മദ്യാസക്തി കുറയ്ക്കാൻ ഇനി ചിപ്പ് ചികിത്സ

ചൈന :മദ്യപാനം കുറയ്ക്കാൻ മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ച ചികിത്സ ആരംഭിച്ച് ചൈന.

അഞ്ച് മിനിറ്റ് മാത്രം നീളുന്ന ശസ്ത്രക്രിയയിലൂടെ 36 കാരനായ സ്ഥിരം മദ്യപാനിയിൽ ചിപ്പ് ഘടിപ്പിച്ചാണ് ചികിത്സയ്ക്ക് തുടക്കമിട്ടത്.

ഏപ്രിൽ 12ന് മധ്യ ചൈനയിലെ ഹുനാൻ ബ്രെയിൻ ഹോസ്പിറ്റലിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അഞ്ചുമാസം വരെ വ്യക്തികളിലെ മദ്യാസക്തി നിയന്ത്രിക്കാൻ ഈ ചിപ്പിന് സാധിക്കുമെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ ഹാവോ വെയ് പറഞ്ഞു. യുഎൻ ഇന്റർനാഷണൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബോർഡ് മുൻ വൈസ് പ്രസിഡന്റാണ് ഹാവോ വെയ്. ഒരിക്കൽ ശരീരത്തിൽ ഘടിപ്പിച്ചു കഴിഞ്ഞാൽ മദ്യാസക്തി കുറയ്ക്കുന്ന നാൽട്രാക്‌സോൺ ഈ ചിപ്പ് പുറത്തുവിടും. മദ്യാസക്തി അമിതമായവരിൽ ചികിത്സിക്കുന്നതിനു പകരം നാൽട്രാക്‌സോൺ ഉപയോഗിക്കുന്നു.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

കഴിഞ്ഞ 15 വർഷമായി സ്ഥിരം മദ്യപാനിയായിരുന്നു ശസ്ത്രക്രിയക്ക് വിധേയനായ 36കാരൻ. എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനു മുൻപ് തന്നെ ഒരു കുപ്പി മദ്യം അയാൾ അകത്താക്കുമായിരുന്നു. പിന്നീട് ബാക്കിയുള്ള ദിവസവും ബോധം നഷ്ടമാവും വരെ ഈ മദ്യപാനം തുടരും. മദ്യം അകത്തു ചെല്ലുന്നതോടെ ഇയാൾ അക്രമ സ്വഭാവവും പ്രകടിപ്പിച്ചിരുന്നു. മദ്യം ലഭിച്ചില്ലെങ്കിൽ ഉൽകണ്ഠ വളരെയധികം കൂടുമായിരുന്നുവെന്നും ഇയാൾ പറയുന്നു. ചിപ്പ് ഘടിപ്പിച്ചതോടെ സാധാരണ ജീവിതം നയിക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു സിയോസിയാൻ ഹെറാൾഡ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts