ബെംഗളൂരു: സ്റ്റുഡന്റ്സ് പാസിലെ യാത്രാപരിധി നീക്കം ചെയ്യാൻ ബിഎംടിസി. നിലവിൽ പാസ് എടുക്കുന്ന നിശ്ചിത സ്റ്റോപ്പുകൾക്ക് ഇടയിൽ മാത്രമേ യാത്ര ചെയ്യാനാകു.. ഇതു നീക്കി നഗരപരിധി മുഴുവൻ യാത്ര അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.പിയു തലം വരെയുള്ള വിദ്യാർഥികൾക്കാണ് നടപടി ബാധകമാവുക. ബസ് യാത്ര ശീലമാക്കി മാറ്റാൻ ഇതു സഹായിക്കുമെന്നും ഭാവിയിൽ യാത്രക്കാരുടെ എണ്ണം കൂട്ടാനാകുമെന്നും ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു.
Read MoreTag: BMTC
രാത്രികാല സ്ത്രീസുരക്ഷ; പൊതുഗതാഗതം രാത്രി വൈകിയും വേണമെന്ന ആവശ്യം ശക്തം
ബെംഗളൂരു: സ്ത്രീ സുരക്ഷാ ഉറപ്പാക്കാൻ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി നമ്മ മെട്രോയും ബസും എന്നിങ്ങനെയുള്ള പൊതുഗതാഗത മാർഗങ്ങൾ രാത്രി 11 ന് ശേഷവും വേണമെന്ന ആവശ്യം ശക്തം. ഐ ടി മേഘാലയിയിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. ഐ ടി പാർക്കുകളും മറ്റും കേന്ദ്രീകരിച്ച് രാത്രികാല ബി.എം.ടി.സി സർവീസുകൾ സജീവമാക്കണമെന്ന നിർദേശം എപ്പോൾ വീണ്ടും ശക്തമായി. മുൻപ് മജെസ്റ്റിക് ബസ് ടെർമിനലിൽ നിന്നും പ്രേതന ഐ ടി സോണുകളായ ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫെയ്ൽഡ്, ഐ.ടി.പി.എൽ…
Read Moreകോമൺ മൊബിലിറ്റി കാർഡ് ബെംഗളൂരുവിൽ ഉടൻ യാഥാർത്ഥ്യമാകും; ബി എം ടി സി
ബെംഗളൂരു: സിറ്റി ബസുകളിൽ ടിക്കറ്റ് എടുക്കാൻ ബിഎംടിസി യാത്രക്കാർ ബുദ്ധിമുട്ടേണ്ടതില്ല. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) എന്നിവയിലൂടെ പണമടയ്ക്കാൻ അനുവദിക്കുന്ന പുതിയ ടിക്കറ്റിംഗ് മെഷീനുകൾ ഉദ്യോഗസ്ഥർ കൊണ്ടുവരുന്നു, ഇത് മൾട്ടി-മോഡൽ ഗതാഗതത്തിന് വലിയ മുന്നേറ്റം നൽകുമെന്നാണ് അധികൃതർ പറയുന്നത്. ഒരു ഡിജിറ്റൽ വാലറ്റായി പ്രവർത്തിക്കുന്ന എൻ സി എം സി , യാത്രക്കാർ ബൈക്ക് വാടകയ്‌ക്കെടുക്കുകയോ പാർക്കിംഗ് പോലുള്ള വിവിധ ഗതാഗത മാർഗ്ഗങ്ങൾക്കും അനുബന്ധ സേവനങ്ങൾക്കുമായി പണമടയ്ക്കാൻ അനുവദിക്കും. 2019-ൽ സമാരംഭിച്ചെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം…
Read Moreനഗരസര്‍വീസ് ബസുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്തും; ബി.എം.ടി.സി
ബെംഗളൂരു: അടുത്ത 3 വര്‍ഷത്തിനുളളില്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്തുമെന്ന് ബി.എം.ടി.സി. നിലവില്‍ 6500 ബസുകളാണ് ബി.എം.ടി.സിയ്ക്ക് ഉളളത്. 2024ല്‍ ഇത് 8000 ആകും. തൊട്ടടുത്ത വര്‍ഷം 2000 ബസുകളും വാങ്ങാന്‍ ലക്ഷ്യമിടുന്നതായി ബി.എം.ടി.സി ഡയറക്ടര്‍ സൂര്യ സെന്‍ പറഞ്ഞു. ജീവനക്കാരുടെ അപര്യാപ്തതയാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതില്‍ നേരിടുന്ന പ്രശ്‌നമെന്നും ഇതിനെ മറികടക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടുമെന്നും അദേഹം വ്യക്തമാക്കി.
