ബെംഗളൂരു :കുടിശ്ശിക ബില്ലുകൾ ജൂൺ 29നുള്ളിൽ മാറിക്കിട്ടിയില്ലെങ്കിൽ ഏറ്റെടുത്ത എല്ലാ നിർമാണ പ്രവൃത്തികളും നിർത്തിവെക്കുമെന്ന് ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) കരാറുകാരുടെ സംഘടന മുന്നറിയിപ്പ് നൽകി. ബി.ജെ.പി സർക്കാറിന്റെ കാലത്തുള്ള പ്രവൃത്തികൾ നിർത്തിവെക്കാനും ബില്ലുകൾ മാറിനൽകരുതെന്നും കോൺഗ്രസ് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എല്ലാ പ്രവൃത്തികളും നിർത്തിവെക്കുമെന്ന് കരാറുകാർ മുന്നറിയിപ്പ് നൽകിയത്. ഇതുസംബന്ധിച്ച് സംഘടന ബി.ബി.എം.പി കമീഷണർക്കും ജോയന്റ് കമീഷണർക്കും കത്ത് നൽകി. 2500 കോടിയുടെ ബിൽ മാറാനുണ്ടെന്നും 2021 മേയ് മാസത്തിനുശേഷം പണം കിട്ടിയില്ലെന്നുമാണ് പരാതി.
Read MoreTag: bbmp
ബിബിഎംപി തെരഞ്ഞെടുപ്പ് നവംബറിൽ
ബെംഗളൂരു: ബിബിഎംപി തെരഞ്ഞെടുപ്പു വരുന്ന നവംബറിൽ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി. നിലവിലുള്ള 198 വാർഡുകളുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപി സർക്കാർ നടത്തിയ വാർഡ് വിഭജനം അശാസ്ത്രീയമാണ്, അതിനാൽ ഇത് പുനർ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പു വൈകുന്നതിനെ സംബന്ധിച്ച ഹർജി ജൂലൈ നാലിനു കോടതി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഡി.കെ ശിവകുമാർ എത്താൻ വൈകി ബി.ബി.എം.പി. യോഗത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ. മാർ ഇറങ്ങിപ്പോയി
ബെംഗളൂരു : ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് ബി.ബി.എം.പി. യോഗത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ. മാർ ഇറങ്ങിപ്പോയി. മഴ മുന്നൊരുക്കവും തിരഞ്ഞെടുപ്പും ചർച്ചചെയ്യാനാണ് യോഗംവിളിച്ചത്. മുൻ മന്ത്രിമാരായ സി.എൻ. അശ്വത് നാരായൺ, എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ്, മുനിരത്‌ന, യെലഹങ്ക എം.എൽ.എ. എസ്. ആർ. വിശ്വനാഥ് എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. മന്ത്രി സമീർ അഹമ്മദ് ഖാൻ എം.എൽ.എ. മാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതേസമയം നഗരത്തിൽ നിന്നുള്ള എം.പി. മാരായ പി.സി. മോഹൻ, തേജസ്വി സൂര്യ, രവി സുബ്രഹ്മണ്യ, സി.കെ.…
Read Moreബിബിഎംപി തെരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ
ബെംഗളൂരു : ബിബിഎംപി തിരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതിനായി തയ്യാറെടുക്കാൻ ബിബിഎംപിയിലെ മുൻ അംഗങ്ങളോട് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചു. ബിബിഎംപി മുൻ മേയറുമായും മുൻ നേതാക്കളുമായും ഭരണകക്ഷി അംഗങ്ങളുമായും ചർച്ച നടത്തിയ ശേഷമാണ് ബിബിഎംപി തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറായത്. നിയമപ്രശ്‌നം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന വാർഡ് പുനർവിഭജനം പര്യാപ്തമല്ലെന്ന് മുൻ അംഗങ്ങൾ പറഞ്ഞു. 198 വാർഡുകൾ 243 വാർഡുകളായി പുനർവിഭജിച്ചു.…
Read Moreകഴിഞ്ഞ വർഷങ്ങളിലെ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഡികെഎസ്
ബെംഗളൂരു : നഗരത്തിലെ കോർപ്പറേഷനിൽ കഴിഞ്ഞ മൂന്നു വർഷം നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബി.ബി.എം.പി. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. പദ്ധതികളുടെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കാത്ത പദ്ധതികൾ നിർത്തിവെക്കാനും നിർദേശമുണ്ട്. നേരത്തേ ബില്ലുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയ കമ്പനികളുടെപട്ടിക സമർപ്പിക്കാനും ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ബെംഗളൂരു വികസനവകുപ്പിന്റെ ചുമതകൂടിയുള്ള ഉപമുഖ്യമന്ത്രി ഉന്നയിച്ചത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഉദ്യോഗസ്ഥ ഭരണമാണ് കോർപ്പറേഷനിൽ നടക്കുന്നത്. നഗരത്തിലെ വികസനപദ്ധതികൾ…
Read Moreഅടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയുമായി ബിബിഎംപി
