കോൺഗ്രസ്‌ അനുകൂല സർവ്വേ,മുഖ്യമന്ത്രിയായി കൂടുതൽ പേർ പിന്തുണയ്ക്കുന്നത് സിദ്ധരാമയ്യയെ

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രവചിച്ച്‌ അഭിപ്രായ സർവേ. എ.ബി.പി-സി വോട്ടര്‍ സർവ്വേയിൽ 17772 പേരാണ് പങ്കെടുത്തത്. കോൺഗ്രസ്‌ അധികാരത്തിൽ തിരിച്ചെത്തുമെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും സർവേ പറയുന്നു. 224 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 107 മുതൽ 119 സീറ്റ് വരെ നേടുമെന്ന് പ്രവചനം. ബി.ജെ.പി 74 മുതൽ 86 വരെ സീറ്റുകളിൽ ഒതുങ്ങും. ജെ.ഡി.എസ് 23 മുതൽ 35 വരെ മണ്ഡലങ്ങളിൽ ജയിക്കും. മറ്റുള്ളവർ അഞ്ചിടത്ത് വരെ ജയിച്ചേക്കും. ഗ്രേറ്റർ ബംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോൺഗ്രസിനാണ് മുൻതൂക്കം.…

Read More

‘കോൺഗ്രസ് പ്രവർത്തിക്കുന്നത് കാലഹരണപ്പെട്ട എൻജിനിൽ’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസിനും ജെഡിഎസിനും എതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും കോൺഗ്രസും ജെഡിഎസും ഏറ്റവും വലിയ തടസ്സമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയ് 10ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോലാർ ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനെയും ജെഡിഎസിനെയും ‘ക്ലീൻ ബൗൾ’ ചെയ്ത് ബിജെപിക്ക് അനുകൂല ജനവിധി സമ്മാനിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ”വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു , കാലഹരണപ്പെട്ട എൻജിനിലാണ് കോൺഗ്രസ്‌ പ്രവർത്തിക്കുന്നത്. കർണാടകയിലെ കർഷകരെയും…

Read More

നടൻ കമൽ ഹാസൻ കർണാടകയിൽ പ്രചാരണത്തിന് ഇറങ്ങിയേക്കും 

ബെംഗളൂരു: സൂപ്പര്‍ താരം കമല്‍ഹാസനെ കോൺഗ്രസ്‌ കര്‍ണാടകയില്‍ പ്രചാരണത്തിനായി ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വം പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് വരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചതായാണ് റിപ്പോർട്ട്‌ .ഇത് കമല്‍ സ്വീകരിക്കുമെന്നാണ് സൂചന. അങ്ങനെ എങ്കില്‍ കോണ്‍ഗ്രസും താരപ്രചാരകരുടെ പട്ടികയിലേക്ക് കൂടുതല്‍ ശക്തരെ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. നേരത്തെ കന്നഡ സൂപ്പര്‍ താരം സുദീപ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അറിയിച്ചിരുന്നു. അതുപോലെ കോണ്‍ഗ്രസിനായി ശിവരാജ് കുമാറും പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചിരുന്നു. സിനിമാ താരങ്ങളിലൂടെ ചില വോട്ടുകള്‍ ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി നല്ല ബന്ധം…

Read More

ജഗദീഷ് ഷെട്ടാറിനെ വിജയിപ്പിക്കാൻ ചോര കൊണ്ടുള്ള പ്രചാരണം 

ബെംഗളൂരു :മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ വിജയിപ്പിക്കാന്‍ വ്യത്യസ്ത പ്രചരണവുമായി കോണ്‍ഗ്രസ്. ബിജെപിയുടെ ഉറച്ച സീറ്റായി ഹൂബ്ലി- ദാര്‍വാര്‍ഡ് സെന്‍ട്രലില്‍ ഏത് വിധേനയും ജഗദീഷിനെ ജയിപ്പിച്ചെടുക്കാനാണ് അണികളുടെ നീക്കം. എച്ച്‌ഡി സെന്‍ട്രലില്‍ നിന്നും ഷെട്ടാര്‍ വിജയിക്കുമെന്ന് അണികള്‍ രക്തത്തില്‍ കത്തെഴുതിയാണ് പ്രചരണം നടത്തുന്നത്. എന്നാല്‍ ഏത് വിധേനെയും ഷെട്ടാറിനെ മണ്ഡലത്തില്‍ മുട്ടുകുത്തിക്കാനാണ് ബിജെപിയുടെ ശ്രമം. ഷെട്ടാറിന്റെ പരാജയം ഉറപ്പാക്കാന്‍ ബിജെപി ശക്തനായ ബിഎസ് യെദ്യൂരപ്പയെപ്പോലുള്ള വൻ താര പ്രചാരകരെ മണ്ഡലത്തില്‍ എത്തിച്ചിരുന്നു. ‘തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഷെട്ടാര്‍ വിജയിക്കുകയും കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും’ എന്ന…

Read More

വനിതകൾക്ക് സൗജന്യ യാത്ര പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി 

ബെംഗളൂരു: സംസ്ഥാനത്ത് പൊതുഗതാഗതത്തിൽ വനിതകൾക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്തു. മംഗലാപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുൽ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ സൗജന്യ അരി, ഓരോ കുടുംബത്തിലെയും സ്ത്രീക്ക് പ്രതിമാസം 2000 രൂപ ധനസഹായം, ബിരുദധാരികളായ യുവാക്കൾക്ക് പ്രതിമാസം 3000 എന്നിങ്ങനെയാണ് സമ്മാനങ്ങളുടെ മറ്റു വാഗ്ദാനങ്ങൾ.