Read Moreകണക്‌റ്റിവിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൈകോർത്ത് ബിഎംടിസി, ബിബിഎംപി
ബെംഗളൂരു: നഗരത്തിലുടനീളം ബസ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും നഗരത്തിലെ മൊബിലിറ്റി വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായി ബിബിഎംപിയും ബിഎംടിസിയും കൈകോർത്തു. ബിബിഎംപിയുടെ 16, 17 വാർഡുകളുടെ സംയോജിത യോഗം ശനിയാഴ്ച നഗരത്തിലെ അബിഗെരെയിൽ ചേർന്നു. യോഗത്തിൽ ബിബിഎംപി വാർഡ് കമ്മിറ്റി അംഗങ്ങളുടെയും ബിഎംടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും മികച്ച സാന്നിധ്യമായിരുന്നു. ഷെട്ടിഹള്ളി, കമ്മഗൊണ്ടഹള്ളി പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രസ്തുത വാർഡുകൾ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മോശം കണക്റ്റിവിറ്റിയും ബിഎംടിസി ബസുകളുടെ മോശം ആവൃത്തിയും നേരിടുന്നതായി പരാതികൾ ഉയർന്നിരുന്നു. ഓട്ടോറിക്ഷകൾ മീറ്ററിൽ ഓടുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം, അബിഗെരെയിൽ നിന്ന് ഏകദേശം…
Read Moreബി എം ടി സിയുടെ പഴയ ബസുകൾ എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി.യ്ക്ക് വിൽക്കുന്നു
ബെംഗളൂരു: ബി.എം.ടി.സിയുടെ പഴയ ബസുകൾ നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപൊറേഷൻ (എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി.) വിൽക്കുന്നു. 8.5 ലക്ഷം കിലോമീറ്ററിനും 9.5 ലക്ഷം കിലോമീറ്ററിനും ഇടയിൽ ഓടിയ 100 ബസുകൾ ഒരു ബസിന് ഒരു ലക്ഷം രൂപ എന്ന നിരക്കിൽ ആണ് വിതരണം ചെയ്യുന്നത്. 25 ബസുകൾ ഇത്തിനകം വടക്കൻ കർണാടകയിൽ എത്തി കഴിഞ്ഞു. കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ എൻ.ഡബ്ല്യു.കെ.എസ്.ആർ. ടി.സി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് ബസുകൾ നൽകുന്നത് . ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി എന്നിവിടങ്ങളിൽ സർവിസ് നടത്താൻ ബസുകൾ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.…
Read Moreബി എം ടി സി യ്ക്ക് 100 ഇലക്ട്രിക് ബസുകൾ കൂടി
ബെംഗളൂരു: ബിഎംടിസിയ്ക്ക് 100 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. ഒറ്റത്തവണ ചാർജിൽ 300 കിലോ മീറ്റർ വരെ സഞ്ചരിക്കുന്ന ഇലക്ട്രിക് ബസുകൾ ഈ മാസം സർവീസ് തുടങ്ങും. പുതിയ ബസുകളുടെ റൂട്ടുകൾ തീരുമാനിച്ചതായും ഉടൻ സർവീസ് ആരംഭിക്കുമെന്നും ബിഎംടിസി ഡയറക്ടർ എ. വി സൂര്യ അറിയിച്ചു. യെലഹങ്ക ബസ് ഡിപ്പോയിൽ കേന്ദ്രമന്ത്രി മഹേഷ്‌നാഥ് പാണ്ഡേയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നിലവിൽ ബിഎംടിസിയ്ക്ക് കീഴിൽ 75 ഇലക്ട്രിക് ബസുകൾ ഉണ്ട്.
