ബിബിഎംപി മാലിന്യ ട്രക്ക് ഇടിച്ച് ബൈക്ക് യാത്രികർ മരിച്ചു

ബെംഗളൂരു: ബിബിഎംപിയുടെ കീഴിലുള്ള മാലിന്യ ട്രക്കിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികനും പിൻസീറ് യാത്രികനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദൊഡ്ഡബെലവംഗല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹുലികുണ്ടെ ഗേറ്റിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.

അപകടം ശേഷം ട്രക്ക് ഡ്രൈവർ തന്റെ വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു, എന്നാൽ അപകടം കണ്ട മറ്റ് വാഹനയാത്രികർ ഡ്രൈവറെ 15 കിലോമീറ്ററോളം പിന്തുടരുകയും പിടികൂടുകയും ചെയ്തു. മൃതദേഹങ്ങൾ സ്ഥലത്തുനിന്ന് മാറ്റാൻ പോലീസിനെ അനുവദിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

മാലിന്യവാഹനങ്ങൾ വാഹനയാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഇവർ റോഡ് ഉപരോധിച്ചു. സ്ഥലം എം.എൽ.എ സന്ദർശിക്കണമെന്നും ചിഗുരനഹള്ളിയിൽ സ്ഥിതി ചെയ്യുന്ന എം.എസ്.ജി.പി വേസ്റ്റ് ടെക് പാർക്ക് അടച്ചുപൂട്ടണമെന്നും അവർ ആവശ്യപ്പെട്ടു.

നെലമംഗല താലൂക്കിലെ സോമ്പുരയ്ക്കടുത്ത് മരലുകുണ്ടെ സ്വദേശികളായ എം മഹേഷ് (35), ആർ മാരുതി (35) എന്നിവരാണ് മരിച്ചത്. NH207 ലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
[masterslider id="10"]

Related posts