‘ഗർത്തത്തിനുകാരണം ഭൂഗർഭ മെട്രോ ആണെന്ന് ഉറപ്പില്ല’; ബി.എം.ആർ.സി.എൽ

ബെംഗളൂരു : റോഡിലുണ്ടായ ഗർത്തം ഭൂഗർഭ മെട്രോ പാത നിർമാണം കാരണമാണെന്ന് പറയാനായിട്ടില്ലെന്ന് ബി.എം.ആർ.സി.എൽ. എക്സിക്യുട്ടീവ് ഡയറക്ടർ സിദ്ധനഗൗഡ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗർത്തമുണ്ടായ ഭാഗത്തെ റോഡിനടിയിൽ വെള്ളമുണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായത്. തുരങ്ക നിർമാണം പൂർത്തിയായാൽ വിള്ളൽ ഉണ്ടാകാതിരിക്കാൻ പലതവണ ഗ്രൗട്ടിങ് ചെയ്യാറുണ്ട്. എം.ജി. റോഡിനും വെള്ളാറ ജങ്‌ഷനും ഇടയിൽ രണ്ട് തുരങ്കനിർമാണ യന്ത്രങ്ങളാണ് ഉണ്ടായിരുന്നത്.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

ഇതിൽ ഒന്ന് നേരത്തേ തുരങ്കം പൂർത്തിയാക്കിയതാണെന്നും റോഡിൽ ഗർത്തം രൂപപ്പെട്ടതിന്റെ 30 മീറ്റർ അകലെയായിരുന്നു രണ്ടാമത്തെ യന്ത്രം ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts