ഗതാഗത കുരുക്കും വെള്ളക്കെട്ടും, പരിഹാരവുമായി ബിബിഎംപി ബജറ്റ്

ബെംഗളൂരു: ഗതാഗത കുരുക്കും വെള്ളക്കെട്ടും തുടങ്ങി നിരവധി പ്രതിസന്ധി നേരിടുന്ന മഹാനഗരത്തിന്റെ പ്രതിഛായ മാറ്റുന്നതിനായി വികസന പദ്ധതിയുമായി ബിബിഎംപി. 11163 കോടി രൂപയുടെ ബജറ്റ് ധനകാര്യ വിഭാഗം സ്പെഷ്യൽ കമ്മീഷണർ ജയ റാം റായ്പുര അവതരിപ്പിച്ചു. നഗരത്തിലെ വെള്ളപ്പൊക്കത്തിന് പരിഹാരമായി ലോകബാങ്ക് സഹായത്തോടെ 3 വർഷം കൊണ്ട് 3000 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. കനാലുകളുടെ നവീകരണത്തിനും കാലവർഷ കെടുതി നേരിടുന്നതിനുമായി 1643 കോടി രൂപ അനുവദിച്ചു.

Read More

ബിബിഎംപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം നടത്തി വഴിയോരക്കച്ചവടക്കാർ

ബെംഗളൂരു: തങ്ങളുടെ തിരിച്ചറിയൽ കാർഡ് (ഐഡി) പുതുക്കണമെന്ന് ആവശ്യപ്പെട്ട് വലിയൊരു വിഭാഗം തെരുവ് കച്ചവടക്കാർ വ്യാഴാഴ്ച ബിബിഎംപിയുടെ ഹെഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. ഒരേ ആവശ്യവുമായി രണ്ട് രേഖാമൂലമുള്ള അപേക്ഷകൾ അവഗണിച്ചതിനെ തുടർന്നാണ് ബെംഗളൂരു ജില്ലാ ബീധി വ്യാപാരി സംഘടനാഗല ഒക്കൂട്ട പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. 2017-ൽ ബിബിഎംപി വഴിയോരക്കച്ചവടക്കാരുടെ സർവേ നടത്തി രണ്ട് വർഷത്തെ കാലാവധിയുള്ള ഐഡി കാർഡുകളും വെൻഡിംഗ് സർട്ടിഫിക്കറ്റുകളും നൽകി. എന്നാൽ രണ്ട് രേഖകളുടെയും നിബന്ധനകൾ രണ്ട് ദിവസത്തിനുള്ളിൽ കാലഹരണപ്പെട്ടതോടെ, തെരുവ് കച്ചവടക്കാരുടെ യൂണിയൻ 2022 ഡിസംബറിലും 2023…

Read More

ഇനി റോഡുകൾ കുഴിക്കരുത്: ബിബിഎംപി

ബെംഗളൂരു : ബിബിഎംപി അമൃത് നഗരോത്ഥാനത്തിന് കീഴിലുള്ള ഫണ്ട് ഉപയോഗിച്ചു പുതുതായി അസ്ഫാൽ ചെയ്ത റോഡുകൾ കുഴിക്കുന്നില്ലന്നും ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാൻ, ബിഡബ്ല്യുഎസ്എസ്ബി, ബെസ്‌കോം തുടങ്ങിയ ഏജൻസികളും മറ്റ് ഒഎഫ്‌സി കമ്പനികളും റോഡുകൾ കുഴിക്കരുതെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടു. ഭൂരിഭാഗം മലിനജല, വൈദ്യുതി കേബിൾ ജോലികളും പൂർത്തീകരിച്ച് 2,000 കിലോമീറ്റർ റോഡ് ആസ്ഫൽ ചെയ്യാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതിനാൽ അനുമതി നൽകില്ലെന്ന് ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിച്ച പാലികെ എൻജിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞു. റോഡിലെ…

Read More

റോഡ് കയ്യേറി കച്ചവടം; ഒഴിയാൻ നോട്ടീസ് നൽകി ബി.ബി.എം.പി.