Read More

രാഹുലും പ്രിയങ്കയും ഇവിടേക്ക് എത്തുന്നതിൽ സന്തോഷം ; ബസവരാജ് ബൊമ്മെ 

ബെംഗളൂരു: രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പ്രചാരണത്തിനായി വന്നാല്‍ ബിജെപി വളരെ സന്തുഷ്ടരായിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എന്തിനാണ് കര്‍ണാടകയിലേക്ക് വരുന്നത് എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നതിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, വികസനം ആഗ്രഹിക്കുന്നവര്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും, അല്ലാത്തവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

Read More

കർണാടകയിൽ കോൺഗ്രസ്‌ ജയം സുനിശ്ചിതം ; ഡി.കെ ശിവകുമാർ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് ഡി.കെ. ശിവകുമാര്‍ . 140ന് മുകളില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഓപ്പറേഷന്‍ ലോട്ടസ് ഇക്കുറി വിലപ്പോവില്ലെന്നും തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കി തുടങ്ങിയതായും ശിവകുമാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡി.കെ.ശിവകുമാര്‍. ജയം സുനിശ്ചിതമാണ്. 140 സീറ്റിന് മുകളില്‍ പ്രതീക്ഷയുണ്ട്. വിശ്വസ്തരായ പ്രവര്‍ത്തകര്‍ക്കാണ് ഇക്കുറി സീറ്റ് നല്‍കിയതെന്നതിനാല്‍ ഓപ്പറേഷന്‍ താമര ഇക്കുറി വിലപ്പോകില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

Read More

പാക്കിസ്ഥാൻ ചിന്താഗതി ഉള്ളവരാണ് കോൺഗ്രസിനും ജെഡിഎസിനും വോട്ട് ചെയ്യുന്നത് ; സി.ടി രവി

ബെംഗളൂരു: പാക്കിസ്ഥാന്‍ ചിന്താഗതിയുള്ള വോട്ടര്‍മാരാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനും വോട്ട് ചെയ്യുന്നതെന്ന വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് സി.ടി രവി. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന നിരവധി ദേശസ്‌നേഹികള്‍ മുസ്‌ലിംകള്‍ക്ക് ഇടയിലുണ്ടെന്നും എന്നാല്‍ പാക്കിസ്ഥാന്‍ ചിന്താഗതിയുള്ളവരുടെ വോട്ട് പാര്‍ട്ടിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ ആര്‍. അശോകിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു സി.ടി രവി. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന നിരവധി ദേശസ്‌നേഹികള്‍ മുസ്‌ലിംകള്‍ക്ക് ഇടയിലുണ്ട്. എന്നാല്‍ അവരില്‍ പാകിസ്ഥനെ പിന്തുണക്കുകയും ഭിന്നിപ്പിക്കുന്ന ആശയങ്ങളുള്ളവരുമായ ചിലര്‍ കോണ്‍ഗ്രസിനും ജനതാദളിനും വോട്ട് ചെയ്യും. പാക്കിസ്ഥാൻ ചിന്താഗതിയുള്ളവരുടെ വോട്ട്…

Read More

ജയിച്ച ശേഷം എംഎൽഎ മാരുടെ കൂറുമാറ്റം ഇത്തവണ അനുവദിക്കില്ല ; ഖാർഗെ 

ബെംഗളൂരു: തെരഞ്ഞെടുപ്പിൽ ജയിച്ചശേഷം തിരഞ്ഞെടുക്കപ്പെട്ടവരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം ഇത്തവണ ഇവിടെ വിലപ്പോകില്ലെന്ന് കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മുഖ്യമന്ത്രിയാകാൻ എല്ലാവർക്കും ആഗ്രഹിക്കാമെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവർത്തകസമിതി കർണാടക തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്നും ഖർഗെ പറഞ്ഞു. 224 മണ്ഡലങ്ങളിലേക്കാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 10-ന് വോട്ടെടുപ്പും 13ന് ഫലപ്രഖ്യാപനവും നടക്കും.

Read More

തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ ലക്ഷങ്ങളുടെ വാഗ്ദാനം, മന്ത്രിയുടെ ശബ്ദ സന്ദേശം പുറത്ത്

ബെംഗളൂരു: തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ എതിർ സ്ഥാനാർത്ഥിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബി.ജെ.പി മന്ത്രിയുടെ ശബ്ദ സന്ദേശം പുറത്ത്. ചാമരാജ് നഗർ മണ്ഡലത്തിലെ ജെ.ഡി-എസ് സ്ഥാനാർത്ഥിയായ ആളൂർ മല്ലികാർജുന സ്വാമിയെയാണ് മന്ത്രി വി. സോമണ്ണ പണം നൽകി പിൻമാറ്റാൻ ശ്രമിച്ചത്. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പത്രിക പിൻവലിച്ച്‌ തന്നെ പിന്തുണയ്ക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. നീ എന്റെ പഴയ സുഹൃത്താണ്. ആദ്യം നിങ്ങൾ നാമനിർദേശപത്രിക പിൻവലിക്കൂ. പിന്നെ ബാക്കി സംസാരിക്കാം. ഭാവിയിൽ നിങ്ങളുടെ കാര്യം ഞാൻ നോക്കിക്കോളാം. ക്ഷേത്രത്തിനകത്തുനിന്നാണ് ഞാൻ ഈ…

Read More
Click Here to Follow Us