ഹനുമാന്റെ ആശയങ്ങൾ പ്രചരിപ്പിക്കും, ക്ഷേത്രങ്ങൾ നിർമ്മിക്കും ; ഡി.കെ ശിവകുമാർ 

ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ബജ്റംഗദൾ വിവാദം അവസാനിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്‌. കർണാടകയിൽ ഹനുമാൻ ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.

ഹനുമാന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കുന്ന അഞ്ജനാദ്രിക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കും. കർണാടകയിൽ നിലവിലുള്ള ഹനുമാർ ക്ഷേത്രങ്ങൾ വികസിപ്പിക്കും. ഹനുമാന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഡി. കെ ശിവകുമാർ പറഞ്ഞു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

അധികാരത്തിലെത്തിയാൽ സംസ്ഥാനത്തുടനീളമുള്ള ഹനുമാൻ ക്ഷേത്രങ്ങൾ വികസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഹനുമാൻ ക്ഷേത്രങ്ങൾ പണിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 140 മുതൽ 150 സീറ്റുകൾ വരെ ലഭിക്കുമെന്നും ഡി. കെ ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
[masterslider id="10"]

Related posts