മോൺസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷയും 5,25,000 രൂപ പിഴയും

കൊച്ചി: പോക്സോ കേസിൽ മോൺസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി. 5,25,000 രൂപ പിഴയും അടക്കാൻ കോടതി നിർദ്ദേശം. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോൺസൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. പുരവസ്തുകേസിൽ മോൺസൻ അറസ്റ്റിലയതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. 2022 മാർച്ചിലാണ് വിചാരണ തുടങ്ങിയത്. കേസിൽ…

Read More

ലിംഗായത്ത് മാനനഷ്ടക്കേസ് ; പ്രത്യേക കോടതി തള്ളി 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. സിദ്ധരാമയ്യക്കെതിരായ മാനനഷ്ടക്കേസ് പ്രത്യേക കോടതി തള്ളി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈക്കെതിരെ നടത്തിയ പരാമര്‍ശം ചൂണ്ടികാട്ടിയുള്ള മാനനഷ്ടക്കേസാണ് കോടതി തള്ളിക്കളഞ്ഞത്. ‘അഴിമതിക്കാരനായ ലിംഗായത്ത് മുഖ്യമന്ത്രി’ എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശത്തിനെതിരെ ലിംഗായത്ത് സമുദായത്തിലെ രണ്ട് പേര്‍ നല്‍കിയ മാനനഷ്ടക്കേസാണ് പ്രത്യേക കോടതി തള്ളിയത്.

Read More

അശ്വത് നാരായണനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതി തടഞ്ഞു 

ബെംഗളൂരു: സിദ്ധരാമയ്യയെ കൊല്ലുമെന്ന് പ്രസംഗിച്ചതിന് മുൻ ഉന്നതവിദ്യാഭ്യാസമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ സി.എൻ.അശ്വത് നാരായണനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. ടിപ്പു സുൽത്താനെപോലെ സിദ്ധരാമയ്യയേയും തീർത്തുകളയുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അശ്വത് നാരായൺ പറഞ്ഞത്. ഇതിനെതിരെ പ്രവർത്തകനായ എം. ലക്ഷ്മണ നൽകിയ പരാതിയിലാണ് മാണ്ഡ്യ പോലീസ് കേസെടുത്തത്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനപരമായ പരാമർശം നടത്തിയെന്ന വകുപ്പുൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Read More

കൈക്കൂലി കേസിൽ ഉദ്യോഗസ്ഥർക്ക് തടവ് 

ബെംഗളൂരു:കൈക്കൂലിക്കേസില്‍ രണ്ട് ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് നാലുവര്‍ഷം കഠിനതടവ്. ധാര്‍വാഡിലെ പ്രത്യേക സി.ബി.ഐ.കോടതിയാണ് ബെളഗാവിയിലെ ആദായനികുതി ഉദ്യോഗസ്ഥരായിരുന്ന അഭിഷേക് ത്രിപാഠി, അലോക് തിവാരി എന്നിവരെ ശിക്ഷിച്ചത്. ഇരുവരും 1,10,000 രൂപ പിഴയും അടയ്ക്കണം. 2015-ലാണ് കേസിനാസ്പദമായ സംഭവം. നികുതിയടയ്ക്കാന്‍ വൈകിയ വ്യവസായിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വ്യവസായിയുടെ ഓഫീസിലെത്തിയ അഭിഷേക് ത്രിപാഠി നിയമനടപടികളില്‍ നിന്നൊഴിവാക്കാന്‍ നാലുലക്ഷം രൂപ ആവശ്യപ്പെട്ടു. പണം അലോക് തിവാരിയെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇതോടെ വ്യവസായി സി.ബി.ഐ. ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സി.ബി.ഐ.യുടെ നിര്‍ദേശമനുസരിച്ച്‌ പണവുമായി വ്യവസായി അലോക് തിവാരിയെ സമീപിച്ചു.…

Read More

ഐ.പി.എസ് ഓഫീസർ രൂപയ്ക്കെതിരെ അപകീർത്തി കേസ്

ബെംഗളൂരു:ഐ.പി.എസ്. ഓഫീസര്‍ ഡി. രൂപയുടെ പേരില്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ചെയ്യാന്‍ ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഐ.എ.എസ്. ഓഫീസര്‍ രോഹിണി സിന്ദൂരി നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞമാസമാണ് രൂപയും രോഹിണിയും തമ്മിലുള്ള പോര് പുറത്തേക്കുവന്നത്. രോഹിണിക്കുനേരെ അഴിമതിയാരോപണവും വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ച്‌ രൂപ സാമൂഹികമാധ്യമത്തിലൂടെയാണ് ഇതിന് തുടക്കമിട്ടത്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും പോസ്റ്റു ചെയ്തിരുന്നു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിണി കോടതിയെ സമീപിച്ചത്. രൂപയ്ക്ക് വക്കീല്‍നോട്ടീസയക്കുകയും ചെയ്തു. ഐ.എ.എസ്.-ഐ.പി.എസ്. ഓഫീസര്‍മാരുടെ പോര് സര്‍ക്കാരിന് തലവേദനയായിരുന്നു. ഇരുവരെയും മറ്റുചുമതലകള്‍…

Read More

ഐ ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് സോപ്പ്, കമ്പനിയ്ക്ക് പിഴ

ബെംഗളൂരു: ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ വ്യാപകമായതോടെ അതുവഴിയുണ്ടാകുന്ന തട്ടിപ്പുകളും പെരുകി വരികയാണ്.ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ത്ഥിക്ക് സോപ്പ് ലഭിച്ചതുമായി ബന്ധപ്പെട്ട് കോടതി കമ്പനിയ്ക്ക് പിഴ ചുമത്തി. ഫ്ലിപ്കാര്‍ട്ട് വഴിയാണ് ഹര്‍ഷ എന്ന വിദ്യാര്‍ത്ഥി 48,999 രൂപയ്ക്ക് ഐ ഫോണ്‍ 11 ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് നിര്‍മ്മ ഡിറ്റര്‍ജന്റ് സോപ്പും കോംപാക്റ്റ് കീ പാഡ് ഫോണുമാണ്. ഇതിനെക്കുറിച്ച്‌ ഫ്ലിപ്കാര്‍ട്ടില്‍ അറിയിച്ചപ്പോള്‍ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കാന്‍ അവര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ഷ കോടതിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഫ്ലിപ്കാര്‍ട്ടിന്റെ മാനേജിങ് ഡയറക്ടര്‍ക്കും…

Read More

കൈക്കൂലി കേസിൽ മുൻ‌കൂർ ജാമ്യം തേടി ബിജെപി എം.എൽ.എ

ബെംഗളൂരു: കൈക്കൂലി കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ മദല്‍ വിരുപാക്ഷപ്പ മുന്‍കൂര്‍ ജാമ്യം തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് കെ.നടരാജന്‍ ബെഞ്ചിനെ സമീപിച്ചത്. ചൊവ്വാഴ്ച ലിസ്റ്റ് ചെയ്ത ശേഷം വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. കൈക്കൂലി കേസില്‍ വിരൂപാക്ഷപ്പയെ ഒന്നാം പ്രതിയാക്കി ലോകായുക്ത എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എം.എല്‍.എയുടെ മകന്‍ വി.പ്രശാന്ത് മദലിന്‍റെ പക്കല്‍നിന്ന് എട്ട് കോടി രൂപ ലോകായുക്ത കണ്ടെത്തിയിരുന്നു. വിരുപാക്ഷപ്പ ചെയര്‍മാനായിരുന്ന കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്‌സ് ലിമിറ്റഡിന്റെ ഓഫീസില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.…

Read More

കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് ബിസിനസുകാരനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം 

ബെംഗളൂരു: കടംവാങ്ങിയ പണം തിരിച്ചുചോദിച്ചതിന് മംഗളൂരുവിലെ ബിസിനസുകാരന്‍ പള്ളിയബ്ബയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സിറ്റി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഹമ്മദ് ഹംസ (47), അസ്ഹറുദ്ദീന്‍ എന്ന അസ്ഹര്‍ (29), സജിപ്പനാട് വില്ലേജില്‍ താമസിക്കുന്ന അമ്മി എന്ന അമീര്‍ (29), മുഹമ്മദ് അഫ്രാസ് (23), അല്‍ത്താഫ് (23) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പള്ളിയബ്ബയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയബ്ബയില്‍ നിന്ന് മുഹമ്മദ് ഹംസ 72,000 രൂപ കടം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍…

Read More

കൊച്ചു മകളെ തുടർച്ചയായുള്ള പീഡനം, 70 കാരന് 20 വർഷം തടവ് 

ബെംഗളൂരു: കൊച്ചുമകളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിന് എഴുപത് വയസുകാരനെ 20 വർഷത്തെ തടവിന് ശിക്ഷിച്ച് ബെംഗളൂരു സെഷൻസ് കോടതി. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ഇയാൾക്ക് വിധിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ തുടർച്ചയായി എട്ട് വർഷം കൊച്ചുമകളെ ഇയാൾ പീഡിപ്പിച്ചു.  കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തും മറ്റുമായിരുന്നു പീഡനം. പ്രതി നീലച്ചിത്രങ്ങൾക്ക് അടിമയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഇയാൾ നീലച്ചിത്രങ്ങൾ കാണിക്കുകയും ചെയ്തു. പീഡനവിവരം പുറത്ത് പറയുകയാണെങ്കിൽ പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തുമെന്ന് ഇയാൾ അവളെ ഭീഷണിപ്പെടുത്തി. എട്ടാം…

Read More

ആരോഗ്യമുള്ള ഭർത്താവിന് ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ല ; കർണാടക ഹൈക്കോടതി

ബെംഗളൂരു: ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയോട് ജീവനാംശം ആവശ്യപ്പെടുന്നത് ഭർത്താവിന്റെ അലസതയെ പ്രോത്സാഹിപ്പിക്കുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വിധിച്ചു. ജീവനാംശം അനുവദിക്കാനുള്ള ഹിന്ദു വിവാഹനിയമത്തിലെ 24-ാം വകുപ്പ് ലിംഗനീതി വ്യക്തമാക്കുന്നുണ്ടെങ്കിലും വൈകല്യമോ അവസ്ഥയോ ഇല്ലാത്ത ഭർത്താവിന് അത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹമോചിതയായ ഭാര്യയ്ക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതിചെലവും അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി. ഈകാലത്ത് തന്റെ ജോലിനഷ്ടമായെന്നും രണ്ടുവർഷമായി ജോലിയില്ലാത്തയാളാണെന്നും…

Read More
Click Here to Follow Us