ബെംഗളൂരു: നഗരത്തിലെ 18 അടിപ്പാതകളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നനുള്ള അടിയന്തര നടപടികളുമായി ബിബിഎംപി. ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന്റെ നേതൃത്വത്തിൽ അടിപ്പാതകൾ സന്ദർശിച്ചു . കനത്ത മഴയിൽ അടിപ്പാതകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കാൻ ട്രാഫിക് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ മഹാലക്ഷ്മി ലേഔട്ടിലെ വീടുകളിൽ ചെളി നിറഞ്ഞതിനെ തുടർന്ന് ജനം ദുരിതത്തിൽ ആണ്. മഴവെള്ളക്കനാൽ നിറഞ്ഞാണ് മലിനജലം വീടുകളിലേക്ക് ഇരച്ചു കയറിയത്. ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വ്യാപകമായി നശിച്ചു.വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. ഭൂഗർഭടാങ്കുകളിലും വെള്ളം കയറിയതോടെ പ്രാഥമിക കാര്യങ്ങൾക്ക് പോലും…
Read Moreഭിന്നശേഷിക്കാരെ പോളിംഗ് ബൂത്തിൽ എത്തിക്കാൻ വെബ്‌ടാക്‌സികൾ
ബെംഗളൂരു: നഗരപരിധിയിൽ താമസിക്കുന്ന ഭിന്നശേഷിക്കാരായവോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കാൻ വെബ് ടാക്സികളുമായി കൈ കോർത്ത് ബിബിഎംപി. ഊബർ, ഒല ഉൾപ്പെടെയുള്ള കമ്പനികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പോളിംഗ് ബൂത്തുകളിൽ 4000 വീൽ ചെയറുകൾ ക്രമീകരിക്കുമെന്നും ബിബിഎംപി ചീഫ് കമ്മീഷ്ണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
Read More69 തടാകങ്ങൾക്ക് 67 കോടിയുടെ പദ്ധതിയുമായി ബിബിഎംപി
ബെംഗളൂരു: നഗരത്തിലെ 69 തടാകങ്ങൾ ശുദ്ധീകരിച്ച് പുതുജീവൻ നൽകാൻ 67 കോടിയുടെ പദ്ധതിയുമായി ബിബിഎംപി. വേനലിൽ തടാകങ്ങളിൽ നിന്നും മലിന ജലം ടാങ്കറിൽ വീട്ടിൽ എത്തിയതിന് നഗരവാസികൾ പരാതി നൽകിയിരുന്നു. തുടർന്നാണ് ബിബിഎംപി യുടെ നടപടി. വെള്ളം അകത്തേക്കും പുറത്തേക്കും ഒഴുകുന്നതിനുള്ള മാർഗങ്ങളും ഇതിന്റെ ഭാഗമായി നടത്തും. ചിക്കബേഗൂർ, ബെല്ലാഹള്ളി, ശ്രീനിവാസപുര ഉൾപ്പെടെയുള്ള തടാകങ്ങൾ ആണ് നവീകരിക്കുന്നത്.
Read Moreനഗരത്തിലെ പച്ചപ്പ് മെച്ചപ്പെടുത്താനുള്ള ബിബിഎംപിയുടെ താൽപ്പര്യം തൈകൾ നട്ടുപിടിപ്പിക്കുന്നത് വരെ മാത്രമെന്ന് ആരോപണം
ബെംഗളൂരു: നഗരത്തിൽ ഓരോ വർഷവും ലക്ഷക്കണക്കിന് തൈകൾ നട്ടുപിടിപ്പിക്കുമെന്ന് ബിബിഎംപി അവകാശപ്പെടുന്നുണ്ടെങ്കിലും അവ പരിപാലിക്കുന്നതിൽ പൗരസമിതി പരാജയപ്പെട്ടുവെന്നും അവയിൽ പലതും ഉണങ്ങി നശിക്കുന്നതായും പരിസ്ഥിതി, തടാക പ്രവർത്തകർ ആരോപിച്ചു. ഉദാഹരണത്തിന്, ദൊഡ്ഡകല്ലസന്ദ്ര തടാകത്തിൽ, ഒരു വർഷം മുമ്പ് നട്ടുപിടിപ്പിച്ച തൈകളിൽ 20% എങ്കിലും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഉണങ്ങിപ്പോയതായി അവർ ആരോപിച്ചു. ഈ വിഷയം പലതവണ ഉന്നയിച്ചിട്ടുണ്ട് എന്നും ഫെബ്രുവരിയിൽ താപനില ഉയരാൻ തുടങ്ങിയപ്പോൾ വിവരം ബിബിഎംപി അധികൃതരെ അറിയിച്ചു. എന്നിരുന്നാലും, അവർ കുറച്ച് വാട്ടർ ടാങ്കറുകൾ അയച്ചപ്പോഴേക്കും 15-20% തൈകൾ ഉണങ്ങിപ്പോയതായും ദൊഡ്ഡകല്ലസന്ദ്ര…
Read Moreമാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് വാഹനങ്ങൾ കയറി മരിച്ചു
ബെംഗളൂരു : മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വാഹനങ്ങള്‍ കയറി മരിച്ചു. കുഞ്ഞിനെ ആരോ പ്ലാസ്‌റ്റിക് കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന കുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു. ബിബിഎംപിയുടെ ലോറി മാലിന്യം ശേഖരിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുട്ടയിലെ മാലിന്യം ലോറിയിലേക്ക് ബന്ധപ്പെട്ടവര്‍ മാറ്റിയിരുന്നു. തുടര്‍ന്നുള്ള ലോറിയുടെ യാത്രയ്ക്കിടെ കുട്ടിയെ പൊതിഞ്ഞിരുന്ന പ്ലാസ്‌റ്റിക് കവര്‍ അമൃതഹള്ളി പമ്പാ ലേഔട്ടില്‍വച്ച് റോഡിലേക്ക് വീണു. കുട്ടിയുണ്ടെന്നറിയാതെ, ലോറിയുടെ പുറകിലുണ്ടായിരുന്ന വാഹനങ്ങള്‍ കവറിന് മുകളിലൂടെ പാഞ്ഞുകയറി. ഇതാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവം…
Read More