ബിരുദധാരികൾക്ക് 3000 ഡിപ്ലോമകാർക്ക് 1500, തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി കോൺഗ്രസ്‌

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ കുതിപ്പ് ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പാര്‍ട്ടിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘യുവ നിധി’ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ യുവ നിധി പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. യുവതീയുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനമെന്ന വന്‍ വാഗ്‍ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ഇതുപ്രകാരം തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികള്‍ക്ക് 1500 രൂപയും പ്രതിമാസം വേതനം നല്‍കും. അധികാരത്തിലെത്തിയാല്‍ രണ്ട് വര്‍ഷത്തേക്ക് വേതനമുണ്ടാകും. നേരത്തേ…

Read More

നടൻ സൽമാൻ ഖാന് വീണ്ടും ഭീഷണി, വസതിക്ക് പുറത്ത് വൻ സുരക്ഷ

മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ജയിലിലായ ഗുണ്ടാ സംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സമീപകാല അഭിമുഖത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഒരു ഇ-മെയിലാണ് നടന്റെ അസിസ്റ്റന്റിനെ മെയിലില്‍ ലഭിച്ചത്. സന്ദേശത്തില്‍ നടനെ കൊല്ലുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് ബിഷ്‌ണോയി അവകാശപ്പെടുന്നുണ്ട്. ഭീഷണി സന്ദേശത്തെക്കുറിച്ച്‌ പോലീസില്‍ പരാതിപ്പെട്ടത് നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്‍ക്കറാണ്. പരാതി ലഭിച്ചയുടന്‍ ഗുണ്ടാസംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയി, സഹായി ബ്രാര്‍, മെയില്‍ അയച്ച രോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ ബാന്ദ്ര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ…

Read More

ഐ.എ.എസ് ഉദ്യോഗസ്ഥക്കെതിരായ മാനനഷ്ടക്കേസ് എം. എൽഎ പിൻവലിച്ചു

ബെംഗളൂരു: ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ മുന്‍മന്ത്രിയും മൈസൂരു കെ.ആര്‍. നഗറിലെ ജെ.ഡി.എസ് എം.എല്‍.എയുമായ മഹേഷ് നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിച്ചു. മൈസൂരു ഡെപ്യൂട്ടി കമീഷണറായ കാലത്ത് രോഹിണി മഹേഷിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭൂമി കൈയേറ്റമടക്കമുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് മഹേഷ് 2022 സെപ്റ്റംബറില്‍ മാനനഷ്ടക്കേസ് നല്‍കിയത്. സിന്ദൂരി തന്നോട് ക്ഷമ ചോദിച്ചതോടെയാണ് ശനിയാഴ്ച കേസ് പിന്‍വലിച്ചതെന്ന് മഹേഷ് പറഞ്ഞു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലം മഹേഷ് സിന്ദൂരിക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപയും രോഹിണി സിന്ദൂരിയും തമ്മിലുള്ള രൂക്ഷമായ…

Read More

പ്രധാന മന്ത്രിയ്ക്ക് കത്തയച്ച വിദ്യാർത്ഥി സി.ബി.ഐ കസ്റ്റഡിയിൽ 

ചെന്നൈ: തഞ്ചാവൂരില്‍ പ്രധാനമന്ത്രിക്ക് ഇ- മെയില്‍ അയച്ച ഗവേഷക വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നെത്തിയ 11 അംഗ സി.ബി.ഐ സംഘം തഞ്ചാവൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയില്‍ ജൈവകൃഷിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ വിക്ടര്‍ ജെയിംസ് രാജയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിക്കയച്ച കത്തിലെ ഉള്ളടക്കം സി.ബി.ഐ കേന്ദ്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read More

‘ജനം വൈബ്സ് ബെംഗളൂരു 2023’ അടുത്ത മാസം 

ബെംഗളൂരു: മലയാളം ചാനല്‍ ചരിത്രത്തില്‍ ആദ്യമായി നഗരത്തില്‍ കലാമേള സംഘടിപ്പിക്കാനൊരുങ്ങി ജനം ടിവി. ‘ജനം വൈബ്‌സ് ബെംഗളൂരു 2023’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 23ന് മല്ലേശ്വരം ചൗദയ്യ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചാനല്‍ ഷോയുടെ ടീസര്‍ പ്രശസ്ത സിനിമ താരം ഭരത് സുരേഷ് ഗോപിയും സിനിമാ താരവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ജനം ടിവി സിഇഒ ഗിരീഷ് കുമാര്‍, പ്രോഗ്രാം ഹെഡ് തിരൂര്‍ രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Read More

