ബെംഗളൂരുവിൽ കനത്ത മഴ; മൈസൂരു എക്സ്പ്രസ്സ്‌ വേ യാത്രക്കാർക്ക് ജാഗ്രത നിർദേശം 

ബെംഗളൂരു: നഗരത്തില്‍ ശക്തമയ മഴയെ തുടർന്ന് ജാഗ്രത നിർദേശം. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ മഴ തുടരുന്നതിനാലും മൈസുരു- കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാല്‍ വേഗതയില്‍ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അര്‍ബന്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അംഗനവാടി, പ്രൈമറി, ഹൈസ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. കോളേജുകള്‍ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും…

Read More

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങൾ: ബെംഗളൂരു മുന്നിൽ, മുംബൈ രണ്ടാമത്

ബെംഗളൂരു: ഏറ്റവും പുതിയ ട്രാഫിക് ക്വാളിറ്റി ഇൻഡക്‌സ് (TQI) പ്രകാരം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരമായി നഗരം അംഗീകരിക്കപ്പെട്ടു. നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് നഗരത്തെ വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ്. 800 മുതൽ 1,000 വരെ സ്‌കോറുകൾ വരുന്ന “കനത്ത തിരക്ക്” വിഭാഗത്തിൽ ഉൾപ്പെട്ട് ബെംഗളൂരു ഏറ്റവും ഉയർന്ന സ്‌കോർ ആണ് നേടിയത്. റിപ്പോർട്ട് പ്രകാരം, 787 സ്‌കോറുമായി ഏറ്റവും കൂടുതൽ തിരക്കുള്ള നഗരമായി മുംബൈ രണ്ടാം സ്ഥാനത്താണ് ഉള്ളത്. അതേസമയം ഡൽഹിയും ഹൈദരാബാദും യഥാക്രമം 747, 718 സ്‌കോറുകളുമായി തൊട്ട് പിന്നിലുണ്ട്. എംപ്ലോയീസ് കമ്മ്യൂട്ട് സൊല്യൂഷൻസ്…

Read More

നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്. കൂടുതൽ കോളേജുകളുണ്ടാകാൻ സാധ്യതയുണ്ട്. ഇതിൽ വ്യക്തത വന്നിട്ടില്ല. ഈ കോളേജുകളിലേക്ക് പോലീസും ബോംബ് നിർവ്വീര്യമാക്കുന്ന സംഘങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. കാമ്പസ്സുകളിലെമ്പാടും വിശദമായ പരിശോധനകൾ നടത്തി വരികയാണ്. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കോളേജുകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ബസവനഗുഡിയിലെ വിശ്വേശ്വരപുരയിലാണ് ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളേജ് പ്രവർത്തിക്കുന്നത്. ബിഎംഎസ് കോളേജ് ഓഫ് എൻജിനീയറിങ് പ്രവർത്തിക്കുന്നത്…

Read More

മലയാളിയായ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

death

ബെംഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.\ മൈസൂരു ചാർക്കോസ് കോളേജ് ഓഫ് നഴ്സിങിലെ രണ്ടാം വർഷ  വിദ്യാർഥിനിയാണ്. മലപ്പുറം തീണ്ടേക്കാട് മേലെവട്ടശ്ശേരി പ്രകാശൻ്റെ മകൾ രുദ്ര(20)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രുദ്ര ക്ലാസിൽ ഹാജരായിരുന്നില്ല. വിദ്യാർതിഥികൾ ക്ലാസ് വിട്ട് തിരിച്ചെത്തിയപ്പോഴാണ് രുദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ് വൈകുന്നേരം വീട്ടിലെത്തിച്ചു. അമ്മ: കനകമണി (ബിന്ദു). സഹോദരങ്ങൾ: ആര്യ, കൃഷ്ണ, കൃപ

Read More

ബിൽ അടക്കാൻ ഉണ്ടോ ? വേഗമായിക്കോളൂ നാളെ മുതൽ ഈ ദിവസം വരെ ബെസ്കോമിന്റെ ഓൺലൈൻ സേവനം തടസപ്പെടും

ബെംഗളൂരു: ബെസ്കോമിന്റെ ഓൺലൈൻ സേവനങ്ങൾ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് തടസപ്പെടും. ഉപഭോക്തൃ പോർട്ടലുകളും സ്റ്റോർ ഇടപാടുകളും ഒക്ടോബർ 4ന് രാത്രി 9 മുതൽ ഒക്ടോബർ 7ന് രാവിലെ 6 വരെ ലഭ്യമാകില്ല. ഒക്ടോബർ 4 ന് രാത്രി 9 മുതൽ 5ന് രാവിലെ 11 വരെ ഓൺലൈൻ ബിൽ പേയ്‌മെൻ്റ് സേവനങ്ങൾ ലഭ്യമാകില്ല. ഐപിഡിഎസ് ഐടി ഫേസ്-2 പദ്ധതിയുടെ ഭാഗമായി ആർഎപിഡിആർപി (റിസ്ട്രക്ചർഡ് ആക്സിലറേറ്റഡ് പവർ ഡെവലപ്‌മെൻ്റ് ആൻഡ് റിഫോംസ് പ്രോഗ്രാം) ഐടി ആപ്ലിക്കേഷനുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ബെസ്കോം ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസ്; രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ അനുമതിതേടി ലോകായുക്ത

ബെംഗളൂരു : കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്ന സംഭവത്തിൽ രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ലോകായുക്ത അനുമതി തേടി. ലോകായുക്ത പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഇതുസംബന്ധിച്ച് എ.ഡി.ജി.പി. അലോക് മോഹന് കത്തയച്ചു. ഗവർണറുടെ ഓഫീസിലേക്കയച്ച കുമാരസ്വാമിയുടെ പേരിലുള്ള കേസ് ഫയലിലെ വിവരങ്ങൾ ചോർന്നതിലാണ് അന്വേഷണം. കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടി ലോകായുക്ത ഗവർണർക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നേരത്തേ മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടിയിരുന്നു. ‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനുപിന്നാലെയായിരുന്നു മന്ത്രിസഭ ഇക്കാര്യം…

Read More

പതിനേഴുകാരിയെ ബെംഗളൂരുവിലെത്തിച്ച്‌ കാമുകനും സുഹൃത്തും പീഡിപ്പിച്ചതായി പരാതി 

ബെംഗളൂരു: കാമുകനെ തേടി വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ടുപേര്‍ പിടിയില്‍. ചെന്നൈ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ബെംഗളൂരുവിലെത്തിച്ച്‌ സുഹൃത്തും പീഡിപ്പിച്ചെന്നാണ് പരാതി. തമിഴ്‌നാട് പോലീസ് എത്തിയാണ് ബെംഗളുരുവില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ചത്. ഞായറാഴ്ചയാണ് തിരുവണ്ണാമലൈയില്‍ താമസിക്കുന്ന മുംബൈ സ്വദേശി വിഘ്‌നേഷിനെ കാണാനായി പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. ഫെയ്‌സബുക്ക് വഴിയായിരുന്നു ഇരുവരുടേയും പരിചയം. വീട്ടില്‍ നിന്നും രാത്രിയില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ രാധാകൃഷ്ണനാണ് ആദ്യം പീഡിപ്പിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചായിരുന്നു പീഡനം. ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി…

Read More

ബെംഗളൂരുവില്‍ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: മലയാളി യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകള്‍ അശ്വതി (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്.

Read More

പത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ

ബെംഗളൂരു : ബെലഗാവിയിൽ 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ. നിപ്പനി സ്വദേശി ആസിഫ് ഭഗ്‌വാൻ (50) ആണ് അറസ്റ്റിലായത്. കൂട്ടിയെ ചോക്ലേറ്റ് വാങ്ങാൻ പണം തരാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.

Read More

പ്രീമിയം ബ്രാൻഡ് മദ്യത്തിന് 25% വരെ വില കുറയും 

BAR LIQUIR DRINK BAR

ബെംഗളൂരു: സംസ്ഥാനത്ത് പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 15-25% വരെ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി നികുതി സ്ലാബ് 18 ൽ നിന്ന് 16 ആയി കുറയ്ക്കും. കഴിഞ്ഞ വർഷം മദ്യവില വർധിപ്പിച്ചത് ഭീമമായ വരുമാനനഷ്ടത്തിന് കാരണമായ സാഹചര്യത്തിലാണ് നടപടി. വർദ്ധന സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ പുറത്തുവരും. അധികാര മേറ്റതിന് പിന്നാലെ 2023 ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ അവതരിപ്പിച്ച ബജറ്റിലാണ് മദ്യത്തിനുള്ള നികുതി വർധിപ്പിച്ചത്. ഇതോടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില ഉയർന്നു. ഇത് അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ മദ്യവിൽപന കുറയാൻ…

Read More
Click Here to Follow Us