മൈസൂരു- ബെംഗളൂരു ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോകൾക്കും വിലക്ക്

ബെംഗളൂരു: നവീകരണം പൂർത്തിയാകുന്ന മൈസൂരു ബെംഗളൂരു ദേശീയപാതയിൽ ബൈക്കു കൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തിയേക്കും. മൈസൂരു എംപി പ്രതാപ് സിംഹയാണ് നിരോധനം നടപ്പിലാക്കണംമെന്ന് ആവശ്യം ഉന്നയിച്ചത്. നിരോധനം സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ദേശീയപാത വികസന അതോറിറ്റി (എൻഎച്എഐ) അറിയിച്ചു.  ഇരുചക്രവാഹനങ്ങളും ഓട്ടോകളും സർവീസ് റോഡിലൂടെ സഞ്ചരിക്കാം. നിലവിലെ 4 വരി പാത 10 വരിയായി വികസിപ്പിക്കുന്നതോടെ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് ഇരുചക്രവാഹംനങ്ങൾക്കും പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതെന്ന് പ്രതാപ് സിംഹ പറഞ്ഞു.  നിരോധനം നടപ്പിലാ ക്കുന്നതിനെതിരെ കോൺഗ്രസും ദളും രംഗത്തെത്തി.…

Read More

നഗരത്തിൽ ഇ-ബൈക്ക് ടാക്‌സി ഓടിക്കാൻ രണ്ട് സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിച്ചു

ബെംഗളൂരു: നഗര നിവാസികൾക്ക് അംഗീകൃത ഇലക്ട്രിക് ബൈക്ക് ടാക്സികൾ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ഉടൻ തന്നെ രണ്ട് കമ്പനികൾക്ക് ലൈസൻസ് നൽകാൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി തീരുമാനിച്ചു. ബ്ലൂ സ്മാർട്ട്, ബൗൺസ് എന്നീ രണ്ട് കമ്പനികളുടെ അപേക്ഷകൾ ആണ് ക്ലിയർ ചെയ്തിട്ടുള്ളത്. ഇവർക്കായുള്ള ലൈസൻസുകൾ ഉടൻ നൽകും. മൂന്നാമത്തെ കമ്പനിയുടെ ലൈസൻസ് അന്തിമ ഘട്ടത്തിലാണെന്ന്” ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്എൻ സിദ്ധരാമപ്പ പറഞ്ഞു . പൊതുഗതാഗതത്തിലെ യാത്രക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ലഭ്യമാക്കുക എന്ന കാഴ്ചപ്പാടോടെ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ‘ഇലക്‌ട്രിക് ബൈക്ക്…

Read More

ബിബിഎംപി മാലിന്യ ട്രക്ക് ഇടിച്ച് ബൈക്ക് യാത്രികർ മരിച്ചു

ബെംഗളൂരു: ബിബിഎംപിയുടെ കീഴിലുള്ള മാലിന്യ ട്രക്കിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികനും പിൻസീറ് യാത്രികനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദൊഡ്ഡബെലവംഗല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹുലികുണ്ടെ ഗേറ്റിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. അപകടം ശേഷം ട്രക്ക് ഡ്രൈവർ തന്റെ വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു, എന്നാൽ അപകടം കണ്ട മറ്റ് വാഹനയാത്രികർ ഡ്രൈവറെ 15 കിലോമീറ്ററോളം പിന്തുടരുകയും പിടികൂടുകയും ചെയ്തു. മൃതദേഹങ്ങൾ സ്ഥലത്തുനിന്ന് മാറ്റാൻ പോലീസിനെ അനുവദിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. മാലിന്യവാഹനങ്ങൾ വാഹനയാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഇവർ റോഡ് ഉപരോധിച്ചു. സ്ഥലം എം.എൽ.എ…

Read More

ബൈക്ക് മോഷണം 2 പേർ പിടിയിൽ

ബെംഗളൂരു: ടെസ്റ്റ് ഡ്രൈവിംഗിനായി കൊണ്ടു പോകുന്ന ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ 2 യുവാക്കൾ അറസ്റ്റിൽ. ഡി. ജെ ഹള്ളി സ്വദേശി യാസിൻ, സഹായി ഇമ്രാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.15 ലക്ഷം വിലമതിക്കുന്ന 19 വാഹനങ്ങൾ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ പരസ്യം നൽകുന്നവരെ ബന്ധപ്പെട്ടവരെ ടെസ്റ്റ് ഡ്രൈവിംഗ് നിടെ വണ്ടിയുമായി കടന്നു കളയുകയാണ് പ്രതികളുടെ പതിവ് രീതി.