ഇന്ന് നിരത്തിൽ ഇറങ്ങാതിരുന്നത് 2 ലക്ഷത്തിലധികം ഓട്ടോകൾ

ബെംഗളൂരു: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്കെതിരെ ഓട്ടോ ഡ്രൈവര്‍മാര്‍ ഏകദിന പണിമുടക്ക് നടത്തുന്നതിനാല്‍ ഇന്ന് നിരത്തിൽ ഇറങ്ങാതിരുന്നത് രണ്ട് ലക്ഷത്തിലധികം ഓട്ടോറിക്ഷകള്‍. ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിലേക്ക് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മാര്‍ച്ച്‌ നടത്തി. ഇരുപതോളം ഓട്ടോ യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

Read More

പ്രണയത്തെ എതിർത്തു, സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കിയ പ്രതികൾ വർഷങ്ങൾക്ക് ശേഷം പിടിയിൽ

ബെംഗളൂരു: പ്രണയം എതിര്‍ത്തതിനെ തുടർന്ന് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതികളെ പോലീസ് പിടികൂടി. വിജയപുര സ്വദേശിനി ഭാഗ്യശ്രീ, പങ്കാളി ശിവപുത്രന്‍ എന്നിവരാണ് അറസ്റ്റിലായത്. സഹോദരന്‍ ലിംഗരാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. 2015-ലാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇയാളുടെ ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയത്. തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്. അറവുശാല, തടാകം എന്നിവിടങ്ങളില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ ലഭിച്ചത്. ഭാഗ്യശ്രീയും ശിവപുത്രനും കോളേജ് പഠനകാലം…

Read More

ഓൾഡ് മൈസൂരുവിനെ ലക്ഷ്യമിട്ട് ബിജെപി

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഓള്‍ഡ് മൈസൂരു മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി ബിജെപി നേതൃത്വം. അധികാരത്തുടര്‍ച്ചയ്ക്ക് ഓള്‍ഡ് മൈസൂരുവില്‍ മികച്ച വിജയം അനിവാര്യമാണെന്ന വിലയിരുത്തലിലാണു ബിജെപി നേതൃത്വം. വൊക്കലിഗ സ്വാധീനമേഖലയായ ഓള്‍ഡ് മൈസൂരു മേഖലയില്‍ ദശകങ്ങളായിട്ടും വേരുറപ്പിക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടില്ല. ജെഡി-എസ്, കോണ്‍ഗ്രസ് കക്ഷികളാണ് ഇവിടെ പ്രബലം. രാമനഗര, മണ്ഡ്യ, മൈസൂരു, ചാമരാജ്നഗര്‍, കുടക്, കോലാര്‍, തുമകുരു, ഹാസന്‍ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഓള്‍ഡ് മൈസൂരു മേഖല. ജെഡി-എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമിയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ഓള്‍ഡ്…

Read More

നാളെ നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പണിമുടക്ക്

ബെംഗളൂരു: നഗരത്തില്‍ വര്‍ധിക്കുന്ന അനധികൃത ബൈക്ക് ടാക്സി സര്‍വീസുകള്‍ തങ്ങളുടെ ഉപജീവനം തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച്‌ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തും. ബൈക്ക് ടാക്സി സര്‍വീസുകള്‍ വന്നതോടെ ഉപജീവന മാര്‍ഗമാണ് ഇല്ലാതായതെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ പലതവണ അഭ്യര്‍ഥിച്ചെങ്കിലും യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു. ബൈക്ക് സര്‍വീസുകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത് മുതല്‍ ബെംഗളൂരു നഗരത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ബൈക്ക് സര്‍വീസ് നടത്തുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഭീഷണിയായി വരുന്ന അനധികൃത ബൈക്ക് സര്‍വീസുകള്‍…

Read More

നടൻ ധനുഷും നടി മീനയും വിവാഹിതരാവുന്നു

കഴിഞ്ഞ വര്‍ഷമാണ് തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും അവരുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞെങ്കിലും ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ബന്ധം അവസാനിപ്പിച്ച്‌ രണ്ട് വീടുകളിലായി മാറി താമസിക്കുകയാണെന്നാണ് വിവരം. എന്നാല്‍ വിവാഹമോചനത്തിന് പിന്നാലെ നിരവധി കഥകളാണ് താരത്തെക്കുറിച്ച് പുറത്ത് വരുന്നത്. അതില്‍ പ്രധാനമായും നടി മീനയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കഥകള്‍ വന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തിലാണ് പ്രചരണം. വിഷയത്തില്‍ നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടത്തിയ വെളിപ്പെടുത്തുകളാണ്…

Read More