്ട് 5.30ഓടെ ഡികെ രാജു, സഞ്ജീവ് കുമാർ, ജഗ, ഗുണ്ട എന്നിവർ തന്റെ കടയിലെത്തി മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതുമൂലം…

Read More

ബാലഭാസ്കറിന്റെ അപകടമരണം, തുടർ അന്വേഷണ ഹർജിയിൽ വാദം പൂർത്തിയായി

തിരുവനന്തപുരം : സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ അപകടമരണ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ വാദം പൂർത്തിയായി. വിധി മുതൽ 30 ന്. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ ശാന്താകുമാരിയും ഉണ്ണിയും നടൻ സോബിയുമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ് അന്വേഷിച്ച സിബിഐയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉണ്ടായിരുന്നത്. നിർണ്ണായക സാക്ഷികളെ ബോധപൂർവം ഒഴിവാക്കി. നുണ പരിശോധന തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിയും ഹർജിയിൽ പറയുന്നുണ്ട്. കേസിൽ സമഗ്രമായ അന്വേഷണം നടത്തിയെന്ന് സിബിഐയും കോടതിയും അറിയിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കേസ് അന്വേഷിച്ച സിബിഐയുടെയും…

Read More
Click Here to Follow Us