ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയാഗാന്ധി പങ്കെടുത്ത ചടങ്ങില്‍ നില്‍ക്കണോ ഇരിയ്ക്കണോ എന്നറിയാതെ നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുടെ വീഡിയോ വൈറലാവുന്നു. ഇതോടെ പരിഹാസവുമായി മറ്റ് പാർട്ടിക്കാർ എത്തി.
കോണ്‍ഗ്രസില്‍ ഇപ്പോഴും ഗാന്ധി കുടുംബം നിലനിര്‍ത്തുന്നത് രാജവാഴ്ചയാണെന്ന് കാണിക്കുന്നതാണ് വിഷമസന്ധിയില്‍പ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചിത്രം. കോണ്‍ഗ്രസ് പ്രസിഡന്‍റായ ഖാര്‍ഗെയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. എന്നാണ് വീഡിയോയ്ക്ക് കമന്റുകൾ വന്നത്.
മോദി സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയത്തില്‍ ഉപദേശകനായ കാഞ്ചന്‍ ഗുപ്തയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കര്‍ണ്ണാടകത്തില്‍ പ്രചാരണത്തിനെത്തിയ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും മറ്റുള്ളവരും വേദിയില്‍ ഇരുന്നിട്ടും എന്തുചെയ്യണമെന്നറിയാതെ സോണിയയ്ക്കരികില്‍ നിന്നു കൊണ്ട് ഭവ്യതയും അടിമത്തവും പ്രകടിപ്പിക്കുകയാണ് മല്ലികാര്‍ജുന്‍ ഖാര‍്ഗെ. ഗാന്ധി കുടുംബവാഴ്ച കോണ്‍ഗ്രസില്‍ ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി മോദി പറയുന്നതിന്‍റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലായെന്ന് ഒരാള്‍ പ്രതികരിച്ചു. ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് വരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.