ബെംഗളൂരു: മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ കര്‍ണാടക ബിജെപിയിലും വന്‍ അഴിച്ചുപണിക്ക് സാധ്യത. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിനും പ്രതിപക്ഷനേതാവ് സ്ഥാനത്തിനും വേണ്ടി നേതാക്കള്‍ ചരടുവലി തുടങ്ങിയതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കട്ടീല്‍ രാജിവെച്ചാല്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. താഴേത്തട്ടു…
Read MoreTag: Congress
കര്‍ണാടകയില്‍ ബിജെപിയുടെ ദയനീയ പരാജയം; മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് കൂടുതല്‍ പ്രതീക്ഷ
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്കുണ്ടായ ദയനീയ പരാജയം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് കൂടുതല്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ചെറിയ കക്ഷികളെ ഒപ്പം കൂട്ടി 2024 തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനുള്ള നീക്കമാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ സ്വീകരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ തിരക്കിട്ട ചര്‍ച്ചകളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. Mഡി. ചെറിയ കക്ഷികളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള പോരാട്ടമാണ് എംവിഎ യുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പോകുന്ന പ്രധാന നീക്കമെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു.മുംബൈയിലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയായ സില്‍വര്‍ ഓക്കില്‍ നടന്ന എംവിഎ യോഗത്തില്‍…
Read Moreരാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കമൽ ഹാസൻ
ബെംഗളൂരു:കർണ്ണാടകയിലെ കോൺഗ്രസിന്റെ ഗംഭീര വിജയത്തിൽ രാഹുൽഗാന്ധിയെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ. ഗാന്ധിജിയെപ്പോലെ നിങ്ങൾ ജനഹൃദയങ്ങളിലേക്ക് നിങ്ങളുടെ വഴിയിലൂടെ നടന്നു, അദ്ദേഹം ചെയ്തതുപോലെ, നിങ്ങളുടെ സൌമ്യമായ വഴിയിലൂടെ നിങ്ങൾ അധികാരകേന്ദ്രങ്ങളെ സ്നേഹത്തോടെയും വിനയത്തോടെയും വിറപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. നിങ്ങളുടെ വിശ്വസനീയവും സ്വീകാര്യവുമായ സമീപനം ജനങ്ങൾക്ക് ശുദ്ധവായു നൽകി.രാഹുൽ ഗാന്ധി, ഈ സുപ്രധാന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കമൽഹാസൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്. ഭിന്നിപ്പിനെ തള്ളിക്കളഞ്ഞുകൊണ്ട് കർണാടകയിലെ ജനങ്ങളെ നിങ്ങൾ വിശ്വസിച്ചു, അവർ നിങ്ങളിൽ വിശ്വാസമർപ്പിച്ച്…
Read Moreഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം പങ്കുവച്ച് കോൺഗ്രസ്
ന്യൂഡൽഹി :നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പശ്ചാത്തലത്തിൽ, നേതാക്കളെ ഹനുമാൻ ചേർത്തുപിടിക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവരെയാണ് ഹനുമാൻ ചേർത്തുപിടിക്കുന്നത്. ഇന്ത്യൻ നാഷനൽ കോൺഫറൻസിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ചിത്രം അൽപ സമയം മുൻപ് പങ്കുവെച്ചത്. ജയ് ബജ്‌റംഗ്ബലി എന്നാണ് അടിക്കുറിപ്പ്. ഇന്നലെ ഫലസൂചനകൾ അനുകൂലമാകുന്ന വേളയിൽ, ജന.സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംലയിലെ പ്രസിദ്ധമായ ജഘു ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും ഭജനയിരിക്കുകയും ചെയ്യുന്ന ചിത്രവും ഇതേ ട്വിറ്റർ അക്കൗണ്ടിൽ വന്നിരുന്നു.
