ബെംഗളൂരു: തിരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിനായി അനിൽ കെ ആന്റണി. തുടക്കം മൂകാബിക ക്ഷേത്രത്തിൽ ദർശനം നടത്തി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചതെന്ന് അനിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനിൽ എത്തുന്ന ആദ്യ പരിപാടിയാണ് കൊല്ലൂരിലേത്. കർണാടക തിരഞ്ഞെടുപ്പോടെ ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്. എന്നാൽ അനിൽ കെ ആന്റണിയുടെ ക്ഷേത്രദർശനത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പലരും. ക്രൈസ്തവ വിശ്വാസിയായ അനിലിന്റെ ക്ഷേത്രദർശനത്തെയാണ് വിമർശിക്കുന്നത്. അനിലിന്റെ ദർശനത്തിന് ശേഷം ക്ഷേത്രത്തിൽ അടിച്ചു തളിക്കാൻ വരും…
Read MoreTag: Congress
ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത് വികസനം ലക്ഷ്യം കണ്ട് മാത്രം ; ലക്ഷ്മൺ സാവദി
ബെംഗളുരു : സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവ്ധി ഇത്തവണ ശക്തമായ മത്സരമാണ് നേരിടുന്നത്. നാടിൻറെ വികസനത്തിനാണ് ഇപ്പോൾ വന്നതെന്നും ജയിച്ചാൽ ലഭിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അത്നി മണ്ഡലത്തിലെ പ്രചാരണത്തിനിടെ സാവദി പറഞ്ഞു. എന്നാൽ വിജയം ആവർത്തിക്കുമെന്നാണ് എതിർസ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎ ആയ മഹേഷ് കാന്തള്ളിയുടെ ആത്മവിശ്വാസം. 2018ൽ രണ്ട് പാർട്ടികളിൽ നേർക്കുനേർ മത്സരിച്ചവർ തന്നെയാണ് ഇത്തവണ പാർട്ടി മാറി നേർക്കുനേർ വരുന്നത്. അമ്പതിനായിരം വോട്ടിൻറെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സാവധിയുടെ ആത്മവിശ്വാസം. കഴിഞ്ഞ…
Read Moreഹനുമാന്റെ ആശയങ്ങൾ പ്രചരിപ്പിക്കും, ക്ഷേത്രങ്ങൾ നിർമ്മിക്കും ; ഡി.കെ ശിവകുമാർ
ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ബജ്റംഗദൾ വിവാദം അവസാനിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. കർണാടകയിൽ ഹനുമാൻ ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. ഹനുമാന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കുന്ന അഞ്ജനാദ്രിക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കും. കർണാടകയിൽ നിലവിലുള്ള ഹനുമാർ ക്ഷേത്രങ്ങൾ വികസിപ്പിക്കും. ഹനുമാന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഡി. കെ ശിവകുമാർ പറഞ്ഞു. അധികാരത്തിലെത്തിയാൽ സംസ്ഥാനത്തുടനീളമുള്ള ഹനുമാൻ ക്ഷേത്രങ്ങൾ വികസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഹനുമാൻ ക്ഷേത്രങ്ങൾ പണിയും. നിയമസഭാ…
Read Moreവോട്ട് ചെയ്യുമ്പോൾ ‘ജയ് ഹനുമാൻ ‘വിളിക്കൂ ; പ്രധാനമന്ത്രി
ബെംഗളൂരു: വോട്ടെടുപ്പിൽ ‘ജയ് ബജ്റംഗ് ബലി’ (ജയ് ഹനുമാൻ) മുദ്രാവാക്യം മുഴക്കി കോൺഗ്രസിനെ വോട്ടെടുപ്പിൽ തോൽപ്പിക്കണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസിനെ പാഠം പഠിപ്പിക്കാൻ പോളിങ് ബൂത്തിൽ ചെന്ന് വോട്ടിങ് മെഷീനിൽ വിരലമർത്തുമ്പോൾ ‘ജയ് ഹനുമാൻ’ എന്ന് മുദ്രാവാക്യം മുഴക്കൂ -മോദി ആവശ്യപ്പെട്ടു. വിദ്വേഷ-വർഗീയ പ്രചാരണം നടത്തുന്ന ബജ്റംഗ് ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ആഹ്വാനം. കോൺഗ്രസിന്റെ അഴിമതി തടഞ്ഞതിനായാണ് നേതാക്കൾ എന്നെ ചീത്തവിളിക്കുന്നതെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെത് ചീത്തവിളി…
Read Moreമൂന്നര വർഷത്തിനിടെ ബിജെപി സർക്കാർ 1.5 ലക്ഷം കോടി കൊള്ളയടിച്ചു ; പ്രിയങ്ക ഗാന്ധി
ബെംഗളൂരു:സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബുധനാഴ്ച നടന്ന വിവിധ പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ . ’40 ശതമാനം കമീഷൻ’ സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിലൂടെയാണ് ബി.ജെ.പി സംസ്ഥാനത്തെ കൊള്ളയടിച്ചത്. കൊള്ളയടിച്ച പണം ഉണ്ടായിരുന്നെങ്കിൽ 100 ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ആശുപത്രികൾ, 30,000 സ്മാർട്ട് ക്ലാസ് റൂമുകൾ, 30 ലക്ഷം പാവപ്പെട്ടവർക്ക് വീടുകൾ തുടങ്ങിയവ നിർമ്മിക്കാമായിരുന്നു. അതുകൊണ്ടാണ് ഈ ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ഇപ്പോൾ ബി.ജെ.പിക്ക്…
Read Moreതിരഞ്ഞെടുപ്പ് ചിഹ്നം കൈ എങ്കിലും മുറിയിലെ ചുമരിൽ മോദിയും അമിത് ഷായും
ബെംഗളൂരു:മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റ തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തിയായെങ്കിലും ചിന്തയിൽ താമര വാട മലരായി തുടരുന്നതായി സൂചന നൽകുകയാണ് അദ്ദേഹത്തിന്റെ ഓഫീസ് ചുമരുകൾ. ഓഫീസ് മുറിയിൽ ചില്ലിട്ട് തൂക്കിയ പടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും തമ്മിലുണ്ടായിരുന്ന അടുപ്പത്തിന്റെ അടയാളം. ഇടതുഭാഗം ചുമരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം കുടുംബം. മാധ്യമപ്രവർത്തകർക്കും ഹുബ്ബള്ളി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നവർക്കും കൗതുകമാണ് ഈ ഓഫീസ്. ‘പെട്ടെന്നുള്ള പാർട്ടി മാറ്റത്തിനൊപ്പം പഴയ നേതാക്കളെ പറിച്ചെറിയുന്നത് അത്ര നന്നല്ല. എനിക്ക് അങ്ങിനെ ചെയ്യാൻ കഴിയില്ല’, ഗൗരവം സ്ഥായിഭാവമായ മുഖത്ത്…
Read Moreകോൺഗ്രസ് പ്രചാരണത്തിനായി നടൻ കമൽ ഹാസൻ നഗരത്തിൽ
ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്താൻ മെയ് 6 ന് നടൻ കമൽ ഹാസൻ നഗരത്തിൽ എത്തും. ശിവാജി നഗർ, ഗാന്ധി നഗർ, ചാമരാജ് നഗർ, ആർആർ നഗർ, രാജാജി നഗർ, പുലികേശി നഗർ മണ്ഡലങ്ങളിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ നടൻ പങ്കെടുക്കും.
Read Moreപ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്
ബെംഗളൂരു: തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കിയത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ്സ് സംസ്ഥാന ഘടകം പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പരമേശ്വരാജി, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബെഗളൂരുവിൽ വെച്ചാണ് പത്രിക പ്രകാശനം ചെയ്തത്. ബജ്റംഗദളിനെ നിരോധിക്കുമെന്ന് വാഗ്ധാനം. സംവരണ പരിധി ഉയർത്തുമെന്ന് കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. 50% സംവരണ പരിധി 70% ആക്കി ഉയർത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ…
Read Moreകോൺഗ്രസ് വഞ്ചനയുടെ മറ്റൊരു മുഖം ;പ്രധാനമന്ത്രി
ബെംഗളൂരു: കോണ്‍ഗ്രസ് രാജ്യത്തെ മാത്രമല്ല, രാജ്യത്തെ കര്‍ഷകരെയും വഞ്ചിച്ചുവെന്നും വഞ്ചനയുടെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാമനഗരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവര്‍ത്തിക്കുന്നത് കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും ക്ഷേമത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ കിംഗ് മേക്കറാകുമെന്നാണ് ജെഡിഎസ് അവകാശപ്പെടുന്നത്. എന്നാല്‍ ജെഡിഎസിന് ചെയ്യുന്ന വോട്ടുകള്‍ കോണ്‍ഗ്രസിനാണ് ലഭിക്കുക. കര്‍ണാടക ഭരണം ജെഡിഎസിനും കോണ്‍ഗ്രസിനും എടിഎം മെഷീന്‍ പോലെയാണ്. അതേസമയം ബിജെപിക്ക് കര്‍ണാടക രാജ്യത്തിന്റെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ യന്ത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Moreബിജെപി പ്രകടന പത്രികയെ പരിഹസിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളതെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പറയുന്നതെല്ലാം വ്യാജ വാഗ്ദാനങ്ങളാണ്. നടപ്പാക്കാൻ കഴിയുന്ന പ്രകടനപത്രികയാണ് ഞങ്ങൾ പുറത്തിറക്കുന്നത്. അതാണ് ഞങ്ളും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. 2018ൽ ബി.ജെ.പി 600 വാഗ്ദാനങ്ങൾ നൽകിയതിൽ 55 എണ്ണം മാത്രമാണ് നടപ്പാക്കിയത്. എന്നാൽ ഞങ്ങൾ 165 വാഗ്ദാനങ്ങൾ നൽകിയതിൽ 158 എണ്ണവും നടപ്പാക്കി. അതാണ് വ്യത്യാസം സിദ്ധരാമയ്യ പറഞ്ഞു. ഇന്ന് രാവിലെ ദേശീയ അധ്യക്ഷൻ…
Read More