ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റായി ബെംഗളൂരു മലയാളിയായ അനിൽ പാപ്പച്ചൻ സ്ഥാനമേറ്റു. എറണാകുളം സ്വദേശിയായ അനിൽ പാപ്പച്ചൻ യുഎൻഎ കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖമാണ്. ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്‍ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തിരുന്നു. സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ…
Read MoreTag: bengaluru
പുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തേക്ക് റെയിൽ മാർഗം എത്തിയത് 60 ലക്ഷത്തിന്റെ കഞ്ചാവ്
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുമ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതിനെതിരെ സംസ്ഥാന റെയിൽവേ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ അഞ്ച് കേസുകളിൽ നിന്നായി 7 പ്രതികളെ അറസ്റ്റ് ചെയ്തു. നിത്യനാട് ദാസ് (37), നികേഷ് റാണ (23), ജലന്ധർ കൻഹർ (18), ബൈകുന്ത കൻഹാർ (20), സാഗർ കൻഹാർ (19), ത്രിപുര സ്വദേശി രാജേഷ് ദാസ് (25), ബിഹാർ സ്വദേശി അമർജിത് കുമാർ (23) എന്നിവരാണ് അറസ്റ്റിലായത്. 60 ലക്ഷം രൂപ വിലമതിക്കുന്ന 60.965 കിലോ കഞ്ചാവാണ് പിടിയിലായവരിൽ നിന്ന് പിടികൂടിയത്. ഡിസംബർ 22…
Read Moreഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ വ്യത്യാസമുണ്ട്; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് മൃദു ഹിന്ദുത്വയും തീവ്ര ഹിന്ദുത്വയും? ഹിന്ദുത്വ എപ്പോഴും ഹിന്ദുത്വയാണ്. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുത്വയും ഹിന്ദുവും വ്യതസ്തമാണ്. ഞങ്ങളും രാമനെ ആരാധിക്കുന്നില്ലേ? ബിജെപി മാത്രമാണോ ആരാധിക്കുന്നത്? ഞങ്ങളും രാമക്ഷേത്രങ്ങൾ നിർമിച്ചിട്ടില്ലേ? ഞങ്ങളും രാം ബജന പാടാറില്ലേ? -സിദ്ധരാമയ്യ പറഞ്ഞു. ‘ഡിസംബർ അവസാനവാരം ആളുകൾ ഭജനകൾ പാടാറുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ ആ പാരമ്പര്യത്തിൽ ഞാനും പങ്കുചേരുമായിരുന്നു. മറ്റു ഗ്രാമങ്ങളിലും ഇപ്രകാരം നടക്കാറുണ്ട്. ഞങ്ങളും…
Read Moreഅവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോയി; സെൽഫി എടുക്കുന്നതിനിടെ 100 അടി താഴ്ചയിലേക്ക് വീണ് ബെംഗളൂരുവിലെ വിദ്യാർത്ഥിക്ക് പരിക്ക്
ബെംഗളൂരു: മലപ്പുറം കരുവാരക്കുണ്ട് വട്ടമല വ്യൂ പോയിന്‍റിൽ ഫോട്ടോ എടുക്കുന്നതിനിടെ താഴ്ചയിലേക്കുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കരുവാരക്കുണ്ട് മുരിക്കാട്ട് ഷിജു തോമസിന്റെ മകൻ മെൽവിൻ ടോം ഷിജു (20) വിനാണ് പരിക്കേറ്റത്. ബെംഗളൂരുവിൽ നഴ്സിങ് രണ്ടാംവർഷ വിദ്യാർഥിയായ മെൽവിൻ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോയതാണ്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് മെൽവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്. മെൽവിന്റെ നിലവിളി കേട്ട രണ്ടുപേരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടം. അംഗീകൃത വിനോദസഞ്ചാരകേന്ദ്രം അല്ലാത്തതിനാലും ആന, കടുവ തുടങ്ങിയ വന്യജീവി ഭീഷണിയുള്ളതിനാലും വൈകുന്നേരങ്ങളിൽ അധികമാരും…
Read Moreവിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ. ഗുരുതരമായ കുറ്റം ചുമത്തി സ്‌കൂൾ അധ്യാപകനെ കമാരിപ്പേട്ട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23നായിരുന്നു സംഭവം. കുട്ടികളെ ഉച്ചഭക്ഷണം കഴിക്കാൻ വിട്ടപ്പോൾ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്‌കൂൾ മുറിയിൽ വെച്ചാണ് പ്രതിയായ അധ്യാപകൻ 11 വയസ്സുകാരിയെ പീഡിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ കൈകളിലും കാലുകളിലും സ്പർശിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreഡ്യൂട്ടിക്കിടെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു
ബെംഗളൂരു: അധ്യാപകൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു സിന്ധനൂർ താലൂക്കിലെ ഗദ്രതഗി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകൻ സുരേഷ് ജാദർ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സ്‌കൂളിൽ പതിവുപോലെ ജോലി ചെയ്യുന്നതിനിടെയാണ് സുരേഷ് ജാദർ ഓഫീസിലെ കസേരയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹ അധ്യാപകർ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരിച്ചു. ഫീൽഡ് എഡ്യൂക്കേഷൻ ഓഫീസർ സോമശേഖര ഗൗഡ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം സിന്ധനൂർ നഗരത്തിലെ പൊതു ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. യഥാർത്ഥത്തിൽ റാണെബന്നൂർ താലൂക്കിൽ നിന്നുള്ള സുരേഷ് ജാദർ കഴിഞ്ഞ 3…
Read Moreമലയാളി പെൺകുട്ടിയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍
ബെംഗളൂരു: വിസ വാഗ്ദാനം ചെയ്ത് വയനാട് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി മോസസിനെയാണ് ബെംഗളൂരുവില്‍ നിന്ന് വയനാട് പോലീസ് പിടികൂടിയത്. ഒരു വെബ്സൈറ്റില്‍ പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ ചോര്‍ത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് വയനാട് എസ്പി പറഞ്ഞു. കാനഡയിലേക്കുള്ള ജോബ് വിസ നൽകാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍കുട്ടി മെഡിക്കല്‍ കോഡിങ് ജോലിക്കുവേണ്ടി വിവിധ സൈറ്റുകളില്‍ അപേക്ഷ നല്‍കിയിരുന്നു. കാനഡ വിസ ഏജന്‍സി എന്ന് പരിചയപ്പെടുത്തി വാട്‌സാപ്പും ഇ-മെയിലും വഴിയുമാണ്…
Read Moreപെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു
ബെംഗളൂരു: ബെല്ലാരി നഗരത്തിലെ മോത്തി സർക്കിളിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു. റാഫിയാ ബീഗം (26) ആണ് മരിച്ചത്. മറ്റൊരു സ്ത്രീയായ സബീനയുടെ കാലിൽ പെട്രോൾ ടാങ്കർ ഇടിച്ച് ചതഞ്ഞു. പരിക്കേറ്റയാളെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബെല്ലാരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreകോൺഗ്രസ് നേതാവിന്റെ മകൻ അതിദാരുണമായി കൊല്ലപ്പെട്ടു
ബെംഗളൂരു: ആലന്ദ താലൂക്കിൽ കോൺഗ്രസ് നേതാവിന്റെ മകൻ അതിദാരുണമായി കൊല്ലപ്പെട്ടു. ആലണ്ട് എംഎൽഎ ബിആർ പാട്ടീലിന്റെ അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവ് ബസവരാജ് ചൗളിന്റെ മകനുമായ ചന്ദ്രശേഖർ ചൗൾ (21) ആണ് കൊല്ലപ്പെട്ടത്. അലന്ദ ടൗണിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. സുഹൃത്താണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ചന്ദ്രശേഖർ തന്റെ സുഹൃത്ത് മിലനൊപ്പം ആലണ്ട് ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള ജിഡഗയ്ക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് പാർട്ടിക്ക് പോയിരുന്നു. ഈ സമയം ഇരുവരും മദ്യപിച്ച് മടങ്ങിപ്പോകുന്നതിനിടെ എന്തോ കാര്യത്തിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി.…
Read Moreബെംഗളൂരു-കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ഉടൻ
ബെംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 16 മുതലാണ് സർവീസ് ആരംഭിക്കുക. ബംഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു പുറപ്പെടുന്ന വിമാനം 7.45നു കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടു നിന്ന് 8.15നു പുറപ്പെട്ട് 9.15നു ബംഗളൂരുവിലെത്തും. പുതിയ സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോടു നിന്ന് മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ, ജയ്പുർ, പുനെ, വാരാണസി, തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ സ്റ്റോപ്പ് സർവീസുകൾ ലഭ്യമാകും. കോഴിക്കോടിനു പുറമെ കൊച്ചിയിൽ നിന്നു ആഴ്ചയിൽ 90, തിരുവനന്തപുരത്തു…
Read More