Read Moreകോൺഗ്രസിന് മുന്നറിയിപ്പുമായി ബിജെപി നേതാവ്
ബെംഗളൂരു:കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തത് പോലെ ബജ്റംഗദളിനെ നിരോധിച്ചാൽ വിവരമറിയിക്കുമെന്ന് ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പ്. ബസവരാജ് ബൊമ്മൈ സർക്കാരിൽ മന്ത്രിയായ സി.എൻ.അശ്വത്നാരായണന്റേതാണ് മുന്നറിയിപ്പ്. മന്ത്രിമാരുടെ കൂട്ടത്തോൾവിക്കിടയിൽ സിറ്റിങ് സീറ്റായ മല്ലേശ്വരം നിലനിർത്താൻ അശ്വത്ഥിനായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം ഞങ്ങളെ ഞെട്ടിച്ചു. ഒരുപാട് സീറ്റാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,ആദ്ദേഹം വെളിപ്പെടുത്തി. ആശയവിനിമരംഗത്തുണ്ടായ പാളിച്ചയാണ് പരാജയത്തിനു കാരണമെന്ന് അശ്വത്നാരായണൻ വിശദീകരിച്ചു. സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബജ്റംഗദളിനെ നിരോധിക്കുമെന്ന് എങ്ങനെ പറയാൻ കോൺഗ്രസിന്…
Read Moreരാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം ; പ്രിയങ്ക ഗാന്ധി
ബെംഗളൂരു: കർണാടകയിലെ വിജയത്തിനു പിന്നാലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൻറെ വിജയമാണ് കർണാടകയിലേതെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read Moreമാധ്യമങ്ങൾക്ക് മുൻപിൽ വിതുമ്പി ഡി. കെ ശിവകുമാർ
ബെംഗളുരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിച്ചതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരനിര്‍ഭരനായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. മുഴുവന്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കേഡര്‍ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. ബൂത്ത് ലെവല്‍ മുതലുള്ള പ്രവര്‍ത്തകര്‍ എംഎല്‍എമാര്‍, എഐസിസി, മറ്റ് ജനറല്‍ സെക്രട്ടറി എന്നിവരുടെയടക്കമുള്ളവരുടെ പ്രവര്‍ത്തനഫലമാണ് ഈ വിജയമെന്നും ഡി.കെ…
Read Moreആരുടേയും പിന്തുണ വേണ്ട, സഹകരിക്കുന്നവരോട് ചർച്ചയെന്ന് കോൺഗ്രസ്
ബെംഗളൂരു: തെരഞ്ഞെടുപ്പിൽ വൻ നേട്ടത്തിലേക്ക് കുതിച്ച കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നേടിയതോടെ വലിയ ആഹ്ലാദത്തിൽ. ബംഗളുരുവിലെ കെ.പി.സി.സി. ആസ്ഥാനത്ത് വലിയ ആഹ്ലാദമാണ് നടക്കുന്നത്. രാത്രി എല്ലാ കോൺഗ്രസ് എംഎൽഎ മാർ ഇവിടെയെത്തും. നാളെ രാവിലെ യോഗത്തിൽ പാർലമെന്ററി പാർട്ടി ചേർന്നായിരിക്കും സർക്കാർ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച തീരുമാനം എടുക്കുക. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ പാർട്ടിക്കും നേതാക്കൾക്കും ജയ് വിളിച്ച് വിജയം ആഘോഷിക്കുകയാണ്. ഇത്തവണ ആരുടേയും പിന്തുണവേണ്ടെന്നും സഹകരിക്കുന്നവരുമായി ചർച്ചയാകാമെന്നുമാണ് കോൺഗ്രസിന്റെ ആദ്യ പ്രതികരണം. 125 സീറ്റുകളിലേക്ക് ലീഡ് ഉയർത്തിയതിന് പിന്നാലെയായിരുന്നു…
Read Moreആഹ്ലാദ നിമിഷം, രാഹുൽ ഗാന്ധിയുടെ വീഡിയോയുമായി കോൺഗ്രസ്
ബെംഗളൂരു:വോട്ടെണൽ പുരോഗമിക്കുന്നു, വ്യക്തമായ ഭൂരിപക്ഷവുമായി മുന്നേറുന്നതിൽ ആഹ്ലാദം പങ്കുവെച്ച് രാഹുൽ ഗാന്ധിയുടെ വിഡിയോയുമായി കോൺഗ്രസ് . ”ഞാൻ അജയനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, അതെ ഇന്ന് ആർക്കും എന്നെ തടയാനാവില്ല”-എന്ന അടിക്കുറിപ്പോടെയാണ് രാഹുലിൻറെ വീഡിയോ പങ്കുവെച്ചത്. വോട്ടെണ്ണൽ തുടങ്ങും മുമ്പേ ഡൽഹിയിലെ ഓഫീസിൽ പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു . ട്വിറ്ററിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വീഡിയോ പങ്കുവെച്ചാണ് പ്രവർത്തകരുടെ ആഘോഷം.
Read Moreകർണാടകയിൽ ജെഡിഎസുമായി ചർച്ചയില്ലെന്ന് കോൺഗ്രസ്
ന്യൂഡൽഹി : കർണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജെഡിഎസുമായി ചർച്ചയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് രംഗത്ത്. തൂക്കുസഭ ഉണ്ടായാൽ എച്ച്.ഡി. കുമാരസ്വാമിയുടെ ജെഡിഎസ് പാർട്ടിക്ക് വലിയ പങ്കുണ്ട് എന്ന റിപ്പോർട്ടുകൾക്കിടയിലാണ് അത് നിഷേധിച്ച് കോൺഗ്രസ് എത്തിയത്. തൻറെ പാർട്ടി ഭൂരിപക്ഷം നേടുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ നീക്കങ്ങൾ നാളെ തീരുമാനിക്കുമെന്നും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം ലഭിക്കുമെന്ന് പല എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. 113 ഭൂരിപക്ഷമുള്ള 224 അംഗ നിയമസഭയിൽ 150 ഓളം…
Read More