പാരമ്പര്യത്തിന്റെ തലയെടുപ്പിൽ മുന്നിട്ടുനിൽക്കുന്ന റസൽ മാർക്കറ്റ് പഴമ വിട്ട് പുതുമയിലേക്ക്

ബെംഗളൂരു: നഗരത്തിന്റെ പാരമ്പര്യത്തനിമയിൽ ഇന്നും തലയെടുപ്പുള്ള പേരാണ് ശിവാജി നഗറിലെ റസൽമാർക്കറ്റ്. 1927 ൽ നിർമിച്ച മാർക്കറ്റ് അന്നത്തെ ബ്രിട്ടീഷ് മുൻസിപ്പിൽ കമ്മീഷണർ ആയിരുന്ന ടി.ബ്. റസലിന്റെ പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ഷോപ്പിംഗ് മാളുകളും വൻകിട സൂപ്പർമാർകെറ്റ് ചെയിനുകളും വരുന്നതിന് മുൻപ് പച്ച കയ്കളും പഴങ്ങളും മത്സ്യവും മാംസവും വാങ്ങാൻ നഗരവാസികൾ ആദ്യം ഓടിയെത്തിയിരുന്നത് റസൽമാർക്കറ്റിലേക്കാണ്. എന്നാൽ 2012 ലുൻഡ്യാ അഗ്നിബാധ പൂർണമായും മാർക്കറ്റിനെ വിഴുങ്ങി. എന്നാൽ മാസങ്ങൾക്കുള്ളിൽ വ്യാപാരികളുടെ നേതൃത്വത്തിൽ മാർക്കറ്റ് പുനർനിർമിച്ചത് നഗരത്തിന് വേറിട്ടൊരു കാഴ്ചയായി.

ഡിജിറ്റൽ യുഗത്തിൽ നഗരത്തിന്റെ വ്യാപാര രീതികളും ഒരുപാട് മാറി. ആ മാറ്റത്തിന്റെ വഴിയിലാണ് റസൽമാർക്കറ്റും.വര്ഷങ്ങളായിൽ അവഗണന നേരിടുന്ന മാർക്കറ്റിനെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള സ്മാർട്ട്‌സിറ്റി പദ്ധതി നവീകരണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. പാർക്കിങ് പ്ലാസ മാലിന്യ സംസ്കരണ പ്ലാന്റ് വിശ്രമ സൗകര്യം, എന്നിവയാണ് പദ്ധതിയുടെ ഭാഗങ്ങൾ.

കേരളത്തിൽ സീസോണിൽമാത്രം ലഭിക്കുന്ന പഴവര്ഗങ്ങള് എല്ലാ സമയത്തും കിട്ടുമെന്നതാണ് റസൽമാർക്കറ്റിന്റെ പ്രത്യേകത. യൂ എസ് ഓസ്ട്രേലിയ ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള മാമ്പഴം,ലിച്ചി, സ്ട്രോബെറി വിവിധതരം ബെറികൾ, പ്ലാമ്മുകളും എവിടെ നിന്നും ലഭിക്കും. റമസാൻ മാസങ്ങളിലും മറ്റാഘോഷ വേളകളിലും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമ്മാനമായി നല്കാൻ വിവിധതരം വിലകൂടിയ പഴങ്ങൾ വാങ്ങാൻ എത്തുന്നവർ റസൽമാർക്കറ്റിലെ പതിവ് കാഴ്ചയാണ്. മുളകൊണ്ട് നിർമിച്ച പ്രേത്യേക കൂടകളിൽ വര്ണക്കടലാസിൽ പാക്ക് ചെയ്താണ് പഴങ്ങൾ സമ്മാനമായി നൽകുന്നത്. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധികളിൽ നിന്നും പതുക്കെ കരകയറുന്നതിന്റെ ആശ്വാസത്തിലാണ് ഇവിടുത്തെ വ്യാപാരികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us