മംഗളൂരുവില്‍ വന്‍ സംഘര്‍ഷം;പോലീസ് ആകാശത്തേക്ക് വെടി വച്ചു;റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചു;അക്രമികള്‍ മലയാളികള്‍ ആണെന്ന് മാധ്യമങ്ങള്‍.

ബെംഗളൂരു : പൌരത്വ ബില്ലിനെതിരെ മംഗലുരു നഗരത്തില്‍ വന്‍ സംഘര്‍ഷം,അക്രമികളെ പിരിച്ചു വിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു.ഇന്ന് ഉച്ചക്ക് ശേഷം ആണ് സംഭവം.നെല്ലിക്കൈ റോഡില്‍ ഒത്തുകൂടിയ പ്രക്ഷോഭകരെ മുന്നോട്ടു പോകുന്നതില്‍ നിന്ന് പോലീസ് തടയുകയായിരുന്നു,നഗരത്തില്‍ ഇന്ന് നിരോധനാജ്ഞ നിലവില്‍ ഉണ്ട്.

ഉടന്‍ തന്നെ പ്രക്ഷോഭകരുടെ ഇടയില്‍ ഇന്ന് തുടര്‍ച്ചയായി പോലീസിന് നേരെ കല്ലെറിയുകയായിരുന്നു.മാത്രമല്ല സാധാരണ യാത്രക്കാരുടെ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

തുടര്‍ന്നാണ് പോലീസ് ആളുകളെ അടിച്ചോടിക്കുകയും അവസാനം അക്രമകാരികളെ പിരിച്ചു വിടാന്‍ മുകളിലേക്ക് വെടിവക്കുകയും ആയിരുന്നു.റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടി വച്ചതില്‍ 3 പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു.ചില പോലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.

നാളെ വൈകുന്നേരം വരെ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതെ സമയം മംഗലൂരു നഗരത്തിലെ ആക്രമണത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട്‌ ചില കന്നഡ ചാനലുകള്‍ മുന്നോട്ടു വന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ചില രാഷ്ട്രീയ നേതാക്കളും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്‌.

കര്‍ണാടകയില്‍ ബെംഗളൂരുവിലെ ടൌണ്‍ഹാള്‍ ,ഹാസന്,കലബുറഗി എന്നിവിടങ്ങളിലും  പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts