ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരം: ബെംഗളൂരുവിലെ പാർക്കിംഗ് നിയന്ത്രണങ്ങളുടെ ലിസ്റ്റ് – വിശദമായി വായിക്കാം

ബെംഗളൂരു : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാർച്ച് 12 മുതൽ മാർച്ച് 16 വരെ നടക്കുകയാണ്. ഡേ-നൈറ്റ് മത്സരമായതിനാൽ നഗരത്തിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ കനത്ത കാണികളെ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ, സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കാൽനടയാത്രക്കാർക്കും ബെംഗളൂരു ട്രാഫിക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

മാർച്ച് 12 മുതൽ മാർച്ച് 16 വരെ ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ചില റോഡുകളിൽ ഉച്ച മുതൽ രാത്രി 11.30 വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ട്രാഫിക് പോലീസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എംജി റോഡിൽ, ക്വീൻസ് സർക്കിൾ മുതൽ കാവേരി ജംഗ്ഷൻ വരെ, ലിങ്ക് റോഡ് എംജി റോഡിൽ നിന്ന് കബ്ബൺ റോഡിലേക്ക്, രാജ്ഭവൻ റോഡ്, ടി ചൗഡയ്യ റോഡ്, അനിൽ കുംബ്ലെ സർക്കിൾ മുതൽ ശിവാജിനഗർ ബസ് സ്റ്റാൻഡ് (രണ്ട് വഴികളും), എസ്ബിഐ സർക്കിൾ (സെന്റ് മാർക്‌സ് റോഡ്) ആശീർവാദം സർക്കിൾ, എംജി റോഡ് മുതൽ മ്യൂസിയം റോഡ്, റസിഡൻസി റോഡ് വഴി സെന്റ് മാർക്‌സ് റോഡ്, ക്വീൻസ് സർക്കിൾ മുതൽ ഹഡ്‌സൺ സർക്കിൾ വരെ കസ്തൂർബാ റോഡ്, സിദ്ധലിംഗയ്യ സർക്കിൾ മുതൽ ആർആർഎംആർ സർക്കിൾ വഴി മല്യ റോഡ്, കിംഗ്സ് റോഡ്-പ്രസ് ക്ലബ്-ബാൽഭവൻ ഫൗണ്ടൻ കബ്ബൺ പാർക്ക്, ക്വീൻസ് സർക്കിൾ വിറ്റൽ മല്യ ജങ്ഷൻ ലാവെല്ലെ റോഡ്, സിദ്ധലിംഗയ്യ സർക്കിൾ വഴി ബിഷപ് കോട്ടൺസ് ഗേൾസ് സ്കൂൾ വഴി വിട്ടൽ മല്യ ജംഗ്ഷൻ വരെ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്.

കൂടാതെ, ഈ അഞ്ച് ദിവസങ്ങളിൽ സിടിഐ സർക്കിൾ (കബ്ബൺ റോഡ്) മുതൽ ഡിക്കൻസൺ റോഡ് വരെ ഇരുവശത്തും പാർക്ക് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും പകരം ബസുകൾ കാമരാജ് റോഡ് ജംഗ്ഷനിൽ നിന്ന് ഡിക്കൻസൺ റോഡ് ജംഗ്ഷനിലേക്ക് സർവീസ് നടത്തുമെന്നും പോലീസ് അറിയിച്ചു.

മേൽപ്പറഞ്ഞ റോഡുകളിൽ പാർക്കിംഗ് നിരോധിച്ചിരിക്കുന്നതിനാൽ, ബദൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ, സെന്റ് ജോസഫ്സ് യൂറോപ്യൻ സ്കൂൾ (മ്യൂസിയം റോഡിൽ) ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ശിവാജിനഗർ ബസ് സ്റ്റാൻഡിന്റെ ഒന്നാം നിലയിൽ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങൾക്ക് അവരുടെ വാഹനങ്ങൾ ബൗറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പാർക്ക് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us