ബെംഗളൂരുവിലേക്കുള്ള എ.പി.എസ്.ആർ.ടി.സി ബസുകളിൽ 20% ടിക്കറ്റ് വില വെട്ടിക്കുറച്ചു.

വിജയവാഡ: ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എപിഎസ്ആർടിസി) വിജയവാഡയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വെണ്ണേല, അമരാവതി സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവ് വാഗ്ദാനം ചെയ്യുന്നതായി ആർടിസി റീജണൽ മാനേജർ എം യേശുദാനം വ്യാഴാഴ്ച പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

ഇനിമുതൽ ദിവസേന വൈകിട്ട് 5.30ന് പുറപ്പെടുന്ന വെണ്ണേല സർവീസിന് (3870) പ്രവൃത്തിദിവസങ്ങളിൽ 1,490 രൂപയായിരിക്കും ടിക്കറ്റ് വില. അതുപോലെ, വൈകുന്നേരം 6 മണിക്കുള്ള പ്രതിദിന അമരാവതി സർവീസ് (3872) നിരക്ക് പ്രവൃത്തിദിവസങ്ങളിൽ 1,710 രൂപയിൽ നിന്ന് 1,365 രൂപയായും കുറച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts