ഇന്നലെ ഫ്‌ളാഗ്‌ഓഫ് ചെയ്ത സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ് സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കല്ലമ്ബലത്തിന് സമീപമാണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിയിട്ടുണ്ട്. ബസ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പിലാണുള്ളത്.

Read More

നിലവിൽ 16 മണിക്കൂർ യാത്രയിലേക്ക് ദൂരം കുറച്ച് സ്വിഫ്റ്റ്

ബെംഗളൂരു∙ കേരള ആർടിസി പ്രഖ്യാപിച്ച സ്വിഫ്റ്റ് സർവീസുകളിൽ ബെംഗളൂരു–തിരുവനന്തപുരം റൂട്ടിലെ രണ്ടെണ്ണം തിരുനൽവേലി, നാഗർകോവിൽ വഴി ഓടിക്കുന്നതോടെ സംസ്ഥാനാന്തര യാത്രക്കാർക്കു സമയലാഭം. ഇതിലൂടെ 770 കിലോമീറ്റർ യാത്ര 12 –13 മണിക്കൂറിലേക്കു ചുരുക്കാനാകും. സ്വകാര്യ ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുന്ന റൂട്ടാണിത്. കേരള ആർടിസിയുടെ വോൾവോ, സ്കാനിയ സർവീസുകൾ ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി തിരുവനന്തപുരത്ത് എത്താൻ ചുരുങ്ങിയത് 15–16 മണിക്കൂർ വരെ സമയം വേണ്ടിവരുന്നുണ്ട്. മൈസൂരു, ബത്തേരി, കോഴിക്കോട് വഴിയുള്ള സർവീസുകൾക്ക് തിരുവനനന്തപുരത്ത് എത്താൻ 16–17 മണിക്കൂർ…

Read More

വിഷു ഈസ്റ്റർ സ്പെഷ്യൽ സർവിസുകൾ 

ബെംഗളൂരു: സ്വിഫ്റ്റ് ബസ് എത്തുന്നതോടെ വിഷു ഈസ്റ്റർ അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി കൂടുതൽ സ്പെഷ്യൽ ബസുകൾ കേരളം ആർ.ടി.സി പ്രഖ്യാപിക്കും. കൂടുതൽ തിരക്കുള്ള 12 13 ദിവസങ്ങളിലെ പതിവ് ടിക്കയറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു ആവശ്യത്തിന് ബസുകൾ ഇല്ലാത്തതാണ് സ്പെഷ്യൽ സർവിസുകൾ ആരംഭിക്കാൻ തടസമായിരുന്നത്. സ്പെഷ്യൽ സർവിസുകളുടെ കാര്യത്തിൽ കർണാടക ആർടിസിയും പിറകിലല്ല. കർണാടക ആർടിസി 13 ന് മാത്രം 34 സ്പെഷ്യൽ ബസുകളാണ് സർവിസ് നടത്തുന്നത്. അവസരം മുതലാക്കി സ്വകാര്യ ബസുകളും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരുന്നു. എന്നാൽ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ ആഴ്ചകൾക്ക്…

Read More

മൊട്ടുസൂചിയും രക്ഷയായില്ല, പോലീസിനെ വിളിച്ച് അഭിഭാഷിക

ചെന്നൈ : രാത്രിയാത്രക്കിടെ തന്നെ ശല്യം ചെയ്തയാളെ പൊലീസിനെ വിളിച്ചുവരുത്തി അഭിഭാഷക അറസ്റ്റ് ചെയ്യിപ്പിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയ്ക്ക് ഇന്നലെ രാത്രിയാണ് ചെന്നൈയില്‍ നിന്നുളള ദീര്‍ഘദൂര ബസിനുള്ളിൽ ദുരനുഭവം നേരിടേണ്ടി വന്നത്. വെല്ലൂരിലേക്കുള്ള യാത്രക്കിടെ ശല്യക്കാരന് നേരെ മൊട്ടുസൂചി പ്രയോഗം നടത്തിയിട്ടും പിന്‍മാറാതെ ശല്യം തുടര്‍ന്നതോടെയാണ് അഭിഭാഷക പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ചെന്നൈ മധുരവയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഹൈക്കോടതിയിലെ ജോലി കഴിഞ്ഞു സ്വദേശമായ വെല്ലൂര്‍ രാവേരിപാക്കത്തേക്കു പോകുകയായിരുന്നു അഭിഭാഷക. തമിഴ്നാട് ആര്‍.ടി.സി.യുടെ…

Read More

വിഷു ഈസ്റ്റർ അവധി; നാട്ടിലേയ്ക്ക് കർണാടക ആർടിസിയുടെ സ്പെഷ്യൽ സർവീസ് തയ്യാർ.

ബെംഗളൂരു: വിഷു ഈസ്റ്റർ തിരക്കിനോട് അനുബന്ധിച്ച് കർണാടക ആർടിസിയുടെ കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 13 മുതൽ 17 വരെയാണ് സ്പെഷ്യൽ സർവീസുകൾ ലഭ്യമാകുന്നത്. കൂടാതെ 8 സർവീസുകളിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു. ബെംഗളൂരുവിൽ നിന്ന് എറണാകുളം 2 എണ്ണം കോട്ടയം 2 തൃശൂർ 1 കണ്ണൂർ 1 പാലക്കാട് 1 മൈസൂരുവിൽ നിന്ന് എറണാകുളം 1 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. ബുക്കിങ്ങിനായി വെബ്സൈറ്റ് : ksrtc.in

Read More

കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ പുനരുജ്ജീവനം നിർദേശിക്കാൻ സമിതി രൂപീകരിച്ചു.

ബെംഗളൂരു: റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ പുനരുജ്ജീവനത്തിനും പുനഃക്രമീകരണത്തിനുമുള്ള നടപടികൾ നിർദേശിക്കുന്നതിനായി രൂപീകരിച്ച സമിതി മാർച്ചിൽ കർണാടക സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻ ഐഎഎസ് എം.ആർ. ശ്രീനിവാസ മൂർത്തി അധ്യക്ഷനായ സമിതിക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ മുന്നൂറിലധികം പേരുടെ നിർദേശങ്ങളാണ് ലഭിച്ചത്. ഞങ്ങൾക്ക് 300-ലധികം ആളുകളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചട്ടുണ്ടെന്നും, ഓരോ വ്യക്തിക്കും ഒന്നിലധികം നിർദ്ദേശങ്ങളുണ്ടെന്നും മൂർത്തി പറഞ്ഞു, കൂടാതെ എല്ലാ നിർദ്ദേശങ്ങളും പരിശോധിച്ചുവരികയാണെന്നും കർണാടകആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷനിൽ നിന്നുപോലും നിർദേശങ്ങൾ ലഭിച്ചിക്കുന്നുണ്ടെന്നും ജനുവരി അവസാനവാരം മുതൽ ഞങ്ങൾ പുനരുജ്ജീവന…

Read More

ബസുകളുടെ തീപ്പിടിത്തം: ബി.എം.ടി.സി. മിഡി ബസ് സർവീസ് നിർത്തി

ബെംഗളൂരു: അടുത്തിടെ ബി.എം.ടി.സി.യുടെ രണ്ട് മിഡി ബസുകൾക്ക് തീപിടിച്ച സാഹചര്യത്തിൽ ഇതേ ശ്രേണിയിൽപ്പെട്ട നീളംകുറഞ്ഞ മിഡി ബസുകളുടെ കൂടുതൽ പരിശോധനകൾക്കായി സർവീസ് നിർത്തിവെച്ചു. നിലവിൽ 186 ബസുകളുടെ സർവീസാണ് താത്കാലികമായി നിർത്തിവെച്ചട്ടുള്ളത്. 9.2 മീറ്റർ നീളവും, 30 പേർക്ക് ഇരിക്കാൻ കഴിവുള്ളതുമായ ബസുകളാണിത്. സാധാരണയായി 12 മീറ്ററുള്ള ബസുകളാണ് സർവീസിനായി ഉപയോഗിക്കാറുള്ളത്. അശോക് ലെയ്‌ലാൻഡ് കമ്പനിയിലെ സാങ്കേതികവിദഗ്ധരും ബി.എം.ടി.സി.യുടെ മെക്കാനിക്കൽ വിഭാഗവും ചേർന്ന് എല്ലാ ബസുകളും പരിശോധിച്ചുവരുകയാണ്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമേ ഇനി ഈ ബസുകൾ നിരത്തിലിറക്കൂ. അശോക് ലെയ്‌ലാൻഡ് കമ്പനിയാണ് 2014-ൽ മിഡി വിഭാഗത്തിലുള്ള…

Read More

രണ്ട് ബസ്സുകളുടെ തീപിടുത്തം; ബിഎംടിസി ആഭ്യന്തര അന്വേഷണം ഏറ്റെടുത്തു.

ബെംഗളൂരു: അടുത്തിടെയുണ്ടായ രണ്ട് ബസുകൾക്ക് തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുകയും ബസ് നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡിനോട് ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വെറും 10 ദിവസത്തിന്റെ വിത്യാസത്തിൽ നഗരത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി ബിഎംടിസി ബസുകൾക്ക് തീപിടിച്ച രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജനുവരി 21ന് ചാമരാജ്പേട്ടയിലാണ് ആദ്യ തീപിടുത്തം റിപ്പോർട്ട് ചെയ്തത്, രണ്ടാമത്തെ തീപിടുത്തം ഫെബ്രുവരി ഒന്നിന് ജയനഗറിൽ വെച്ചുമാണ് റിപ്പോർട്ട് ചെയ്തത്. രണ്ടിടത്തും ഭാഗ്യവശാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.…

Read More

ബെംഗളൂരുവിലേക്കുള്ള എ.പി.എസ്.ആർ.ടി.സി ബസുകളിൽ 20% ടിക്കറ്റ് വില വെട്ടിക്കുറച്ചു.

വിജയവാഡ: ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എപിഎസ്ആർടിസി) വിജയവാഡയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വെണ്ണേല, അമരാവതി സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവ് വാഗ്ദാനം ചെയ്യുന്നതായി ആർടിസി റീജണൽ മാനേജർ എം യേശുദാനം വ്യാഴാഴ്ച പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. ഇനിമുതൽ ദിവസേന വൈകിട്ട് 5.30ന് പുറപ്പെടുന്ന വെണ്ണേല സർവീസിന് (3870) പ്രവൃത്തിദിവസങ്ങളിൽ 1,490 രൂപയായിരിക്കും ടിക്കറ്റ് വില. അതുപോലെ, വൈകുന്നേരം 6 മണിക്കുള്ള പ്രതിദിന അമരാവതി സർവീസ് (3872) നിരക്ക് പ്രവൃത്തിദിവസങ്ങളിൽ 1,710 രൂപയിൽ നിന്ന് 1,365 രൂപയായും കുറച്ചിട്ടുണ്ട്.

Read More

എപിഎംസി യാർഡ് ജീവനക്കാരനെ മിനി ബസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

CRIME

ബെംഗളൂരു: എപിഎംസി യാർഡിലെ തൊഴിലാളിയായ 33കാരനെ യശ്വന്ത്പൂരിനടുത്തുള്ള ഗോരഗുണ്ടെപാളയയിൽ എപിഎംസി യാർഡിന് സമീപം നിർത്തിയിട്ടിരുന്ന മിനി ബസിൽ വെച്ച് അജ്ഞാതർ കൊലപ്പെടുത്തി. യശ്വന്ത്പൂർ സ്വദേശിയായ ചന്ദ്രുവിനെ അക്രമികൾ ഇരുമ്പ് ദണ്ഡുകൊണ്ട് പലതവണ അടിച്ചതായി ആർഎംസി യാർഡ് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബ്രേക്ക് ഡൗണായതിനെ തുടർന്ന് ദിവസങ്ങളോളം സ്ഥലത്ത് നിർത്തിയിട്ടിരുന്ന ബസ്സിൽ ചന്ദ്രുവിന്റെ വിശ്രമവേളയിൽ വിശ്രമിക്കുമ്പോളായിരുന്നു ആക്രമണം. ആക്രമണത്തിന് ഉപയോഗിച്ച വടി കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയട്ടുണ്ട്. കൊലയാളികളെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നതിന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും…

Read More
Click Here to Follow Us