നടിയും മുൻ എംപി യുമായ ജയപ്രദയ്ക്ക് തടവ് ശിക്ഷ 

ചെന്നൈ: തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ എംപിയും നടിയുമായ ജയപ്രദയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എഗ്‍‌മോർ കോടതി. അയ്യായിരം രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു. ചെന്നൈ അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ തൊഴിലാളികളുടെ ഇഎസ്ഐ വിഹിതം സർക്കാരിന്റെ ഇൻഷുറൻസ് കമ്പനിയിൽ അടിച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നൽകിയത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ഉൾപ്പെടെയായി 280ലധികം സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. 1996 മുതൽ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ,…

Read More

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തിയെന്ന പരാതി കോടതി റദ്ദാക്കി

ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി റദ്ദാക്കിയതോടെ കോടതി നടപടി. ആറ് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നാരോപിച്ച് യുവാവിനെതിരെ യുവതി രണ്ട് ക്രിമിനൽ കേസുകൾ നൽകിയിരുന്നു. കർണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികൾക്കും നിയമസാധ്യതയില്ലെന്ന് വ്യക്തമാക്കി കേസ് തള്ളിയത്. നിയമത്തിന്റെ ദുരുപയോഗമാണ് കോടതി ഈ പരാതിയെ വിലയിരുത്തിയത് . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കണ്ടുമുട്ടിയ ശേഷം പരാതിക്കാരിയും യുവാവും പരസ്പര സമ്മതത്തോടെ ആറു വർഷമായി ലൈംഗിക ബന്ധം പുലർത്തി. 2019 ഡിസംബർ 27 മുതൽ ഇരുവരും തമ്മിലുള്ള അടുപ്പം…

Read More

ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടു കിട്ടാനുള്ള ഹർജി കോടതി തള്ളി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻറെ മക്കൾ സമർപ്പിച്ച ഹർജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു ഹർജി. കേസുമായി ബന്ധപ്പെട്ട സ്വത്തുക്കൾ പ്രതിയുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബെംഗളൂരു വിധാനസൗധയിൽ ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഏഴ് കിലോ സ്വർണം – വജ്ര ആഭരണങ്ങൾ അടക്കം നിരവധി ആഡംബര വസ്തുക്കളാണ് കഴിഞ്ഞ 20 വർഷമായി സൂക്ഷിച്ചിരിക്കുന്നത്. സ്വർണത്തിന്…

Read More

വിവാഹമോചിതയായ സ്ത്രീ ഉപജീവനത്തിനായി ശ്രമങ്ങൾ നടത്തണമെന്ന് കോടതി

ബെംഗളൂരു :  ജീവനാംശ കേസില്‍ സുപ്രധാന വിധിയുമായി കര്‍ണാടക ഹൈകോടതി. വിവാഹമോചിതയായ കഴിവുള്ള ഭാര്യയ്ക്ക് വെറുതെ ഇരിക്കാനാവില്ലെന്നും ഭര്‍ത്താവില്‍ നിന്ന് പൂര്‍ണ ജീവനാംശം ലഭിക്കില്ലെന്നും പകരം ഉപജീവനത്തിനായി ചില ശ്രമങ്ങള്‍ നടത്തണമെന്നും കോടതി പറഞ്ഞു. 2005ലെ ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിലെ സെക്ഷൻ 12 പ്രകാരം മജിസ്‌ട്രേറ്റ് കോടതി തനിക്ക് നല്‍കിയ ജീവനാംശവും നഷ്ടപരിഹാരത്തുകയും വെട്ടിക്കുറച്ച മേല്‍ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതിയും അവരുടെ കുട്ടിയും സമര്‍പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈകോടതി ഈ വിധി പുറപ്പെടുവിച്ചത്. യുവതി വിവാഹത്തിന് മുമ്പ്…

Read More

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് വിവാഹിതയുടെ പരാതി ഹൈക്കോടതി റദ്ദാക്കി 

ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് കർണാടക ഹൈകോടതി റദ്ദാക്കി. വിവാഹിതയായ സ്ത്രീക്ക് മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് പ്രതിയായ യുവാവിന്‍റെ ഹർജി പരിഗണിച്ച് അനുകൂല വിധി നൽകിയത്. പരാതിക്കാരിയായ സ്ത്രീ വിവാഹിതയും കുട്ടിയുടെ അമ്മയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായ സ്ത്രീയെ മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയുന്നതിന് അടിസ്ഥാനമില്ല കോടതി പറഞ്ഞു.   തന്നെയും കുഞ്ഞിനെയും ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് സ്ത്രീ പരാതിയിൽ പറഞ്ഞിരുന്നു. ജോലി സ്ഥലത്തുവെച്ചാണ്…