ബെംഗളൂരു: പാർപ്പിട മേഖലകളെ വീതിഞ്ഞ റോഡുകൾ കയ്യേറി കച്ചവടം നടത്തുന്നവരോട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകി ബി.ബി.എം.പി. അടിയിൽ കുറവ് വീതിയുള്ള റോഡുകളിൽ കച്ചവടം നടത്തുന്നവർക്ക് എതിരെയാണ് നടപടി. എന്നാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യാപാരികളുടെ സംഘടന അറിയിച്ചിട്ടുണ്ട്. വാടക നൽകിയാണ് വ്യാപാരം നടത്തുന്നതെന്നും കോവിഡിനു ശേഷം കച്ചവടം മെച്ചപ്പെട്ടു വരുന്നതിനിടെയുള്ള ബി.ബി.എം.പി നടപടി അന്യായമാണെന്നും സംഘടന നേതാക്കൾ പറഞ്ഞു

Read More

‘ഗർത്തത്തിനുകാരണം ഭൂഗർഭ മെട്രോ ആണെന്ന് ഉറപ്പില്ല’; ബി.എം.ആർ.സി.എൽ

ബെംഗളൂരു : റോഡിലുണ്ടായ ഗർത്തം ഭൂഗർഭ മെട്രോ പാത നിർമാണം കാരണമാണെന്ന് പറയാനായിട്ടില്ലെന്ന് ബി.എം.ആർ.സി.എൽ. എക്സിക്യുട്ടീവ് ഡയറക്ടർ സിദ്ധനഗൗഡ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗർത്തമുണ്ടായ ഭാഗത്തെ റോഡിനടിയിൽ വെള്ളമുണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായത്. തുരങ്ക നിർമാണം പൂർത്തിയായാൽ വിള്ളൽ ഉണ്ടാകാതിരിക്കാൻ പലതവണ ഗ്രൗട്ടിങ് ചെയ്യാറുണ്ട്. എം.ജി. റോഡിനും വെള്ളാറ ജങ്‌ഷനും ഇടയിൽ രണ്ട് തുരങ്കനിർമാണ യന്ത്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന് നേരത്തേ തുരങ്കം പൂർത്തിയാക്കിയതാണെന്നും റോഡിൽ ഗർത്തം രൂപപ്പെട്ടതിന്റെ 30 മീറ്റർ അകലെയായിരുന്നു രണ്ടാമത്തെ യന്ത്രം ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

പരസ്യം ചെയ്യാൻ അനുമതിയുള്ള 50 സ്ഥാപനങ്ങളിൽ നിന്ന് വാർഷിക ഫീസ് ആവശ്യപ്പെട്ട് ബിബിഎംപി

ബെംഗളൂരു: സ്കൈവാക്കുകൾ, പൊതു ടോയ്‌ലറ്റുകൾ, ബസ് ഷെൽട്ടറുകൾ എന്നിവ നിർമ്മിക്കുന്നതിന് ബിബിഎംപിയുമായി സഹകരിച്ച് പ്രവർത്തിച്ച 50 ഓളം പരസ്യദാതാക്കൾക്ക് വാർഷിക പരസ്യ ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഡിമാൻഡ് നോട്ടീസ് നൽകി. 2019 ലെ പരസ്യ നിയമങ്ങൾ ചൂണ്ടിക്കാട്ടി 500 കോടി രൂപ വരെ കുടിശ്ശിക ചോദിച്ചിരിക്കുകയാണ് പൗരസമിതി. അതേസമയം നിയമസഹായം തേടാനാണ് പരസ്യദാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ നിരവധി സ്കൈവാക്കുകൾ, പൊതു ടോയ്‌ലറ്റുകൾ, ബസ് ഷെൽട്ടറുകൾ എന്നിവ നിർമ്മിച്ചു. തദ്ദേശ സ്ഥാപനം പൗര…

Read More

തടാകത്തിലേക്ക് ലീച്ചേറ്റ് ദ്രാവകം ഒഴുക്കിവിട്ട് ബിബിഎംപി മാലിന്യ ട്രക്ക്

ബെംഗളൂരു: വർത്തൂർ തടാക പാലത്തിൽ പാർക്ക് ചെയ്തിരുന്ന ബിബിഎംപി ട്രക്കിൽ നിന്ന് കായലിലേക്ക് ലീച്ചേറ്റ് ഒഴുക്കുന്നതായി റിപ്പോർട്ട്. ലീച്ചേറ്റ് ഒരു ദ്രാവകമാണ്, അത് കടന്നുപോകുന്ന പദാർത്ഥത്തിൽ പലപ്പോഴും ഈ ലീച്ചേറ്റ് എന്ന ദ്രാവകം ദോഷകരമോ വിഷമോ ആക്കിമാറ്റുന്നതായാണ് പരാതി. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും വാർഡ് കമ്മിറ്റി യോഗങ്ങളിൽ വിഷയം ഉന്നയിച്ചിട്ടും പരിഹാരമായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഒമ്പത് മാസത്തോളമായി പ്രശ്നം നിലനിൽക്കുന്നു. രാത്രികാലങ്ങളിൽ സംഭവസ്ഥലത്ത് പാർക്ക് ചെയ്യുന്ന ട്രക്ക് രാവിലെ വരെ അത് തടാക പാലത്തിൽ നിലയുറപ്പിക്കും ഈ സമയത്ത് ചോർന്നൊലിക്കുന്ന എല്ലാ…

