സംസ്ഥാനത്ത് ഡോർസ്റ്റെപ്പ് ഡെലിവറി സേവനം പുനരാംഭിച്ചു

ബെംഗളൂരു :കോവിഡ് കേസുകൾ വർദ്ധിസിച്ചിരുന്ന സാഹചര്യത്തിൽ അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിൽ നേരത്തേ നിരോധിച്ചിരുന്ന ഡോർസ്റ്റെപ്പ് ഡെലിവറി സേവനം ഇപ്പോൾ ബൃഹത് അനുവദിച്ചിരിക്കുന്നു. ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച്, ഡോർസ്റ്റെപ്പ് ഡെലിവറി സേവനങ്ങൾ പുനരാരംഭിക്കാം.പക്ഷെ, കോവിഡ് പ്രോട്ടോക്കോളിലെ (സിഎബി ) എല്ലാ മാർഗ്ഗനിർദ്ദേശങ്ങളോടൊപ്പം എൻട്രി സ്ക്രീനിംഗ് മാർഗ്ഗനിർദ്ദേശങ്ങളും ഡെലിവറി ജീവനക്കാർക്ക് ബാധകമാണ്. കഴിയുന്നിടത്തോളം, കോൺടാക്റ്റ്-കുറവ് ഡെലിവറി ഓപ്ഷനുകൾ ഉപയോഗിക്കണം എന്നും സർക്കുലറിൽ പറയുന്നുണ്ട്.

ക്ലസ്റ്റർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്കായി ബിബിഎംപി നേരത്തെ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബെംഗളൂരുവിൽ നിലവിലുള്ള കോവിഡ് -19 സാഹചര്യം കണക്കിലെടുക്കുമ്പോൾ, പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിനാൽ, നിരവധി ഇളവുകൾ വരുത്തിയിട്ടുണ്ട്.

ക്ലബ് ഹൗസുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, മറ്റ് പൊതുവായ അടച്ച സ്ഥലങ്ങൾ എന്നിവ ഇപ്പോൾ ഇവന്റുകൾക്കും ക്ലാസുകൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കുമായി തുറന്നിരിക്കുന്നു എന്നാൽ 400 ലധികം പേരെ ഒരു സമയത്തും പ്രവേശിപ്പിക്കാനാകില്ല ,എന്നും സർക്കുലർ പരാമർശിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us