Read Moreബിഎംടിസി, കെഎസ്ആർടിസി പ്രവർത്തനങ്ങൾ സ്വകാര്യവത്കരിക്കാൻ ഒരുങ്ങി കർണാടക
ബെംഗളൂരു: ബിഎംടിസിയും കെഎസ്ആർടിസിയും ഉൾപ്പെടെയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ പ്രവർത്തനങ്ങൾ സ്വകാര്യവത്കരിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇലക്‌ട്രിക് ബസുകളിലേക്ക് മാറാനുള്ള നടപടികൾ ആരംഭിച്ച സർക്കാർ 2030 ഓടെ മുഴുവൻ വാഹനങ്ങളെയും ഇലക്ട്രിക് ബസുകളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു പറഞ്ഞു. ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് സമ്പ്രദായത്തിന് കീഴിൽ 12 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ബസുകൾ ഓടുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇ-ബസുകൾ സംസ്ഥാന സർക്കാരിനെ ചെലവ് ചുരുക്കാൻ സഹായിക്കും’ ഇലക്‌ട്രിക് ബിഎംടിസി ബസുകളുടെ വിശദാംശങ്ങൾ ചോദിച്ച കോൺഗ്രസ് എംഎൽഎ തൻവീർ…
Read Moreബിഎംടിസി ഡ്രൈവർ തൂങ്ങിമരിച്ചു;ആർആർ നഗർ ഡിപ്പോയിൽ പ്രതിഷേധം
ബെംഗളൂരു: ആം ആദ്മി പാർട്ടിയുടെ (എഎപി) പിന്തുണയോടെ നിരവധി ബിഎംടിസി ഡ്രൈവർമാരും കണ്ടക്ടർമാരും ആർആർ നഗർ ഡിപ്പോയിൽ അഴിമതിയും ഉദ്യോഗസ്ഥരുടെ പീഡനവും ആരോപിച്ച് ഒരു ഡ്രൈവർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് പ്രതിഷേധിച്ചു. ആർആർ നഗർ ഡിപ്പോയിൽ തൂങ്ങിമരിച്ച ബിഎംടിസി ഡ്രൈവർ ഹോള ബസപ്പയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർ കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ദിവസവും ജോലി ലഭിക്കാൻ തൊഴിലാളികൾ കൈക്കൂലി നൽകണം. മേലുദ്യോഗസ്ഥൻ ജോലി ഏൽപ്പിച്ചില്ലെങ്കിൽ, അത് ശമ്പളനഷ്ടമായി കണക്കാക്കും. അതുപോലെ, അവധി ലഭിക്കാൻ കൈക്കൂലി നൽകണം എന്നും ഒരു ജീവനക്കാരൻ പറഞ്ഞു.കഴിഞ്ഞ…
Read Moreബിഎംടിസിയിൽ നിന്നും 921 ഇലക്ട്രിക് ബസുകളുടെ ഓർഡർ നേടി ടാറ്റ മോട്ടോർസ്
ബെംഗളൂരു: ബിഎംടിസിയിൽ നിന്ന് 921 ഇലക്‌ട്രിക് ബസുകളുടെ ഓർഡർ കമ്പനി നേടിയതായി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. കരാർ പ്രകാരം ടാറ്റ മോട്ടോഴ്‌സ് 12 വർഷത്തേക്ക് ഇലക്‌ട്രിക് ബസുകൾ വിതരണം ചെയ്യുകയും പരിപാലിക്കുകയും ചെയ്യും. സുസ്ഥിരവും സുഖപ്രദവുമായ യാത്രയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മികച്ച ഡിസൈനും മികച്ച ഇൻ-ക്ലാസ് സവിശേഷതകളും ഉൾക്കൊള്ളുന്ന തദ്ദേശീയമായി വികസിപ്പിച്ച ഒരു വാഹനമാണ് ടാറ്റ സ്റ്റാർബസ്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ യഥാക്രമം ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് 1,500 ഇലക്‌ട്രിക് ബസുകളും പശ്ചിമ ബംഗാൾ…
Read More