Read More

നഗരത്തിൽ പണമടച്ചുള്ള പാർക്കിങ്ങ്; ഒരു ശ്രമം കൂടി നടത്തി ബിബിഎംപി

ബെംഗളൂരു: നഗരത്തിലുടനീളമുള്ള 684 റോഡുകളിൽ പേ ആൻഡ് പാർക്ക് സംവിധാനം ഏർപ്പെടുത്താൻ വീണ്ടും ശ്രമിച്ച് ബിബിഎംപി. ലൊക്കേഷൻ അനുസരിച്ച് വ്യത്യാസപ്പെടുന്ന മണിക്കൂർ നിരക്കുകൾ അവതരിപ്പിച്ചുകൊണ്ട് റോഡരികിലെ പാർക്കിംഗ് കാര്യക്ഷമമാക്കുന്നതിന് കഴിഞ്ഞയാഴ്ച പൗരസമിതി ടെൻഡറുകൾ നടത്തിയിരുന്നു. പുതിയ സംവിധാനം വഴി സൗജന്യമായി റോഡരികിൽ പാർക്ക് ചെയ്യുന്ന ശീലം അവസാനിപ്പിക്കുമെന്നതിനാൽ, ഈ നീക്കത്തിന് രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള വാഹനമോടിക്കുന്നവരിൽ നിന്ന് ചില എതിർപ്പുകൾ ഉണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഉയർന്ന പ്രദേശങ്ങളിലെ ചില റോഡുകൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂവെങ്കിലും, ഏറ്റവും പുതിയ നീക്കം പണമടച്ചുള്ള പാർക്കിംഗ് അവതരിപ്പിക്കുന്നത്…

Read More

ആറാമത്തെ മാലിന്യ സംസ്കരണ പ്ലാന്റ് സജീവമാക്കി ബിബിഎംപി 

ബെംഗളൂരു; രാജ്യവ്യാപകമായി നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവേയിൽ കുറഞ്ഞ സ്കോറുകൾ നേടിയതിന് ശേഷം, കഴിഞ്ഞ എട്ട് വർഷമായി ഉപയോഗിക്കാതെ കിടന്നിരുന്ന സുബ്ബരയപ്പന പാളയയിലെ ആറാമത്തെ മാലിന്യ സംസ്കരണ പ്ലാന്റ് ബിബിഎംപി ഉപയോഗപ്പെടുത്തി തുടങ്ങി. ബിബിഎംപി പ്രതിദിനം 10 മാലിന്യം നിറഞ്ഞ കോംപാക്‌ടറുകളാണ് പ്ലാന്റിലേക്ക് അയച്ചു തുടങ്ങിയിട്ടുള്ളത്. മതിയായ മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ അഭാവമാണ് ഈ വർഷത്തെ ശുചീകരണ സർവേയിൽ ബെംഗളൂരു പല നഗരങ്ങളേക്കാളും താഴെയാകാൻ കാരണമായത്. ബിബിഎംപി ശേഖരിക്കുന്ന മാലിന്യത്തിന്റെ ഭൂരിഭാഗവും മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ബെംഗളൂരുവിൽ ആകെ ഏഴ് മാലിന്യ സംസ്കരണ പ്ലാന്റുകളുണ്ട്.…

Read More

സ്മാർട് ലുക്കിൽ ശിവാജിനഗർ; ജനവരി 15ന് തുറക്കും

ബെംഗളൂരു: സ്‌മാർട്ട് സിറ്റി ബെംഗളൂരു ലിമിറ്റഡിന് കീഴിൽ ശിവാജിനഗറിലെ ഐതിഹാസിക കെട്ടിടങ്ങൾക്ക് മുഖം മിനുക്കാൻ ഒരുങ്ങുന്ന ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) അതിന്റെ 70 ശതമാനം ജോലികളും പൂർത്തിയാക്കി. ജനവരി 15ന് സംക്രാന്തി സമ്മാനമായി വികസിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് ഉദ്യോഗസ്ഥരും സ്ഥലം എംഎൽഎയും പദ്ധതിയിടുന്നത്. ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡ്, റിച്ചാർഡ് സ്‌ക്വയർ, പൈതൃക പദവിയുള്ള ബീഫ് മാർക്കറ്റ് ഉള്ള മീനാക്ഷി കോയിൽ സ്ട്രീറ്റ്, ഐതിഹാസികമായ റസൽ മാർക്കറ്റ്, സെന്റ് മേരീസ് പള്ളിക്ക് എതിർവശത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ (റബു കി ബൗഡി),…

Read More