ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയം അംഗീകരിച്ചു കഴിഞ്ഞുവെന്ന് നേതാവ് രൺദീപ് സുർജേവാല. വോട്ട് ചെയ്യാനെത്തിയ കോടിക്കണക്കിന് വരുന്ന വോട്ടർമാർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. കേവല ഭൂരിപക്ഷം തികക്കുമെന്ന് കരുതുന്നു. നാളെ വോട്ടെണ്ണിക്കഴിഞ്ഞാൽ ഒറ്റക്ക് സർക്കാർ രൂപീകരിക്കുമെന്നും സുർജേവാല പ്രതീക്ഷ പ്രകടിപ്പിച്ചു. കർണാടകയിൽ വോട്ട് ചെയ്ത 6.5 കോടി ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. നമുക്ക് നാളെ ഫലം വരുന്നതുവരെ കാത്തിരിക്കാം. ബി.ജെ.പി അവരുടെ പരാജയം അംഗീകരിച്ചു കഴിഞ്ഞു, സുർജെവാല പറഞ്ഞു.
Read MoreTag: Congress
കോൺഗ്രസ് സ്ഥാനാർഥിയുടെ കാറിന് നേരെ കല്ലേറ്, പ്രദേശത്ത് നിരോധനാജ്ഞ
ബെംഗളൂരു: നഗരത്തിലെ പ്രാന്തപ്രദേശത്തുള്ള മൂടുഷെഡിൽ മൂഡബിദ്രി കോൺഗ്രസ് സ്ഥാനാർത്ഥി മിഥുൻ റായിയുടെ കാറിന് നേരെ കല്ലെറിഞ്ഞതായി പരാതി. ഇതേതുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഒരു പോലീസ് ഡ്രൈവർക്കും ചില പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റതായും കൂടുതൽ സേനയെ വിന്യസിച്ചതായും പോലീസ് പറഞ്ഞു. സംഘർഷത്തിനിടെ ഒരു പോലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ബിജെപി പ്രവർത്തകർ മൂടുഷെഡിൽ ഒത്തുകൂടി സംസാരിക്കുന്നുണ്ടായിരുന്നു. ആകസ്മികമായി, മിഥുൻ റായിയുടെ കാർ അതുവഴിപോകുകയും ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ…
Read Moreബിജെപി പരിപാടിക്കിടെ കോൺഗ്രസിന് ജയ് വിളി, വൈറൽ വീഡിയോ
ബെംഗളൂരു:ബി.ജെ.പി പൊതുയോഗത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം വിളികേട്ട് ഞെട്ടി ബിജെപി നേതാക്കള്‍.ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ പാര്‍ട്ടി പരിപാടിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ് എന്നാണ് മുദ്രാവാക്യം വിളിച്ചുനല്‍കിയത്. രഥം പോലെ സജ്ജീകരിച്ച പ്രചാരണ വാഹനത്തില്‍ നേതൃനിരയുടെ മധ്യത്തില്‍ നിന്നയാളാണ് മൈക്കില്‍ മുദ്രാവാക്യം വിളിച്ചു നല്‍കിയത്. ‘ബോലോ ഭാരത് മാതാ കീ ജയ്, കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ്’ എന്നായിരുന്നു ആവേശത്തോടെ പറഞ്ഞത്. അണികള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തു. ചിലര്‍ കൂവിവിളിച്ചതോടെയാണ് അബദ്ധം പിണഞ്ഞത് മനസ്സിലായത്. ഉടന്‍ ബി.ജെ.പിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു നേതാവ്. കോണ്‍ഗ്രസ് ദേശീയ…
Read Moreശിവകുമാറിനെതിരെയുള്ള ആ കത്ത് ഞാൻ എഴുതിയതല്ല, വ്യാജ പ്രചാരണം ആണ് ; സിദ്ധരാമയ്യ
ബെംഗളൂരു:കോണ്‍ഗ്രസ് അധ്യക്ഷനെതിരെ താന്‍ എഴുതിയതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. പാര്‍ട്ടിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി വ്യാജപ്രചാരണം നടത്തുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. ആര്‍എസ്‌എസുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ പരാജയഭീതി മൂലമാണ് ബിജെപി ഇങ്ങനെ ചെയ്യുന്നത്. ഇത്തരം കിംവദന്തികള്‍ കണ്ട് വഞ്ചിതരാകരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.കെ.ശിവകുമാറുമായി തനിക്കുള്ള ബന്ധം സൗഹാര്‍ദ്ദപരമാണ്. തങ്ങളുടെ സൗഹൃദം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ല. വ്യാജക്കത്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. ശിവകുമാര്‍ സ്വന്തം നിലയില്‍…
Read Moreഇരിക്കണോ നിക്കണോ അറിയാതെ നിൽക്കുന്ന ഖാർഗെയുടെ വീഡിയോ വൈറലാകുന്നു
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയാഗാന്ധി പങ്കെടുത്ത ചടങ്ങില്‍ നില്‍ക്കണോ ഇരിയ്ക്കണോ എന്നറിയാതെ നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുടെ വീഡിയോ വൈറലാവുന്നു. ഇതോടെ പരിഹാസവുമായി മറ്റ് പാർട്ടിക്കാർ എത്തി. കോണ്‍ഗ്രസില്‍ ഇപ്പോഴും ഗാന്ധി കുടുംബം നിലനിര്‍ത്തുന്നത് രാജവാഴ്ചയാണെന്ന് കാണിക്കുന്നതാണ് വിഷമസന്ധിയില്‍പ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചിത്രം. കോണ്‍ഗ്രസ് പ്രസിഡന്‍റായ ഖാര്‍ഗെയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. എന്നാണ് വീഡിയോയ്ക്ക് കമന്റുകൾ വന്നത്. മോദി സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയത്തില്‍ ഉപദേശകനായ കാഞ്ചന്‍ ഗുപ്തയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഈ…
Read Moreകോൺഗ്രസിന് എസ്ഡിപിഐ, പിഎഫ്ഐ ബന്ധം, ആരോപണവുമായി അണ്ണാമലൈ
ബെംഗളുരു: സംസ്ഥാനത്തെ കോണ്‍ഗ്രസിന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് പിഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും സഹായത്തോടെയാണെന്നും അണ്ണാമലൈ അരോപിച്ചു. എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനായാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അണ്ണാമലൈ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. ഭീകരവാദികള്‍ക്ക് സാമ്പത്തീക സഹായം നല്‍കുന്ന വ്യക്തികളെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാജ്യ താത്പര്യത്തെ കുറിച്ച് ഒരു വശത്ത് പ്രസംഗിക്കുകയും മറുവശത്ത് ഭീകരവാദത്തെ തലോടുകയുമാണ് കോണ്‍ഗ്രസ്. ഇനിയെങ്കിലും കോണ്‍ഗ്രസ് ഇത് നിര്‍ത്തണമെന്നും അണ്ണാമലൈ ട്വീറ്റിലൂടെ അവശ്യപ്പെടുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ…
Read Moreപ്രധാനമന്ത്രിക്കെതിരെ പരാതിയുമായി കോൺഗ്രസ്
ബെംഗളൂരു:കോണ്‍ഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് പരാതി നൽകി. പാര്‍ടിയെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ ചരിത്രം ഭീകര പ്രവര്‍ത്തനത്തെയും ഭീകരരെയും പ്രീണിപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. സര്‍ജികല്‍ സ്‌ട്രൈകുകളും ഭീകര പ്രവര്‍ത്തനങ്ങളും നടന്നപ്പോള്‍ രാജ്യത്തെ പ്രതിരോധ സേനയെ കോണ്‍ഗ്രസ് പാര്‍ടി ചോദ്യം ചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കഴിഞ്ഞദിവസം നടന്ന പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ചരിത്രം സംസ്ഥാനത്തെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. ഡെല്‍ഹി ബാട്‌ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ ഭീകരവാദിയുടെ മരണം അറിഞ്ഞ് കോണ്‍ഗ്രസ് നേതാവ്…
Read Moreജനങ്ങൾ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും ; സ്മൃതി ഇറാനി
ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് എതിരെ വോട്ട് ചെയ്യും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു ഹിന്ദു വിദ്വേഷിയായ പാർട്ടിയാണ് കോൺഗ്രസ് എന്നും സ്മൃതി ഇറാനി പറഞ്ഞു. കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്റംഗ്ദളിനെയും പോപ്പുലർ ഫ്രണ്ട് ഇന്ത്യയെയും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകയിലെ കോൺഗ്രസിനെ ഹിന്ദു വിദ്വേഷമുള്ള പാർട്ടിയെന്ന് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. ഹിന്ദുക്കളുടെ എതിരാളിക്കു എതിരെ ബിജെപി പോരാടുമെന്നും ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ ഭീഷണിയെ സൂചിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി വ്യക്തമാക്കി. കോൺഗ്രസ് ഹിന്ദു വിദ്വേഷിയാണ് എന്നത് അവരുടെ പ്രകടനപത്രികയിൽ വ്യക്തമാണ് എന്നും…
Read Moreഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ വധഭീഷണി, പിന്നിൽ ബിജെപി യോ?
ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചിത്താപുരിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്‍റെ ശബ്ദരേഖ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പുറത്തുവിട്ടു. ഫോണില്‍ കൂടി മറ്റൊരാളുമായി സംസാരിക്കവെയാണ് മണികാന്ത് ഇപ്രകാരം പറഞ്ഞത്. ഖാര്‍ഗെയെയും കുടുംബത്തെയും കുറിച്ച് മോശമായി പറയുന്നതും തുടര്‍ന്ന് ഖാര്‍ഗയെ തീര്‍ത്തുകളയുമെന്ന് മണികാന്ത് റാത്തോഡ് പറയുന്നതുമാണ് ശബ്ദരേഖയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ റോഡ് ഷോ നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് ഗുരുതര ആരോപണമുന്നയിച്ചത്. മല്ലിരാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ മത്സരിക്കുന്ന മണ്ഡലമാണ്…
Read Moreബജ്റംഗദളിനെ നിരോധിക്കാൻ കോൺഗ്രസിനാവില്ല ; ഷെട്ടാർ
ബെംഗളൂരു: അധികാരത്തിലെത്തിയാല്‍ തീവ്രഹിന്ദു സംഘടനയായ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം അതിരുവിട്ടതാണെന്ന് ജഗദീഷ് ഷെട്ടാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി.വിട്ട ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാര്‍ഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. കോണ്‍ഗ്രസിനായി ലിംഗായത്ത് ജില്ലകളില്‍ പ്രചാരണത്തിന് പോയിരുന്ന ഷെട്ടാര്‍ ഇന്നലെയാണ് ഹുബ്ബള്ളിയിലെ കേശവപുര മഥുര എസ്റ്റേറ്റിലെ വീട്ടില്‍ തിരിച്ചെത്തിയത്.വീട്ടില്‍ അനുയായികളുടേയും നേതാക്കളുടേയും മാധ്യമങ്ങളുടേയും തിരക്കായിരുന്നു. ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് മറുപടി നോക്കുകയായിരുന്നു അദ്ദേഹം. അത് ഒഴിവാക്കാമായിരുന്നു. ഒരു ദേശീയ പ്രസ്ഥാനത്തേയും നിരോധിക്കാന്‍…
Read More