കർണാടക എസ്എസ്എൽസി പരീക്ഷയിൽ 83.89% വിജയം: ആൺകുട്ടികളെക്കാൾ മികവ് തെളിയിച്ച് പെൺകുട്ടികൾ

ബെംഗളൂരു : കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) പത്താം ക്ലാസ് അല്ലെങ്കിൽ എസ്എസ്എൽസി പരീക്ഷയുടെ ഫലം മെയ് 8 തിങ്കളാഴ്ച പ്രഖ്യാപിച്ചു. ബോർഡിന്റെ കണക്കനുസരിച്ച്, രജിസ്റ്റർ ചെയ്ത 8,35,102 വിദ്യാർത്ഥികളിൽ 7,00,619 പേർ പരീക്ഷ വിജയിച്ചു. 83.89%

ആണ് വിജയശതമാനം. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് രാവിലെ 11 മണി മുതൽ ഔദ്യോഗിക വെബ്സൈറ്റുകളായ sslc.karnataka.gov.in, karresults.nic.in എന്നിവയിൽ ഫലം ലഭ്യമായിരുന്നു.

ഈ വർഷത്തെ പേപ്പറിന്റെ ബുദ്ധിമുട്ട് നില 20% ആണെന്നും 2019-2020, 2021-2022 വർഷങ്ങളിൽ യഥാക്രമം 20%, 10% എന്നിങ്ങനെയാണെന്നും ബോർഡ് അറിയിച്ചു. 2019-2020 അധ്യയന വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ വിദ്യാർത്ഥികളുടെ പ്രകടനം 12.09% മെച്ചപ്പെട്ടതായും ബോർഡ് വ്യക്തമാക്കി. പരീക്ഷയിൽ 625 ൽ 625 മാർക്കും നാല് വിദ്യാർത്ഥികൾ നേടിയട്ടുണ്ടെന്നും ബോർഡ്‌ കൂട്ടിച്ചേർത്തു.

മൊത്തം പ്രകടനത്തിന്റെ കാര്യത്തിൽ പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ മികവ് തെളിയിച്ചു. പരീക്ഷയിൽ വിജയിച്ച 80.08% ആൺകുട്ടികളെ അപേക്ഷിച്ച് 87.87% പെൺകുട്ടികളാണ് പരീക്ഷയിൽ വിജയിച്ചത്, . ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നഗരപ്രദേശങ്ങളിൽ നിന്നുള്ളവരേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു, യഥാക്രമം 79.92% ൽ നിന്ന് 87% പേർ വിജയിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us