Read More

മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: വാഹനാപകടത്തിൽ കൊട്ടാരക്കര സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. സദാനന്ദപുരം ഇഞ്ചക്കൽ കുന്നത്ത്പുത്തൻ വീട്ടിൽ എം ജോർജ്കുട്ടിയുടെയും സോണി ജോർജിൻറേയും മകൻ ജോയൽ ജോർജ് (18) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളേജിൽ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. കൂട്ടുകാരനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പിറകിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടമുണ്ടായത്.

Read More

ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവറിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു 

ബെംഗളൂരു: ബെംഗളൂരു-ഹൊസൂർ ദേശീയപാതയിലെ ഇലക്‌ട്രോണിക് സിറ്റി മേൽപ്പാലത്തിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി കോറേ നാഗരാജു (33) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഫ്ലൈ ഓവറിൻറെ ചരിവിലേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചുവെന്ന് പോലീസ് അറിയിച്ചു. ബി.ഐ.ടി.എൽ., ഇലക്‌ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

കാറിലും ബൈക്കിലും ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു

ബെംഗളൂരു: സൗന്ദട്ടി താലൂക്കിലെ യരഗട്ടി റോഡിലെ ഹലാക്കി-ബുഡിഗോപ്പ ക്രോസിൽ ഞായറാഴ്ച ലോറിയും കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന റായ്ബാഗ് താലൂക്കിലെ കുടച്ചി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹലകിയുടെ ഭാര്യ രുക്മിണി ഹലകി (48), ഇവരുടെ മകൾ അക്ഷത ഹലകി (22), കാർ ഡ്രൈവർ നിഖിൽ കദം (24) കൂടാതെ ഇരുചക്രവാഹനത്തിലെ പിന് സീറ്റ് യാത്രികൻ ഹനുമവ്വ ചിപ്പക്കട്ടി (68)എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികൻ ഗഡിഗെപ്പ…

Read More

ബൈക്ക് മോഷണ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബൈക്ക് മോഷണ സംഘത്തിലെ രണ്ട് പേരെ മടിവാളയിൽ നിന്ന് പോലീസ് പിടികൂടി. ഇവരിൽ നിന്നും 12 ലക്ഷം വിലമതിക്കുന്ന 16 ബൈക്കുകളാണ് പോലീസ് കണ്ടെടുത്തത്. വീടിനു മുന്നിൽ നിർത്തിയിടുന്ന ബൈക്കുകൾ ലോക്ക് പൊട്ടിച്ച് മോഷ്ടിക്കുകയാണ് ഇവരുടെ രീതി. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Read More

ഓടുന്ന ബൈക്കിലിരുന്ന് കുളി, ലൈസൻസ് റദ്ദാക്കി 

കൊച്ചി: ഓടുന്ന ബൈക്കിൽ ലൈവായി കുളിപ്പിക്കുന്ന റീൽസ് ചെയ്ത യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. ബൈക്ക് ഓടിക്കുന്ന യുവാവിനെ പിന്നിലിരുന്ന സുഹൃത്ത് കുളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് ഉടൻ നടപടി സ്വീകരിച്ചു. നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന തലക്കെട്ടോടെ ട്രോൾ വീഡിയോ പങ്കുവെച്ചാണ് ലൈസൻസ് റദ്ദാക്കിയ കാര്യം എംവിഡി അറിയിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെയാണ് രണ്ട് യുവാക്കൾ ബൈക്കിൽ ഇരിക്കുന്നത്. രണ്ടു പേർക്കുമിടയിൽ ബക്കറ്റ് വെച്ചാണ് പിന്നിലിരിക്കുന്നയാൾ മുൻപിലിരിക്കുന്നയാളെ സോപ്പ് തേച്ച് കുളിപ്പിക്കുന്നത്.

Read More

മൂന്ന് വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച 19 വയസ്സുകാരൻ പിടിയിൽ

bike-thieves robbery crime

ബെംഗളൂരു: 3 വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച 19 വയസ്സുകാരൻ അറസ്റ്റിൽ. ദാവനഗരെ ഹരിഹർ സ്വദേശി സയ്യിദ് സുഹൈലിനെയാണ് മൈക്കോലെ ഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് സുഹൈൽ മോഷ്ടിച്ച ബൈക്കുകളും കണ്ടെടുത്തതായി സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷെണർ പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങൾ ഗ്രാമങ്ങളിലെ കർഷകർക്കും മറ്റും കുറഞ്ഞ വിലയ്ക്കാണ് വിറ്റിരുന്നത്. വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന സുഹൈൽ സമൂഹമാധ്യമങ്ങളിൽ ബൈക്ക് അഭ്യാസ പ്രകടനങ്ങളുടെ വിഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരുന്നു. സുഹൈൽ മോഷ്ടിച്ചതിൽ 35 എണ്ണം…

Read More
Click Here to Follow Us