Read More

പോക്സോ കേസിൽ അച്ഛനും മകനും 20 വർഷം തടവ്

മംഗളൂരു: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും ഇനി 20 വർഷം ജയിലിൽ. മണിപ്പാൽ ദാവൻഗരെ സ്വദേശി കെ. ശിവശങ്കർ (58), മകൻ സച്ചിൻ (28) എന്നിവരെയാണ് ഉഡുപ്പി പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്. അതിജീവിതയായ ബാലികയും മാതാവും താമസിക്കുന്ന വീടിന്റെ മറ്റൊരു ഭാഗത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ആദ്യ കാലത്ത് മാതാവ് പുലർച്ചെ അഞ്ചിന് ജോലിക്ക് പോയിരുന്ന 2020 ഏപ്രിൽ – ഒക്ടോബർ കാലയളവിലാണ് ആൺകുട്ടിയെ ക്രൂരതക്കിരയാക്കിയത്. വിവരം അയൽക്കാരിയോട് പറയുകയും അവർ ചൈൽഡ് ഹെൽപ്പ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ശിശു സുരക്ഷാ ഓഫീസർ…

Read More

മോൺസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷയും 5,25,000 രൂപ പിഴയും

കൊച്ചി: പോക്സോ കേസിൽ മോൺസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി. 5,25,000 രൂപ പിഴയും അടക്കാൻ കോടതി നിർദ്ദേശം. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോൺസൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. പുരവസ്തുകേസിൽ മോൺസൻ അറസ്റ്റിലയതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. 2022 മാർച്ചിലാണ് വിചാരണ തുടങ്ങിയത്. കേസിൽ…

Read More

ലിംഗായത്ത് മാനനഷ്ടക്കേസ് ; പ്രത്യേക കോടതി തള്ളി 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. സിദ്ധരാമയ്യക്കെതിരായ മാനനഷ്ടക്കേസ് പ്രത്യേക കോടതി തള്ളി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈക്കെതിരെ നടത്തിയ പരാമര്‍ശം ചൂണ്ടികാട്ടിയുള്ള മാനനഷ്ടക്കേസാണ് കോടതി തള്ളിക്കളഞ്ഞത്. ‘അഴിമതിക്കാരനായ ലിംഗായത്ത് മുഖ്യമന്ത്രി’ എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശത്തിനെതിരെ ലിംഗായത്ത് സമുദായത്തിലെ രണ്ട് പേര്‍ നല്‍കിയ മാനനഷ്ടക്കേസാണ് പ്രത്യേക കോടതി തള്ളിയത്.

Read More

അശ്വത് നാരായണനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതി തടഞ്ഞു 

ബെംഗളൂരു: സിദ്ധരാമയ്യയെ കൊല്ലുമെന്ന് പ്രസംഗിച്ചതിന് മുൻ ഉന്നതവിദ്യാഭ്യാസമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ സി.എൻ.അശ്വത് നാരായണനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. ടിപ്പു സുൽത്താനെപോലെ സിദ്ധരാമയ്യയേയും തീർത്തുകളയുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അശ്വത് നാരായൺ പറഞ്ഞത്. ഇതിനെതിരെ പ്രവർത്തകനായ എം. ലക്ഷ്മണ നൽകിയ പരാതിയിലാണ് മാണ്ഡ്യ പോലീസ് കേസെടുത്തത്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനപരമായ പരാമർശം നടത്തിയെന്ന വകുപ്പുൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Read More

കൈക്കൂലി കേസിൽ ഉദ്യോഗസ്ഥർക്ക് തടവ് 

ബെംഗളൂരു:കൈക്കൂലിക്കേസില്‍ രണ്ട് ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് നാലുവര്‍ഷം കഠിനതടവ്. ധാര്‍വാഡിലെ പ്രത്യേക സി.ബി.ഐ.കോടതിയാണ് ബെളഗാവിയിലെ ആദായനികുതി ഉദ്യോഗസ്ഥരായിരുന്ന അഭിഷേക് ത്രിപാഠി, അലോക് തിവാരി എന്നിവരെ ശിക്ഷിച്ചത്. ഇരുവരും 1,10,000 രൂപ പിഴയും അടയ്ക്കണം. 2015-ലാണ് കേസിനാസ്പദമായ സംഭവം. നികുതിയടയ്ക്കാന്‍ വൈകിയ വ്യവസായിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വ്യവസായിയുടെ ഓഫീസിലെത്തിയ അഭിഷേക് ത്രിപാഠി നിയമനടപടികളില്‍ നിന്നൊഴിവാക്കാന്‍ നാലുലക്ഷം രൂപ ആവശ്യപ്പെട്ടു. പണം അലോക് തിവാരിയെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇതോടെ വ്യവസായി സി.ബി.ഐ. ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സി.ബി.ഐ.യുടെ നിര്‍ദേശമനുസരിച്ച്‌ പണവുമായി വ്യവസായി അലോക് തിവാരിയെ സമീപിച്ചു.…

Read More
Click Here to Follow Us